വിമാനം പറത്താൻ പഠിപ്പിച്ച് ആറ് വയസുകാരൻ; വീഡിയോ കാണാം

വിമാനം പറത്തുന്നത് എങ്ങനെയെന്ന് പൈലറ്റിന് പറഞ്ഞുകൊടുത്തു വിശദീകരിക്കുകയാണ് ഈജിപ്റ്റിലെ മൊറോക്കന്‍ വംശജനായ ആദം മുഹമ്മദ് അമീര്‍ എന്ന കുട്ടി. വിമാനം ലാന്‍ഡ് ചെയ്തശേഷം കോക്പിറ്റിലെത്തിയ ശേഷമാണ് കുട്ടി പൈലറ്റുമാരെ വിമാനംപറത്താന്‍ പഠിപ്പിച്ചത്

വിമാനം പറത്താൻ പഠിപ്പിച്ച് ആറ് വയസുകാരൻ; വീഡിയോ കാണാം

വിമാനം പറത്തേണ്ടത് എങ്ങനെയാണെന്ന് പൈലറ്റിന് പറഞ്ഞുകൊടുക്കുന്ന ആറുവയസുകാരന്‍റെ വീഡിയോ വൈറലാകുകയാണ്.യു.എ.ഇ.യില്‍നിന്ന് മൊറോക്കോയിലേക്ക് പറന്ന ഇത്തിഹാദ് വിമാനത്തിലാണ് രസകരമായ സംഭവം നടന്നത്.

വിമാനം പറത്തുന്നത് എങ്ങനെയെന്ന് പൈലറ്റിന് പറഞ്ഞുകൊടുത്തു വിശദീകരിക്കുകയാണ് ഈജിപ്റ്റിലെ മൊറോക്കന്‍ വംശജനായ ആദം മുഹമ്മദ് അമീര്‍ എന്ന കുട്ടി. വിമാനം ലാന്‍ഡ് ചെയ്തശേഷം കോക്പിറ്റിലെത്തിയ ശേഷമാണ് കുട്ടി പൈലറ്റുമാരെ വിമാനംപറത്താന്‍ പഠിപ്പിച്ചത് .


വിമാനം പറത്തുമ്പോഴുണ്ടാവുന്ന അടിയന്തരസന്ദര്‍ഭങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കുട്ടി പൈലറ്റുമാരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. അടിയന്തരഘട്ടങ്ങള്‍ കൈകാര്യം ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ സാങ്കേതികനാമങ്ങളും കുട്ടി പറഞ്ഞപ്പോള്‍ എല്ലാവരെയും അതിശയിപ്പിച്ചു. വിമാനത്തെപ്പറ്റിയുള്ള കുട്ടിയുടെ സംസാരം ശ്രദ്ധയില്‍പ്പെട്ട ഫ്‌ളൈറ്റ് അറ്റെന്‍ഡറാണ് കുട്ടിയെ പൈലറ്റുമാരെ കാണാന്‍ കോക്പിറ്റിലേക്ക് കൊണ്ടുപോയത്.

ഒരു വയസുമുതൽ ആദം തന്‍റെ അഭിരുചി തിരഞ്ഞെടുത്തു. കൈയില്‍ കടലാസോ പുസ്തകമോ ചൂലോ ആണെങ്കിലും അത് വിമാനം പറത്തുന്ന രീതിയില്‍ കാണിക്കുക, കളിപ്പാട്ട കടയിൽ ചെന്നാൽ വിമാനങ്ങളിലാണ് അവന്‍റെ ശ്രദ്ധയെന്നും അൽ എെൻ ഫുട്ബോൾ ജീവനക്കാരനായ പിതാവ് മു​ഹമ്മദ് അമീർ പറഞ്ഞു.

അവൻ എല്ലാവരിൽ നിന്നും പഠിക്കാൻ ആ​ഗ്രഹിച്ചിരുന്നു. ആ രീതികൾ അവൻ എങ്ങനെ വികസിപ്പിക്കാമെന്നും ആദമിന് അറിയാമായിരുന്നു. അതുകൊണ്ട് അവന് ചെയ്യാൻ പറ്റുന്ന സൗകര്യങ്ങൾ ഞങ്ങൾ ഒരുക്കികൊടുത്തു. ഡോക്യുമെന്‍ററികള്‍, മാഗസിനുകൾ വായിക്കുക, വിവിധ തരത്തിലുള്ള എയർക്രാഫ്റ്റുകൾ മനസിലാക്കുന്നതുവരെ ഓൺലൈനിൽ ആദം ഗവേഷണം നടത്തുന്നതാണ് പ്രധാന വിനോദം.

അറിവിലുള്ള കാര്യങ്ങൾ മാതാപിതാക്കളോട് ആദം സംസാരിക്കാറുണ്ട്. അമ്മയുടെ ശിക്ഷണത്തില്‍ ചെറുപ്രായത്തിലേ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയ ആദമിന് വലുതാകുമ്പോള്‍ ഒരു പൈലറ്റ് ആകണമെന്ന് തന്നെയാണ് ആഗ്രഹം. ആദ്യം ഹെലികോപ്റ്ററിലേക്ക് ആകർഷിച്ച ആദം പിന്നെ എയർബസ് എ380 യിലേക്ക് എത്തിയത്. അബുദാബിയിലെ അല്‍ ഐനില്‍ ഒന്നാം ക്ലാസിലാണ് ആദം പഠിക്കുന്നത്.