ദൈവങ്ങൾക്കും മതങ്ങൾക്കും രക്ഷയില്ല; അടപടലം ട്രോളുകളുമായി സോഷ്യൽ മീഡിയ

കഴിഞ്ഞ ഏതാനും കാലങ്ങളായി മതങ്ങൾക്ക് നേരെയുള്ള സോഷ്യൽ മീഡിയയുടെ സമീപനത്തിൻ്റെ പ്രതിഫലനം ട്രോളുകളിൽ കാണാം.

ദൈവങ്ങൾക്കും മതങ്ങൾക്കും രക്ഷയില്ല; അടപടലം ട്രോളുകളുമായി സോഷ്യൽ മീഡിയ

വിശ്വാസികൾ പ്രശ്നങ്ങളിൽ പെടുമ്പോൾ എന്ത് ചെയ്യും? അവർ ദൈവങ്ങളെ വിളിക്കും. എന്നാൽ ദൈവങ്ങൾ കുരുക്കിൽ പെടുമ്പോഴോ? അത്തരമൊരു കുരുക്കിലാണ് നമ്മുടെ ദൈവങ്ങൾ.
ട്രോൾ റിപ്പബ്ലിക്ക്, ഐസിയു, ട്രോൾ മലയാളം തുടങ്ങി മലയാളത്തിലെ പ്രബലമായ ട്രോൾ ഗ്രൂപ്പുകളിലാണ് കുറച്ചു ദിവസങ്ങളായി ദൈവങ്ങളെയും മതങ്ങളെയും ട്രോളി വശം കെടുത്തുന്നത്.

എല്ലാ മതങ്ങൾക്കും എല്ലാ ദൈവങ്ങൾക്കും കിട്ടുന്നുണ്ട് കണക്കിന് ട്രോൾ. ഇവകൾക്കൊക്കെ നല്ല സ്വീകാര്യതയുമുണ്ട്. കഴിഞ്ഞ ഏതാനും കാലങ്ങളായി മതങ്ങൾക്ക് നേരെയുള്ള സോഷ്യൽ മീഡിയയുടെ സമീപനത്തിൻ്റെ പ്രതിഫലനം ട്രോളുകളിൽ കാണാം.

അനാചാരങ്ങളും കപട വിശ്വാസങ്ങളുമൊക്കെ പുതു തലമുറ പുച്ഛിച്ചു തള്ളുകയാണെന്ന സത്യവും ഈ ട്രോളുകൾ പങ്കു വെക്കുന്നു.Read More >>