മഹേഷിന് മാത്രമല്ല മീനാക്ഷിയ്ക്കും പ്രതികാരമുണ്ട്

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ആദര സൂചകമായി റോണി മാനുവല്‍ ജോസഫ് രചനയും സംവിധാനവും നിര്‍ വഹിച്ച ചിത്രമാണ് മീനാക്ഷിയുടെ പ്രതികാരം.

മഹേഷിന് മാത്രമല്ല മീനാക്ഷിയ്ക്കും പ്രതികാരമുണ്ട്

മഹേഷിനെ പോലെ തന്നെ മനോഹരമാണ് മീനാക്ഷിയുടെ പ്രതികാരവും. ഒരു ആറാം ക്ലാസുകാരിയുടെ പ്രതികാരം ലളിതവും മനോഹരവുമായി അവതരിപ്പിക്കുകയാണ് മീനാക്ഷിയുടെ പ്രതികാരം എന്ന ഹ്രസ്വ ചിത്രത്തിലൂടെ. മീനാക്ഷിയുടെ പ്രധാന കൂട്ടുകാരന്‍ അവള്‍ടെ ശ്രിനിച്ചേട്ടനാണ്. സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും കൂട്ടിക്കൊണ്ട് വരുന്നതും ശ്രീനിച്ചേട്ടനാണ്. വീടും സ്‌കൂളും കൂട്ടുകാരും നാട്ടുവഴിയും ശ്രീനിച്ചേട്ടനും സൈക്കിളുമൊക്കെയാണ് അവളുടെ ലോകം. 9 മിനിട്ട് ദൈര്‍ഘ്യമുള്ള അവളുടെ പ്രതികാര കഥ കാണാം.


മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ബഹുമാന സൂചകമായി റോണി മാനുവല്‍ ജോസഫ് രചനയും സംവിധാനവും നിര്‍ വഹിച്ച ചിത്രമാണ് മീനാക്ഷിയുടെ പ്രതികാരം. ജോസ്‌കുട്ടി ജോസഫ് ഛായഗ്രഹണം നിര്‍വഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിഎസ് ഹരികുമാറാണ്.


Read More >>