ലൈംഗികതയില്‍ നിങ്ങളെത്ര മികവുറ്റതാണ്? കണ്ടുപിടിക്കാന്‍ 'സ്മാര്‍ട്ട് കോണ്ട'വുമായി ഐ.കോണ്‍

ലൈംഗികബന്ധത്തിലൂടെ പകരുന്ന സൈഫിലിസ്, ക്‌ളമിഡിയ തുടങ്ങിയ രോഗങ്ങളെ തിരിച്ചറിയാനും ഈ കോണ്ടം ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു ഈ കോണ്ടത്തില്‍ ഒരു ആന്റിബോഡി ഫില്‍റ്റര്‍ അടങ്ങിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളില്‍ കാണുന്ന പ്രോട്ടീനോ ആന്റിജനോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം വരും.നാനോ ചിപ്പും ബ്ലൂടൂത്ത് ടെക്‌നോളജിയുമുള്ളതിനാല്‍ തന്നെ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്നു.

ലൈംഗികതയില്‍ നിങ്ങളെത്ര മികവുറ്റതാണ്? കണ്ടുപിടിക്കാന്‍ സ്മാര്‍ട്ട് കോണ്ടവുമായി ഐ.കോണ്‍

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്തെ ഏറ്റവും മാരകമായ ലൈംഗിക രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ നമ്മളെ ഓര്‍മപ്പെടുത്തുന്ന ദിവസം. ഒരുകാലത്ത് അനാവശ്യ ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കാന്‍ ഉപയോഗിച്ചിരുന്ന കോണ്ടം ഇന്ന് സര്‍വസാധാരണമായതിന് പിന്നില്‍ എയ്ഡ്‌സ് ഭീതിയുടെ കഥയുണ്ട്. ലോകത്ത് ഇന്ന് പ്രതിദിനം കോടിക്കണക്കിന് ബില്യണ്‍ ഡോളറിന്റെ കോണ്ടം കച്ചവടമാണ് നടക്കുന്നത്. ആളുകള്‍ മാരകരോഗമായ എയ്ഡ്‌സിനെ തടയാന്‍ കോണ്ടം ഉപയോഗിച്ചുതുടങ്ങിയതോടെ പല ബഹുരാഷ്ട്ര കമ്പനികളും കോണ്ടം ഉത്പാദനം ആരംഭിക്കുകയുണ്ടായി. സാധാരണ കോണ്ടവും ഡോട്ടഡ് കോണ്ടവും കടന്ന് കോണ്ടം സാങ്കേതിക വിദ്യ ഇപ്പോള്‍ ഡിജിറ്റല്‍ കോണ്ടത്തിലെത്തിയിരിക്കുന്നു.
ഗര്‍ഭ നിരോധനം എന്ന ലക്ഷ്യത്തിനപ്പുറത്തേക്ക് കോണ്ടങ്ങള്‍ വലുതായി കഴിഞ്ഞു. ഗ്രിപ്പ്, എണ്ണമയം, സ്പര്‍സന സുഖം തുടങ്ങിയവക്കായി പലവിധ പരീക്ഷണങ്ങള്‍ക്ക് കോണ്ടം ഇതിനകം വിധേയമായികഴിഞ്ഞു. രുചിയിലാണ് അവസാനത്തെ പരീക്ഷണങ്ങള്‍ വന്നിരുന്നത്. കോണ്ടങ്ങളുടെ ചരിത്രത്തിലെ സുപ്രധാന കണ്ടെത്തല്‍ നടന്ന് കഴിഞ്ഞിരിക്കുന്നു. ഡിജിറ്റല്‍ കോണ്ടമാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്.

കേമനാണ് ഈ കോണ്ടം. ലിംഗത്തിന്റെ വേഗത, ലൈംഗിക അവയവങ്ങളുടെ വ്യാസവും വ്യാപ്തിയും, സംഭോഗം എത്രസമയം നീണ്ടു നില്‍ക്കും തുടങ്ങി നിങ്ങളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാം ഇത് അളന്ന് തിട്ടപ്പെടുത്തുന്നു. 'ബ്രിട്ടീഷ് കോണ്ടംസ്' ആണ് ഈ കോണ്ടം നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നത്. നാനോ ചിപ്പും ബ്ലൂടൂത്ത് ടെക്‌നോളജിയുമുള്ളതിനാല്‍ തന്നെ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്നു. ലൈംഗികബന്ധത്തിലൂടെ പകരുന്ന സൈഫിലിസ്, ക്‌ളമിഡിയ തുടങ്ങിയ രോഗങ്ങളെ തിരിച്ചറിയാനും ഈ കോണ്ടം ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു ഈ കോണ്ടത്തില്‍ ഒരു ആന്റിബോഡി ഫില്‍റ്റര്‍ അടങ്ങിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളില്‍ കാണുന്ന പ്രോട്ടീനോ ആന്റിജനോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം വരും.

സ്മാര്‍ട്ട് ഫോണ്‍ ആപ്പ് വഴി നിങ്ങളുടെ ലൈംഗികതയുടെ വിവരങ്ങളെ വിശകലനം ചെയ്യാനും സാധിക്കുന്നു. വിവരങ്ങളെല്ലാം രഹസ്യമായിരിക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് വിവരങ്ങള്‍ കൂട്ടുകാരുമായി പങ്കുവെക്കുകയും ചെയ്യാം.ലിംഗം തുടങ്ങുന്നിടത്തില്‍ ധരിക്കുന്ന ഈ വളയത്തിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്താനും സാധിക്കും. മാത്രമല്ല എത്രതവണ വേണമെങ്കിലും ഇത് ഉപയോഗിക്കുകയുമാവാം. യു എസ് ബി കേബിള്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാം. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ചാര്‍ജ് നിലനില്‍ക്കും.

ദുര്‍ഹം യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രഞജരുടെ സഹായത്തോടെയാണ് ഇതിനാവശ്യമായ പ്രോട്ടോടോപ്പ് വളയം നിര്‍മിച്ചത് 2018 ജനുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ കോണ്ടം അവസാന വൈദ്യപരിശോധനയിലാണ്. പലവട്ടം ഉപയോഗിക്കാവുന്ന ഈ കോണ്ടത്തിന് 5000 രൂപയാവും വില. ഇനി കാര്യങ്ങള്‍ കെങ്കേമമാവുമെന്നേ് പ്രതീക്ഷിക്കാം.

സ്മാർട്ട് ഫോൺ ആപ്പ് വഴി നിങ്ങളുടെ ലൈംഗികതയുടെ വിവരങ്ങളെ വിശകലനം ചെയ്യാനും സാധിക്കുന്നു. വിവരങ്ങളെല്ലാം രഹസ്യമായിരിക്കുമെന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ ആവശ്യമുള്ളവർക്ക് വിവരങ്ങൾ കൂട്ടുകാരുമായി പങ്കുവെക്കുകയും ചെയ്യാം.ലിംഗം തുടങ്ങുന്നിടത്തിൽ ധരിക്കുന്ന ഈ വളയത്തിന്റെ വലിപ്പത്തിൽ വ്യത്യാസം വരുത്താനും സാധിക്കും. മാത്രമല്ല എത്രതവണ വേണമെങ്കിലും ഇത് ഉപയോഗിക്കുകയുമാവാം. യു എസ് ബി കേബിൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം. ആറ് മുതൽ എട്ട് മണിക്കൂർ വരെ ചാർജ് നിലനിൽക്കും.

ദുർഹം യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞജരുടെ സഹായത്തോടെയാണ് ഇതിനാവശ്യമായ പ്രോട്ടോടോപ്പ് വളയം നിർമിച്ചത് 2018 ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഈ കോണ്ടം അവസാന വൈദ്യപരിശോധനയിലാണ്. പലവട്ടം ഉപയോഗിക്കാവുന്ന ഈ കോണ്ടത്തിന് 5000 രൂപയാവും വില. ഇനി കാര്യങ്ങൾക്ക് കെങ്കേമമാവും

Read More >>