മാരുതി പ്ലാന്റില്‍ പുള്ളിപുലിയിറങ്ങി;ജോലി തടസ്സപ്പെട്ടത് 11 മണിക്കൂര്‍

മുറികളില്‍ കയറിയിറങ്ങി ഒരു സന്ദര്‍ശകനെ പോലെയാണ് പുള്ളിപുലി പ്ലാന്റില്‍ കറങ്ങി നടന്നത്. രാവിലെ 3:40 ന് സുരക്ഷാജീവനക്കാരാണ് പുലിയെ ആദ്യം കണ്ടത്.

മാരുതി പ്ലാന്റില്‍ പുള്ളിപുലിയിറങ്ങി;ജോലി തടസ്സപ്പെട്ടത് 11 മണിക്കൂര്‍

രാജ്യത്തെ പ്രമുഖവാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് പതിനൊന്ന് മണിക്കൂര്‍. പുള്ളിപുലിയിറങ്ങിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മുറികളില്‍ കയറിയിറങ്ങി ഒരു സന്ദര്‍ശകനെ പോലെയാണ് പുള്ളിപുലി പ്ലാന്റില്‍ കറങ്ങി നടന്നത്. രാവിലെ 3:40 ന് സുരക്ഷാജീവനക്കാരാണ് പുലിയെ ആദ്യം കണ്ടത്.

പകല്‍ സമയത്തും പുള്ളിപുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എഞ്ചിന്‍ നിര്‍മ്മാണയൂണിറ്റിന്‍റെ ഭാഗങ്ങളില്‍ കെണിവെച്ച് പുലിയെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ് അധികൃതര്‍. സമീപ വനപ്രദേശത്തു നിന്നും ആഹാരം തേടി അടുത്ത ഗ്രാമത്തില്‍ എത്തിയപ്പോഴാണ് പുലി പ്ലാന്റിനുള്ളില്‍ പ്രവേശിക്കുന്നത് സുരക്ഷാ ജീവനക്കാരനായ ധരാബീര്‍ ഗേറ്റ് 2 ന് സമീപത്ത് കണ്ടത്. ഉടനെ പ്രാണരക്ഷാര്‍ത്ഥം നിലിവിളിച്ചു ജേലിക്കാര്‍ ഉടനെ കമ്പനിയുടെ പുറത്തേക്ക് പോയത്. നാല് മണിയോടെ പൊലീസും അഞ്ച് മണിയോടെ വനം വകുപ്പും എത്തിയതോടെ പുലിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. പുലിയിറങ്ങിയതോടെ അപകടസൂചന കൊടുക്കുകയും പ്ലാന്റിലെ ജീവനക്കാര്‍ ലോഡിംഗ് ഡ്രൈവേഴ്‌സ് തുടങ്ങിയ അഞ്ഞൂറോളം ആളുകള്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

കാറുകളുടെ എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റാണ് ഇവിടെ. രാവിലെയും രാത്രിയും ആയിട്ട് ഉത്പാദനത്തിന് ഷിഫ്റ്റുകള്‍ നടക്കുന്നുണ്ട്. പ്രധാനമായും അറ്റകുറ്റപണികള്‍ നടക്കുന്നതും രാത്രിയില്‍ തന്നെയാണ് . ഒളിച്ചിരുന്ന പുലി രാത്രിയില്‍ പ്ലാന്‍റിലൂടെ നടക്കുന്നതാണ് സിസിടിവിയില്‍ വ്യക്തമായതതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പുലി ആരെയും ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read More >>