കുട്ടിയെ നിലത്തിട്ട് പൊതുനിരത്തിൽ ബുർഖയണിഞ്ഞ സ്ത്രീകളുടെ തല്ല്; വീഡിയോ കാണാം

ഇടക്കിടെ കുഞ്ഞിനെ അവർ എടുക്കുകയും തല്ല് കിട്ടുമ്പോൾ വീണ്ടും നിലത്തേക്കിടുകയും ചെയ്യുന്നു.

കുട്ടിയെ നിലത്തിട്ട് പൊതുനിരത്തിൽ ബുർഖയണിഞ്ഞ സ്ത്രീകളുടെ തല്ല്; വീഡിയോ കാണാം

പർദ്ദയും ബുർഖയുമണിഞ്ഞ് പൊതുനിരത്തിൽ തല്ലു കൂടുന്ന അഞ്ച് സൗദി സ്ത്രീകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഒക്കത്തിരിക്കുന്ന കുഞ്ഞ് മർദ്ദനത്തിനു തടസ്സമാകുന്നതോടെ കുഞ്ഞിനെ നിലത്തിട്ടാണ് ഒരു സ്ത്രീ മർദ്ദനത്തിൽ പങ്കാളിയാവുന്നത്.

അഞ്ച് പേരിൽ രണ്ട് സ്ത്രീകൾ ചേർന്ന് ഒരു സ്ത്രീയെ മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. ഇരുവർക്കും തിരിച്ചും നല്ല തല്ല് കിട്ടുന്നുണ്ട്. മറ്റൊരു സ്ത്രീയാണ് കുഞ്ഞിനെ ഒക്കത്ത് വെച്ച് നിൽക്കുന്ന സ്ത്രീയെ മർദ്ദിക്കുന്നത്. ഒരു കൈ കൊണ്ട് തല്ല് തടയാൻ നോക്കി പരാജയപ്പെടുന്ന അവർ കുഞ്ഞിനെ നിലത്തേക്കിട്ടിട്ടാണ് തിരികെ തല്ലുന്നത്. ഇടക്കിടെ കുഞ്ഞിനെ അവർ എടുക്കുകയും തല്ല് കിട്ടുമ്പോൾ വീണ്ടും നിലത്തേക്കിടുകയും ചെയ്യുന്നു.

പരസ്പരം ബുർഖ ഊരാൻ ശ്രമിച്ചും മുടി പിടിച്ചു വലിച്ചുമൊക്കെയാണ് മറ്റു മൂന്ന് പേരുടെ തല്ല്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


Read More >>