വെള്ളം പൊങ്ങിയ റെയില്‍വേ സ്റ്റേഷന്‍ നീന്തൽകുളമാക്കി യാത്രക്കാര്‍; വൈറലായി വീഡിയോ

ന​ഗരത്തിന്റെ വിവിധ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

വെള്ളം പൊങ്ങിയ റെയില്‍വേ സ്റ്റേഷന്‍ നീന്തൽകുളമാക്കി യാത്രക്കാര്‍; വൈറലായി വീഡിയോ

വെള്ളം പൊങ്ങിയ റെയില്‍വേ സ്റ്റേഷന്‍ നീന്തൽ കുളമായി ആസ്വ​ദിച്ച് ജനങ്ങൾ. സ്വീഡനിലെ ഉപ്‌സല റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങളാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ശക്തമായ മഴയാണ് സ്വീഡനില്‍ ഉണ്ടായത്. ഇതേ തുടര്‍ന്നാണ് റെയില്‍വേ സ്റ്റേഷനിലും മുട്ടറ്റം വെള്ളം പൊങ്ങിയത്. ന​ഗരത്തിന്റെ വിവിധ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.ഇതോടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്താൻ കഴിയാതെ യാത്രക്കാർ തിരിച്ചുപോകുകയായിരുന്നു. എന്നാല്‍ വന്ന യാത്രക്കാരിൽ ചിലർ റെയിൽ വേ സ്റ്റേഷനിലുണ്ടായ വെള്ളപ്പൊക്കവും ആഘോഷമാക്കി മാറ്റിയ കാഴ്ചകളാണ് സോഷ്യൽ മീഡിയയിൽ വെെറലായത്.

വീഡിയോ കാണാം...


Read More >>