മാരി 2: ധനുഷിന് വില്ലനായി ടൊവീനോ

2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാരി'. ധനുഷും മലയാളി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ വില്ലനായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് യേശുദാസ് ആയിരുന്നു.

മാരി 2: ധനുഷിന് വില്ലനായി ടൊവീനോ

ധനുഷ് നായകനായ മാരി രണ്ടാം ഭാഗത്തിന് മലയാളി വില്ലൻ. ടൊവീനോ തോമസാണ് മാരിക്ക് വില്ലനാകുന്നത്. ടൊവീനോയെ ചിത്രത്തില്‍ എത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഞാനെഴുതിയതില്‍ എക്കാലത്തെയും ഇഷ്ടകഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്നും സംവിധായകന്‍ ബാലാജി മോഹൻ വിവരം പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചു.

2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാരി'. ധനുഷും മലയാളി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ വില്ലനായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് യേശുദാസ് ആയിരുന്നു. കാജല്‍ അഗര്‍വാള്‍ ആയിരുന്നു നായിക.

അതേസമയം ധനുഷ് ടൊവീനോ ചിത്രത്തില്‍ ഭാഗഭാക്കാവുന്നത് ആദ്യമായല്ല. ടൊവീനോ നായകനാവുന്ന രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാണം ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് നിര്‍വ്വഹിച്ചത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന 'തരംഗം', വിഷ്ണു സംവിധാനം ചെയ്യുന്ന 'മറഡോണ' എന്നിവയാണവ. ഇതില്‍ 'തരംഗം' 29ന് തീയേറ്ററുകളിലെത്തും.

Read More >>