"കികി ചലഞ്ച്" വിജയികൾ ഈ യുവകർഷകർ തന്നെ: വെെറാലായ വീഡിയോ കാണാം

സംവിധായകൻ ശ്രീറാം ശ്രീകാന്ത് തന്റെ യൂടൂബ് ചാനലായ മെെ വില്ലേജ് ഷോ യിൽ പോസ്റ്റ് ചെയ്തിരുന്നു

കികി ചലഞ്ച് വിജയികൾ ഈ യുവകർഷകർ തന്നെ: വെെറാലായ വീഡിയോ കാണാം

ലോകമെമ്പാടും സോഷ്യൽമീഡിയയിൽ വെെറാലായിരിക്കുകയാണ് കികി ചല‍ഞ്ച്. ഒാടുന്ന വാഹനത്തിൽ നിന്നു ചാടിയിറങ്ങി നൃത്തം ചെയ്ത് തിരികെ വാഹനത്തിൽ കേറുന്നതാണ് കികി ചലഞ്ച്. ലോകമെമ്പാടും പല ആളുകൾ വ്യത്യാസ്തമായ രീതിയിൽ ചലഞ്ച് കാണിച്ച് ശ്രദ്ധപിടിച്ചുവെങ്കിലും താരമായിരിക്കുന്നത് ഈ രണ്ട് യുവകർഷകരാണ്.

തെലങ്കാന ലബിടിപിള്ളി ​ഗ്രാമത്തിലെ ഇരുപത്തിനാലുകാരനായ ​ഗീല അനിൽകുമാറും സുഹൃത്ത് പില്ലി തിരുപ്പതിയും ചേർന്ന് കികി ചലഞ്ചുമായി സോഷ്യൽമീഡിയയിൽ ഏവരുടെയും മനം കവർന്നത്. പാടത്ത് കാളകളെ ഉപയോ​ഗിച്ച് നിലം ഉഴുതുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് യുവകർഷകർ ചലഞ്ച് അറങ്ങേറിയത്. കൊമേഡിയനും ടിവി അവതാരകനുമായ ട്രൊവോർ നോവ സോഷ്യൽ മീഡിയയിൽ‌ വീഡിയോ പോസ്റ്റ്ചെയ്യുകയും. ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ബോളിവുഡ് താരം വിവേക് ഒബ്റോയി വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

സംവിധായകൻ ശ്രീറാം ശ്രീകാന്ത് തന്റെ യൂടൂബ് ചാനലായ മെെ വില്ലേജ് ഷോ യിൽ പോസ്റ്റ് ചെയ്തിരുന്നു. ഒാടുന്ന വാഹ​നങ്ങളിൽ ഇത്തരത്തിൽ ഇറങ്ങി അപകരമായ ചലഞ്ചിന് മുതിരരുതെന്ന് പൊലീസ് താക്കീത് നൽ‌കിയിരുന്നു. തുടർന്നാണ് വ്യത്യസ്തമായ രീതിയിൽ അപകരമല്ലാത്ത രീതിയിൽ ചെയ്യുവാൻ മൂവരും തീരുമാനിച്ചത്. വ്യത്യസ്തമായ യുവകർഷകരുടെ കികി ചലഞ്ച് ഇതിനോടകം വെെറലാകുകയാണ്.


Read More >>