യുവാവിന്റെ ലിംഗത്തിൽ കടലിൽ നീന്തുന്നതിനിടെ തിരണ്ടി കുത്തി; വീഡിയോ

രക്ഷാദൗത്യ സംഘം എത്തിയാണ് തിരണ്ടിയെ ലിം​ഗത്തിൽ നിന്നും വേർപെടുത്തിയത്

യുവാവിന്റെ ലിംഗത്തിൽ കടലിൽ നീന്തുന്നതിനിടെ തിരണ്ടി കുത്തി; വീഡിയോ

കടലിൽ നീന്തുന്നതിനിടയിൽ യുവാവിന്റെ ലിം​ഗത്തിൽ തിരണ്ടി കുത്തി. ചെെനയിലെ സാന്യ ന​ഗരത്തിലെ കടൽത്തീരത്താണ് സംഭവം. ശനിയാഴ്ചയാണ് യുവാവ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. ആഴത്തിലേക്ക് മുങ്ങാംകുഴി ഇടുമ്പോഴാണ് അടിത്തട്ടിൽ മറഞ്ഞിരുന്ന തിരണ്ടി ആക്രമിച്ചത്. യുവാവ്സ ഹായത്തിനായി നിലവിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. രക്ഷാദൗത്യ സംഘം എത്തിയാണ് തിരണ്ടിയെ ലിം​ഗത്തിൽ നിന്നും വേർപെടുത്തിയത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെയുണ്ടായിരുന്ന ആൾ പകർത്തിയ ദൃശ്യം ചെെനീസ് സോഷ്യൽ മീഡിയയിൽ വെെറലാകുകയായിരുന്നു.

ആ മേഖലയിൽ ഡെവിൾ ഫിഷ് എന്നറിയപ്പെടുന്ന തിരണ്ടിയാണ് യുവാവിനെ ആക്രമിച്ചത്. സാധാരണയായി ഇരയെ പിടിക്കുന്നതിനായി കടലിന്റെ അടിത്തട്ടിലെ മണലിലാണ് ഇവ മറഞ്ഞിരിക്കുന്നത്. യുവാവ് സുഖം പ്രാപിച്ചുവരുന്നതായി അധികൃതർ പറഞ്ഞു. പ്രശസ്ത മൃഗ സംരക്ഷകനും ടിവി അവതാരകനുമായ സ്റ്റീവ് ഇർവിന്റെ മരണത്തിനു കാരണമായതും ഇത്തരമൊരു തിരണ്ടി ആയിരുന്നു.