തായ്‌ലൻഡിൽ ലിംഗം വെളുപ്പിക്കൽ പുതിയ ട്രെന്റാവുന്നു

യോനി വെളുപ്പിക്കുന്നതിനുള്ള ചികിത്സ ആശുപത്രിയിൽ നേരത്തെ തുടങ്ങിയിരുന്നു. ഇതോടെ ലിംഗം വെളുപ്പിക്കുന്നതിനെപ്പറ്റി ആൾക്കാർ അന്വേഷിച്ചു തുടങ്ങിയതോടെയാണ് അത്തരം സൗകര്യവും ആശുപത്രി തുടങ്ങിയത്. ചികിത്സയ്ക്ക് ആകെ 650 ഡോളറാണ് ചെലവ് വരുന്നത്.

തായ്‌ലൻഡിൽ ലിംഗം വെളുപ്പിക്കൽ പുതിയ ട്രെന്റാവുന്നു

ഇരുണ്ട തൊലി വെളുപ്പിക്കുന്നത് പുതുമയല്ല. എന്നാൽ ലിംഗം വെളുപ്പിക്കുന്നത് പുതുമയാണ്. തായ്‌ലൻഡിലാണ് ഈ പുതിയ ട്രെൻഡിന് തുടക്കമായത്. ലിംഗം വെളുപ്പിക്കുന്നതിന്റെ ഒരു വീഡിയോ ക്ലിപ്പ് ലേലക്സ് ആശുപത്രിയുടെ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അന്താരാഷ്‌ട്ര തലത്തിൽ ഇത് ചർച്ചയായത്.

ചികിത്സയ്ക്ക് മുൻപും മുൻപും ശേഷവുമുള്ള ചിത്രങ്ങളടക്കമാണ് പോസ്റ്റ്. 19000 ഷെയറുകളാണ് ഈ പോസ്റ്റിനു കിട്ടിയത്. കമന്റ് ചെയ്തതിൽ പലരും എന്തിനാണിതെന്ന് ചോദിക്കുന്നുണ്ട്. വെളുപ്പിച്ച ലിംഗം ടോർച്ചായി ഉപയോഗിക്കാമെന്ന് ചിലർ പറയുന്നു. കമന്റ് ചെയ്ത സ്ത്രീകളിൽ ചിലർ നിറം ശ്രദ്ധിക്കാറില്ല. വലിപ്പവും കരുത്തുമാണ് പ്രധാനമെന്ന് അവർ പറയുന്നു.

ലേസർ കൊണ്ടാണ് ലിംഗം വെളുപ്പിക്കൽ ചികിത്സ നടത്തുന്നത്. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന ചികിത്സയുടെ ഓരോ ഘട്ടങ്ങളിലായി ലിംഗത്തിനേറ്റ ഇരുണ്ട നിറം മാറി വെളുത്ത് വരും.

യോനി വെളുപ്പിക്കുന്നതിനുള്ള ചികിത്സ ആശുപത്രിയിൽ നേരത്തെ തുടങ്ങിയിരുന്നു. ഇതോടെ ലിംഗം വെളുപ്പിക്കുന്നതിനെപ്പറ്റി ആൾക്കാർ അന്വേഷിച്ചു തുടങ്ങിയതോടെയാണ് അത്തരം സൗകര്യവും ആശുപത്രി തുടങ്ങിയത്. ചികിത്സയ്ക്ക് ആകെ 650 ഡോളറാണ് ചെലവ് വരുന്നത്. കംബോഡിയ, മ്യാൻമർ, ഹോങ്കോങ്ങ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കം പ്രതിമാസം 20 മുതൽ 30 വരെ ആൾക്കാരാണ് ലിംഗവും യോനിയും വെളുപ്പിക്കാൻ ആശുപത്രിയിലെത്തുന്നത്.

എന്നാൽ ചികിത്സയുടെ പാർശ്വഫലങ്ങളെപ്പറ്റി തായ്‌ലൻഡ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. വേദന, എരിച്ചിൽ, പാടുകൾ, പ്രത്യുത്പാദന ശേഷി നഷ്ടപ്പെടൽ എന്നിവകളെപ്പറ്റിയൊക്കെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലിംഗം വെളുപ്പിക്കുന്നത് അനിവാര്യമായ കാര്യമല്ലെന്നും പാഴ്‌ച്ചെലവാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

Read More >>