'പ്രണയം എന്തൊരു പോസിറ്റീവ് എനർജിയാണ് നൽകുന്നത്'; പ്രണയം പറഞ്ഞ് അഞ്ജലി അമീർ

അഞ്ജലിയോട് അവനുള്ള കരുതലാണ് ഏറ്റവും വലിയ സമ്മാനം എന്ന് പറയുമ്പോഴും,തൻ്റെ കാര്യത്തിൽ ഓവർ പൊസസീവ് ആണോ എന്ന സംശവും ഉണ്ടെന്ന് പറഞ്ഞ് അഞ്ജലി ചിരിച്ചു

പ്രണയം എന്തൊരു പോസിറ്റീവ് എനർജിയാണ് നൽകുന്നത്; പ്രണയം പറഞ്ഞ് അഞ്ജലി അമീർ

അഞ്ജലി അമറിനെ എല്ലാവർക്കും അറിയാമല്ലോ ആദ്യ ട്രാൻസ് ജെൻഡർ നായിക. മമൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് വലതുകാൽ വെച്ച് കയറിയ അഞ്ജലി ഇപ്പോൾ മോഹൻലാലിനൊപ്പവും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ജലിയുടെ പ്രണയ വിശേഷങ്ങൾ

ഒരു പാട് നാൾ സുഹൃത്തുക്കളായിരുന്ന ഒരാൾ, എന്തും പറയുന്ന കൂട്ടുകൂടുന്ന ഒരാൾ. അയാളോടുള്ള പ്രണയത്തിൻ്റെ ആഴം തിരിച്ചരിഞ്ഞത് ഒരു ബ്രേക്കപ്പിന് ശേഷമാണെന്ന് അഞ്ജലി പറയുന്നു. പ്രണയം തുറന്ന് പറഞ്ഞൊന്നുമല്ല. തമ്മിൽ പ്രണയമാണെന്ന് അങ്ങ് മനസ്സിലാക്കുകയായിരുന്നു അഞ്ജലിയും കൂട്ടുകാരനും.

കോഴിക്കോടുകാരനായ കൂട്ടുകാരൻ അവരുടെ കസിൻസിനെ വിളിക്കുന്ന വീഡിയോ കോളിനിടെയാണ് അഞ്ജലിയെ കാണുന്നത്. അഞ്ജലിയുടെ സുഹൃത്തുക്കളായിരുന്നു അദ്ദേഹത്തിൻ്റെ കസിൻസ്. പിന്നീട് ഇരുവരും കൂട്ടാവുകയും സുഹൃത്തുക്കളാവുകയും ചെയ്തു. പ്രണയമാണെന്ന് പരസ്പരം അംഗീകരിച്ചിട്ട് ഇപ്പോൾ ആറ് മാസമേ ആകുന്നുള്ളൂ. അഞ്ജലിയോട് അവനുള്ള കരുതലാണ് ഏറ്റവും വലിയ സമ്മാനം എന്ന് പറയുമ്പോഴും,തൻ്റെ കാര്യത്തിൽ ഓവർ പൊസസീവ് ആണോ എന്ന സംശവും ഉണ്ടെന്ന് പറഞ്ഞ് അഞ്ജലി ചിരിച്ചു. ടെഡി ബിയറിനെ ഒരുപാട് ഇഷ്ടമുള്ള അഞ്ജലിക്ക് അവൻ കൊടുത്ത ആദ്യ പ്രണയ സമ്മാനം കരുത്ത ഒരു ടെഡിയെ ആയിരുന്നു. "എനിക്ക് കാറ്റിനോടും മഴയോടും എല്ലാം പ്രണയമാണ്. പ്രണയം എന്തൊരു പോസിറ്റീവ് എനർജിയാണ് നൽകുന്നത്. ഈ പ്രണയവും അങ്ങനെയാണ്. ഒരുപാട് സന്തോഷം തോന്നുന്ന ഒരു അനുഭവമാണിത്"- അഞ്ജലി പറഞ്ഞു.ഇത് അഞ്ജലിയുടെ ആദ്യ വാലൻ്റൈൻസ് ഡേ ആണെന്ന പ്രത്യേകതയും ഈ പ്രണയത്തിനുണ്ട്

Read More >>