ഇന്ദ്രൻസിനു നാഷണൽ അവാർഡ് കിട്ടാത്തതിൽ വിഷമമുണ്ട്- വി സി അഭിലാഷ്

ആന്റി പ്രൊഫഷണൽ ആയ സിനിമ എടുക്കരുത്- വി സി അഭിലാഷ് പറഞ്ഞു.

ഇന്ദ്രൻസിനു നാഷണൽ അവാർഡ് കിട്ടാത്തതിൽ വിഷമമുണ്ട്- വി സി അഭിലാഷ്

ഒരിക്കലും ആന്റി പ്രൊഫഷണൽ ആയ സിനിമ എടുക്കില്ലെന്ന് സംവിധായകൻ വി സി അഭിലാഷ്. 'എല്ലാ സിനിമകളും സാമൂഹിക പ്രതിബദ്ധതയോടു കൂടിയെ എടുക്കൂ എന്ന് നിർബന്ധബുദ്ധിയുള്ള ഒരു സിനിമ നിർമാതാവല്ല ഞാൻ. സിനിമയെടുക്കുക എന്നത് ക്രിയാത്മകതയുടെ ഭാഗമായിട്ടുള്ള കാര്യമാണ്. ക്രിയാത്മകതയിൽ സാമൂഹിക പ്രതിബദ്ധത വരാം എന്നെ ഉള്ളൂ'. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ആളൊരുക്കത്തിന്റെ സംവിധായകൻ വി സി അഭിലാഷ് നാരദ ന്യൂസിനോട് പറഞ്ഞു.

പ്രൊഫഷണൽ കമ്മിറ്റ്മന്റ് എല്ലാ സിനിമയിലും വേണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല. ഒരുപാട് സന്തോഷമുണ്ട്. നാഷണൽ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. സംസ്ഥാന അവാർഡ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. എന്തായാലും ഒരുപാട് സന്തോഷം- അഭിലാഷ് പറഞ്ഞു.

ഓട്ടംതുള്ളൽ കലാകാരനിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുകയാണ് ആളൊരുക്കം എന്ന സിനിമയിലൂടെ. സിനിമ തിയേറ്ററിലുണ്ട്. കഴിഞ്ഞ ആഴ്ച്ച ഇറങ്ങിയ സിനിമ ഇപ്പോഴും നല്ല റേറ്റിംഗിൽ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നു. കെ എസ് എഫ് ഡി സി യുടെ തിയേറ്ററിൽ നിന്ന് സിനിമ എടുത്തു മാറ്റുകയുണ്ടായി. അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്ദ്രൻസ് ചേട്ടന് സ്റ്റേറ്റ് അവാർഡ് കിട്ടിയ സമയത്താണ് സിനിമ റിലീസ് ചെയ്യേണ്ടത് എന്നുള്ളതുകൊണ്ടാണ് പെട്ടെന്ന് സിനിമ റിലീസ് ചെയ്യേണ്ടി വന്നത്,അഭിലാഷ് വ്യക്തമാക്കി.

'അഡ്വാൻസ് വാങ്ങിയതുകൊണ്ടാണ് അവർ ഞങ്ങളുടെ സിനിമ പ്രദർശിപ്പിക്കാതിരുന്നത്. അവരുടെ നിലപാടിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഒരിക്കലും ഒരു ആർട്ട് ഫിലിം മേക്കർ അല്ല. ആളൊരുക്കം ഒരിക്കലും ഒരു ആർട്ട് ഫിലിം അല്ല. കൊമേർഷ്യൽ പ്രാധാന്യമുള്ള ചിത്രമാണ്. അവാർഡ് കിട്ടിയതിനാലാവും അതൊരു ആർട്ട് ഫിലിം ആണെന്ന സംശയം പ്രേക്ഷകരിൽ ഉണ്ടായിരിക്കുന്നത്. ആളൊരുക്കത്തിൽ ഇന്ദ്രൻസിന്റെ അഭിനയത്തെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായമാണ് അറിയിച്ചത്. സംവിധായകൻ സനൽ കുമാർ ശശിധരൻ ആദ്യ പ്രദർശനം കാണുകയും അപ്പോൾ തന്നെ വിളിച്ച് മികച്ച അഭിപ്രായം അറിയിക്കുകയും ചെയ്തു'- അഭിലാഷ് പറഞ്ഞു.

ഇന്ദ്രൻസിനു നാഷണൽ അവാർഡ് കിട്ടാത്തതിൽ വിഷമമുണ്ട്. അദ്ദേഹം അത്രയും മികച്ച അഭിനയമാണ് ആളൊരുക്കത്തിൽ കാഴ്ച്ച വച്ചത്. ഈ ഒരു സിനിമയെ മികച്ചതാക്കി തീർക്കാൻ ശ്രമിച്ച മൂന്ന് പേരുടെ പേരുകൾ പറയാതെ വയ്യ. പ്രൊഡ്യൂസർ ജോളി ലോനപ്പൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വർഗീസ് ഫെർണാണ്ടസ്, ജോസ് ആന്റണി- ഇവരുടെയൊക്കെ കഠിനമായ ആഗ്രഹമായിരുന്നു ഒരു നല്ല സിനിമ. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. എന്നെ ഈ സിനിമയിലേക്ക് എത്തിച്ച ബെന്നിച്ചായൻ....അങ്ങനെ ഒരുപാട് പേർ... വി സി അഭിലാഷ് പറഞ്ഞു

Read More >>