തനിക്കൊപ്പം സെൽഫിയെടുത്ത ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി ഡിലീറ്റ് ചെയ്ത് യേശുദാസ് - വീഡിയോ കാണാം

'സെൽഫി ഈസ് സെൽഫിഷ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നുവത്രെ യേശുദാസിന്റെ ഈ നീക്കം.

തനിക്കൊപ്പം സെൽഫിയെടുത്ത ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി ഡിലീറ്റ് ചെയ്ത് യേശുദാസ് - വീഡിയോ കാണാം

ദേശീയചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയും പിന്നീട് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്ത ഗായകൻ യേശുദാസിനെതിരെ കടുത്ത വിമർശനവും പ്രതിഷേധവും ഉയരവെ, സെൽഫി എടുത്ത ആരാധകനോടുള്ള പെരുമാറ്റവും വൈറലാകുന്നു. ദേശീയവാർഡ് വാങ്ങാനായി ഹോട്ടലിൽ നിന്നിറങ്ങവേ ഒരു യുവാവ് യേശുദാസിന്റെ കൂടെ സെൽഫി എടുക്കുകയായിരുന്നു. ഇത് യേശുദാസിനെ പ്രകോപിതനാക്കുകയും ഫോൺ തട്ടിക്കളയുകയും ചെയ്തു.

എന്നിട്ടും കലിയടങ്ങാത്ത യേശുദാസ് പിന്നീട് തിരിഞ്ഞു നിന്ന് ഫോൺ പിടിച്ചു വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. 'സെൽഫി ഈസ് സെൽഫിഷ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നുവത്രെ യേശുദാസിന്റെ ഈ നീക്കം. വീഡിയോ വൈറലായതോടെ യേശുദാസിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്.


Read More >>