"അവൾക്ക് വിശന്നു": കുഞ്ഞിനെ മുലയൂട്ടി മോഡൽ റാംപിലെത്തി; വീഡിയോ

ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാരക്കും കുഞ്ഞിനും അഭിനന്ദനപ്രവാഹമാണ്. എല്ലാത്തിനും നന്ദി പറഞ്ഞ് മാര ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചു

അവൾക്ക് വിശന്നു: കുഞ്ഞിനെ മുലയൂട്ടി മോഡൽ റാംപിലെത്തി; വീഡിയോ

കുഞ്ഞിനെ മുലയൂട്ടി റാംപിലൂടെ ക്യാറ്റ്‌വാക്ക് ചെയ്ത് അമേരിക്കന്‍ മോഡല്‍. 2018 മിയാമി സ്വിം സ്യൂട്ട് ഷോയിലാണ് അമേരിക്കന്‍ മോഡല്‍ മാര മാര്‍ട്ടിന്‍ കയ്യടി നേടുന്നത്. പൊതുസ്ഥലങ്ങളില്‍ മുലയൂട്ടാൻ ബുദ്ധിമുട്ടുന്ന അമ്മമാരു‌ള്ള കാലത്താണ് സ്യൂട്ട് ഷോയിൽ മാര മാർട്ടിൻ കയ്യടി നേടുന്നത്.

സ്വർണനിറമുള്ള ബിക്കിനിയണിഞ്ഞ് കയ്യിൽ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് അരിയയെയും കൊണ്ടാണ് മാരയെത്തിയത്. കുഞ്ഞിന് പുറത്തുനിന്നുള്ള ശബ്ദം ശല്യമാകാതിരിക്കാൻ ചെവിയിൽ കുഞ്ഞുനീല ഹെഡ്സെറ്റ് വെച്ചിരുന്നു. മാരയെയും കുഞ്ഞിനെയും സദസ്സ് വരവേറ്റത് കയ്യടികളോടെയാണ്. കുഞ്ഞിനെ മുലയൂട്ടി റാംപിലൂടെ നടക്കാനുള്ള തീരുമാനം നേരത്തെ ആസൂത്രണം ചെയ്തതല്ലെന്ന് മാര വ്യക്തമാക്കി. അവൾക്ക് വിശക്കുന്നുണ്ടായിരുന്നു. ഷോ തുടങ്ങാൻ വൈകിയതോടെ കുഞ്ഞ് കരയാനും തുടങ്ങി. മുന്നിൽ വേറെ വഴികളില്ലായിരുന്നു. മുലയൂട്ടിക്കൊണ്ടിരുന്നപ്പോൾ എന്റെ ഉൗഴമായിരുന്നു. നേരെ എഴുന്നേറ്റ് റാംപിലേക്ക്. ടീമിന്റെ മുഴുവൻ പിന്തുണയുമുണ്ടായിരുന്നു, മാര പറയുന്നു.മിയാമി സ്വിം സ്യൂട്ട് ഷോയിൽ രഞ്ഞെടുക്കപ്പെട്ട 16 ഫൈനലിസ്റ്റുകളിൽ ഒരാളാണ് മാര മാർട്ടിൻ. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാരക്കും കുഞ്ഞിനും അഭിനന്ദനപ്രവാഹമാണ്. എല്ലാത്തിനും നന്ദി പറഞ്ഞ് മാര ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചു. ഫെെനലിസ്റ്റുകളിൽ പാരാലിംബിക് സ്വർണ മെഡൽ ജേതാവ് അമേരിക്കൻ സ്നോബോർഡർ ബ്രെന ഹക്കിബ എത്തിയതും വൻ ജനശ്രദ്ധനേടിയിരുന്നു. മൂന്ന് തവണ ലോകചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേതാവായിരുന്നു ഇരുപത്തിരണ്ടുകാരിയായ ബ്രെന.കൂടാതെ പൊതുസ്ഥലത്ത് മുലയൂട്ടാനുള്ള സ്വാതന്ത്രത്തിനായി ബ്രല്‍ഫി വിപ്ലവത്തിനും ലോകത്താകമാനമുള്ള അമ്മമാര്‍ ആഹ്വാനം ചെയ്തിരുന്നു. വാഷിങ്ടണിലെ ഒരു മാളില്‍ കുഞ്ഞിനെ മുലയൂട്ടിയ സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറത്താക്കാന്‍ ശ്രമിച്ചതോടെയാണ് മുലയൂട്ടലിന്റെ പ്രസക്തി ഇതോടെ ചര്‍ച്ചയായത്.

നിരവധി മോഡലുകൾ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു, പലരാജ്യത്തെയും പാര്‍ലമെന്റ് അംഗങ്ങള്‍ സമ്മേളനങ്ങള്‍ കൂടുമ്പോള്‍ കുഞ്ഞിനു മുലയൂട്ടുന്നതും ഇതിന്റെ ഭാ​ഗമായി വലിയ ചർച്ചയായി. ഇതോടെ കുഞ്ഞിനെ മുലയൂട്ടി റാംപിലൂടെ ക്യാറ്റ്‌വാക്ക് ചെയ്ത മാരയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദപ്രവാഹമാണ് എത്തുന്നത്.


Read More >>