ടാര്‍സന്‍ ലുക്കില്‍ ജയം രവി; വനമകന്‍ ട്രെയിലര്‍ പുറത്ത്

കാട് പശ്ചാത്തലമാക്കി ജയം രവിയുടെ ചിത്രം വനമകന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടാര്‍സന്‍ ലുക്കിലാണ് ജയം രവി എത്തുന്നത്. കാട്ടില്‍ പടവെട്ടി ജീവിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം.

ടാര്‍സന്‍ ലുക്കില്‍ ജയം രവി; വനമകന്‍ ട്രെയിലര്‍ പുറത്ത്

മദ്രാസപട്ടണവും ദൈവതിരുമകളും തലൈവയുമൊക്കെ സംവിധാനം ചെയ്ത എ.എല്‍.വിജയ്യുടെ പുതിയ ചിത്രത്തിലാണ് നായകനും കടുവയുമായുള്ള സംഘട്ടനരംഗങ്ങളുണ്ട്. സയേഷ സൈഗാള്‍ നായികയാവുന്ന ചിത്രത്തില്‍ തമ്പി രാമയ്യ, പ്രകാശ് രാജ്, സജയ് ഭാരതി, രമ്യ സുബ്രഹ്മണ്യന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


തായ്‌ലാൻഡ് , കംബോഡിയ എന്നിവിടങ്ങളിലെ ഉള്‍വനത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രകാശ് രാജ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. ആന്റണി എഡിറ്റിംഗും തിരു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അടുത്ത മാസം റിലീസ്.സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ആര്യ നായകനാകുന്ന കടമ്പന്‍. ഈ ചിത്രത്തിലും കാട്ടില്‍ പോരാടി നടക്കുന്ന യുവാവിന്റെ കഥയാണ് ആവിഷ്‌കരിക്കുന്നത്.