ഞെട്ടിക്കുന്ന സംഭവം: റെയിൽവേ സ്റ്റേഷനിൽ കത്തി വീശി വിദ്യാർ‌ത്ഥികൾ

ചെന്നെെ സെൻട്രലിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള നെമ്മാളിച്ചേരി റെയിൽവേ സ്റ്റേഷനിലാണ് വിദ്യാർത്ഥികളുടെ പരാക്രമണം നടന്നത്

ഞെട്ടിക്കുന്ന സംഭവം: റെയിൽവേ സ്റ്റേഷനിൽ കത്തി വീശി വിദ്യാർ‌ത്ഥികൾ

ഒാടുന്ന തീവണ്ടിയിൽ തൂങ്ങികിടന്ന് വാളുകൾ വീശിയും ഭീകരാന്തരിക്ഷം സൃഷ്ടിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ചെന്നെെ സെൻട്രലിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള നെമ്മാളിച്ചേരി റെയിൽവേ സ്റ്റേഷനിലാണ് വിദ്യാർത്ഥികളുടെ പരാക്രമണം നടന്നത്. ഒക്ടോബർ ആറിനാണ് സംഭവം നടക്കുന്നത്. സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുമ്പോൾ ആളുകൾക്ക് നേരെ വാളുകൾ വീശിയും അസഭ്യം പറയുകയും ചെയ്തു. സ്റ്റേഷനിൽ ഇറങ്ങിയ വിദ്യാർത്ഥികൾ ആളുകൾക്കിടയിൽ കത്തി വീശി ഭീകരാന്തരിക്ഷം സൃഷ്ടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.


ഇതേ തുടർന്ന് സോഷ്യൽ മീഡിയയിലുടെ വീഡിയോ വൈറാലാകുകയായിരുന്നു. സംഭവത്തിന് നേതൃത്വം നൽകിയ നാല് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കോളേജുകൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് ഇത്തരത്തിൽ ആളുകൾക്കിടയിൽ പ്രകോപനം നടത്തിയതെന്ന് പൊലീസ് പറയുന്നു. കോളേജ് മാനേജ്മെന്റ് ഇക്കാര്യത്തെ കുറിച്ച് വിശദീകരണം നൽകിയിട്ടുണ്ട്. കോളേജിനെതിരെയും അക്രമണ സ്വഭാവം കാണിച്ച വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യവും ശക്തമായിട്ടുണ്ട്.

Read More >>