ഇതാണ് ആ സ്ത്രീവിരുദ്ധ സന്മാർഗ പാഠം; ബസേലിയസ് കോളേജിലെ വിവാദ സ്ത്രീ ശാക്തീകരണ കൗൺസിലിംഗ് കേൾക്കാം

ജീൻസിട്ടാൽ ഗർഭം ധരിക്കില്ല. ബലാത്സംഗം പുരുഷനിൽ സ്വാഭാവികമായി ഉള്ളതാണ്. അവനെ പ്രകോപിപ്പിക്കാതിരിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം - ബസേലിയസ് കോളേജിലെ സ്ത്രീ ശാക്തീകരണ കൗൺസിലിംഗ് ക്ലാസ് കേൾക്കാം

ഇതാണ് ആ സ്ത്രീവിരുദ്ധ സന്മാർഗ പാഠം; ബസേലിയസ് കോളേജിലെ വിവാദ സ്ത്രീ ശാക്തീകരണ കൗൺസിലിംഗ് കേൾക്കാം

കോട്ടയം ബസേലിയസ് കോളേജിൽ പെൺകുട്ടികൾക്കായി നടന്ന സ്ത്രീ ശാക്തീകരണ കൗൺസിലിംഗ് ക്ലാസ് സ്ത്രീ വിരുദ്ധ പരാമർശങ്ങളാൽ സമ്പന്നമായിരുന്നു. കോളേജിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന കൗൺസിലിംഗ് ക്ലാസാണ് വിവാദമായിരുന്നത്. റിട്ടയേഡ് അധ്യാപികയും പാമ്പാടി കെജി കോളേജിലെ കൗൺസിലറുമായ അന്നമ്മ മാത്യു ആയിരുന്നു ക്ലാസ് നയിച്ചത്.

വിവാദ കൗൺസിലിംഗ് ക്ലാസിന്റെ ഓഡിയോ കേൾക്കാം:


സൂര്യനെല്ലി പെൺകുട്ടിയെ അടക്കം അപമാനിച്ചു കൊണ്ടാണ് ക്ലാസെടുത്ത അധ്യാപിക സംസാരിച്ചത്. ബലാത്സംഗത്തിനു കാരണം സ്ത്രീകളാണെന്നും സൂര്യനെല്ലി പെൺകുട്ടികളെപ്പോലുള്ളവർ 'പന്ന' പെൺകുട്ടികളാണെന്നും ഇവർ പറഞ്ഞിരുന്നു. ബലാത്സംഗം ചെയ്യാനുള്ള ചോദന പുരുഷനിൽ സ്വാഭാവികമായി ഉള്ളതാണ്. വസ്ത്രത്തിലൂടെയും മറ്റും അവനെ പ്രകോപിപ്പിക്കാതിരിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. ജീൻസിട്ടാൽ ഗർഭധാരണം നടക്കില്ല. അതുകൊണ്ട് പെൺകുട്ടികൾ ജീൻസ് ഇടാൻ പാടില്ല. അന്നമ്മ മാത്യു പറഞ്ഞു.

പുരുഷ ലൈംഗികത കടലു പോലെയും സ്ത്രീയുടേത് കിണറു പോലെയുമാണ്. നക്കി നോക്കിയാൽ എച്ചിലാവുന്ന കേക്കു പോലെയാണ് സ്ത്രീ.

എച്ചിലിനെ വിവാഹം കഴിക്കാൻ പുരുഷനു സാധിക്കില്ല. അതുകൊണ്ട് എച്ചിലാവരുതെന്ന് ഇവർ പെൺകുട്ടികളെ ഉപദേശിക്കുകയും ചെയ്തിരുന്നു.

Read More >>