തായ് ക്ഷേത്രത്തിന് മുന്നില്‍ ചന്തി കാണിച്ച് ഫോട്ടോയെടുത്ത അമേരിക്കന്‍ ടൂറിസ്റ്റുകള്‍ അറസ്റ്റില്‍

'ട്രാവലിംഗ് ബട്ട്‌സ്' എന്ന ഇവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ചന്തി കാണിച്ചുള്ള ഫോട്ടോയാണ് വിവാദമായത്.

തായ് ക്ഷേത്രത്തിന് മുന്നില്‍ ചന്തി കാണിച്ച് ഫോട്ടോയെടുത്ത അമേരിക്കന്‍ ടൂറിസ്റ്റുകള്‍ അറസ്റ്റില്‍

തായ്‌ലണ്ടിലെ ക്ഷേത്രത്തിന് മുന്നില്‍ ചന്തി കാണിച്ച് നിന്ന് ഫോട്ടോയെടുത്ത അമേരിക്കന്‍ സ്വദേശികളായ ടൂറിസ്റ്റുകള്‍ അറസ്റ്റിലായി. ജോസഫ്, ട്രാവിസ് ഡാസ്‌വില എന്നിവരാണ് അറസ്റ്റിലായത്. 'ട്രാവലിംഗ് ബട്ട്‌സ്' എന്ന ഇവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ചന്തി കാണിച്ചുള്ള ഫോട്ടോയാണ് വിവാദമായത്. ഒരുമിച്ച് ജീവിക്കുന്ന ഇരുവരും ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് തായ്‌ലണ്ടിലെത്തിയത്.

'ടെമ്പിള്‍ ഓഫ് ഡോണ്‍' എന്നറിയപ്പെടുന്ന വാട്ട് അരുണ്‍ എന്ന ക്ഷേത്രത്തിന് മുമ്പില്‍ വെച്ചാണ് ഫോട്ടോ എടുത്തത്. ക്ഷേത്രമാണെന്ന് അറിയാതെയാണ് ഫോട്ടോ എടുത്തതെന്ന് ഇരുവര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. സംഭവം വിവാദമായതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലിട്ട ഫോട്ടോ നീക്കം ചെയ്തിട്ടുണ്ട്.

Read More >>