നിയന്ത്രണം വിട്ട കാർ‌ വീടിന്റെ മേൽക്കൂരയിലേക്ക് 'പറന്നു' കയറി; വീഡിയോ കാണാം

ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ സര്‍ഖഗാട്ടില്‍ വെച്ചാണ് സംഭവം. റോഡില്‍ നിന്നും ഏകദേശം ഇരുപടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് മാരുതി ബലെനോ കൃത്യമായി പറന്നു കയറിയത്.

നിയന്ത്രണം വിട്ട കാർ‌ വീടിന്റെ മേൽക്കൂരയിലേക്ക് പറന്നു കയറി; വീഡിയോ കാണാം

വാഹനാപകടങ്ങള്‍ ഭീകരവും ഭയാനകവുമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അപകടങ്ങള്‍ ചിലപ്പോഴൊക്കെ ഭയത്തിലുപരി കൗതുകവമാണ് തരുന്നതെങ്കിലോ എന്നാൽ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഈ അപകടമാണ് ഇപ്പോൾ കൗതുകമാകുന്നത്.

നിയന്ത്രണം വിട്ട് റോഡില്‍ നിന്നും വീടിന്റെ മേല്‍ക്കൂരയിലേക്ക് പറന്നിറങ്ങിയ ബലെനോയാണ് സിനിമാരംഗങ്ങളെ തോല്‍പിച്ചത്. ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ സര്‍ഖഗാട്ടില്‍ വെച്ചാണ് സംഭവം. റോഡില്‍ നിന്നും ഏകദേശം ഇരുപടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് മാരുതി ബലെനോ കൃത്യമായി പറന്നു കയറിയത്.


ഇറക്കത്തില്‍ അമിത വേഗതയിൽ വന്നതാണ് അപകട കാരണം. അപകടത്തില്‍ യാത്രക്കാരയ മൂന്ന് പേർക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള ഭിത്തിയില്‍ ഇടിച്ചാണ് ബലെനോ നിന്നത്. കാഴ്ചയില്‍ ബലെനോയ്ക്ക് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ല. അപകടത്തിന് ശേഷം പ്രദേശവാസികള്‍ ചേര്‍ന്നാണ് കാറിനെ തിരികെ റോഡിലേക്ക് കൊണ്ടു വന്നത്. റോഡില്‍ നിന്നും മേല്‍ക്കൂരയിലേക്ക് മൂന്ന് വലിയ കമ്പികള്‍ ഇട്ട ശേഷം കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടുക്കി പാത ഒരുക്കിയാണ് ബലെനോയെ പുറത്തെത്തിച്ചത്.Read More >>