ഈജിപ്ഷ്യൻ ഫാഷൻ ഷോയിൽ മോഡലിന്റെ തലയ്ക്ക് തീപിടിച്ചു; പിന്നീട് സംഭവിച്ചത്: വീഡിയോ കാണാം

പരമ്പരാഗരാത വേഷമണിഞ്ഞെത്തിയ മോഡലിന്റെ ഇരുവശത്തും ദീപശിഖയുമായി ഭടന്മാര്‍ ഉണ്ടായിരുന്നു. നടന്നുവരുന്നതിനിടയ്ക്ക് ദീപശിഖയിൽ നിന്നും തൂവലിന്റെ ഒരു ഭാ​ഗത്തിനാണ് തീപിടിച്ചത്

ഈജിപ്ഷ്യൻ ഫാഷൻ ഷോയിൽ മോഡലിന്റെ തലയ്ക്ക് തീപിടിച്ചു; പിന്നീട് സംഭവിച്ചത്: വീഡിയോ കാണാം

ഫാഷന്‍ ഷോയില്‍ പങ്കെടുത്ത മോഡലിന്റെ തലയ്ക്ക് തീപിടിച്ചു. ഈജിപ്ത് ഫാഷൻ ഷോയിലാണ് സംഭവം. ഫാഷൻ ഷോയുടെ ഭാ​ഗമായി തൂവലുകള്‍ കൊണ്ട് നിര്‍മിച്ച തൊപ്പിയിലാണ് തീ പിടിച്ചത്.

പരമ്പരാഗരാത വേഷമണിഞ്ഞെത്തിയ മോഡലിന്റെ ഇരുവശത്തും ദീപശിഖയുമായി ഭടന്മാര്‍ ഉണ്ടായിരുന്നു. നടന്നുവരുന്നതിനിടയ്ക്ക് ദീപശിഖയിൽ നിന്നും തൂവലിന്റെ ഒരു ഭാ​ഗത്തിനാണ് തീപിടിച്ചത്. തൂവലുകൾകൊണ്ട് ഉണ്ടാക്കിയതിനാൽ പെട്ടെന്ന് തീ ആളികത്തുകയായിരുന്നു.


കാണികളില്‍ ഒരാള്‍ ഓടിവന്ന് തീയണയ്ക്കാന്‍ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഉടനെ തന്നെ അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മോഡലിന്റെ തലയിൽ നിന്നും തൊപ്പി എടുത്തു മാറ്റുകയായിരുന്നു. ഉടനെ തന്നെ യുവതിക്ക് അടിയന്തിര വെെദ്യസഹായം നൽകി.

Read More >>