ഏഴു വയസുകാരന്‍ വാഷിംഗ് മെഷീനുള്ളില്‍ ഒളിച്ചു പിന്നെ സംഭവിച്ചത്; വീഡിയോ കാണാം

നഗരത്തിലെ ഫ്‌ലാറ്റില്‍ സഹോദരിയുമായി ഒളിച്ചു കളിക്കുന്നതിനിടയിലാണ് കുട്ടി വാഷിങ് മെഷീനില്‍ കുടുങ്ങിയത്.

ഏഴു വയസുകാരന്‍ വാഷിംഗ് മെഷീനുള്ളില്‍ ഒളിച്ചു പിന്നെ സംഭവിച്ചത്; വീഡിയോ കാണാം

കിഴക്കന്‍ ഉക്രൈനിലെ കര്‍ക്കോവ് നഗരത്തിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. നഗരത്തിലെ ഫ്‌ലാറ്റില്‍ സഹോദരിയുമായി ഒളിച്ചുകളിക്കുന്നതിനിടയിലാണ് കുട്ടി വാഷിങ് മെഷീനില്‍ കുടുങ്ങിയത്.


മെഷീനിന്റെ അകത്ത് ഒളിച്ച കുട്ടി പിന്നീട് പുറത്തിറങ്ങാന്‍ സാധിക്കാതെ നിലവിളിക്കുകയായിരുന്നു. എന്നാല്‍ അച്ഛനും അമ്മയും ഏറെ പരിശ്രമിച്ചെങ്കിലും അത് ഫലം ചെയ്തില്ല. കുട്ടിയെ രക്ഷപ്പെടുത്താന്‍ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിതാക്കള്‍ വിവരമറിയിക്കുകയായിരുന്നു. ഇരുപത് മിനിറ്റ് നേരം നീണ്ടുനിന്ന ശ്രമങ്ങള്‍കൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്.Read More >>