ചില്ലുപാലത്തില്‍ കയറിയ യുവാവ് ഭയന്നുവിറച്ച് നിലത്തിരുന്നു; 'ഡാഡി'യെ മുമ്പോട്ട് വലിച്ചിഴച്ച് ധീരനായ മൂന്നു വയസുകാരന്‍; ചൈനയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

ഭയം കാരണം ദയനീയ ശബ്ദത്തില്‍ പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന ഇയാളെ മുന്നോട്ടുവരാനായി ക്ഷണിച്ച് 'ധീരനായ' മകന്‍ കൈയില്‍ നിന്ന് പിടിവിടാതെ വലിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ചില്ലുപാലത്തില്‍ കയറിയ യുവാവ് ഭയന്നുവിറച്ച് നിലത്തിരുന്നു; ഡാഡിയെ മുമ്പോട്ട് വലിച്ചിഴച്ച് ധീരനായ മൂന്നു വയസുകാരന്‍; ചൈനയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

ചൈനയില്‍ 300 അടി ഉയരത്തില്‍ നിര്‍മിച്ച ചില്ലുപാലം ഈയടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അത്യാവശ്യം മനക്കട്ടിയുള്ള ആളുകള്‍ ഇതിലൂടെ ദിവസവും യാത്ര ചെയ്ത് ഹീറോയിസം തെളിയിക്കുന്നതുമാണ്. എന്നാല്‍ പാലത്തില്‍ കയറി അവിടെ നിന്ന് ചില്ലിലൂടെയുള്ള ദൃശ്യം കാണുന്നതോടെ സകല ധൈര്യവും ചോര്‍ന്ന് ഒരടി മുമ്പോട്ടുവയ്ക്കാന്‍ കഴിയാതെ സാഹസികയാത്ര പരാജയപ്പെട്ടവരുമുണ്ട്. ഇത്തരത്തില്‍ പരാജയപ്പെട്ട ഒരു യുവാവിനെ 'വിജയിപ്പിക്കാനാ'യി മൂന്നു വയസുകാരനായ മകന്‍ നടത്തുന്ന ശ്രമങ്ങളുടെ വീഡിയോ വൈറലാകുന്നു.


ട്രെന്‍ഡിങ് ചൈന എന്ന ഫേസ്ബുക്ക് പേജിലാണ് സംഭവത്തിന്റെ വീഡിയോ ആദ്യം വന്നത്. ചില്ലുപാലത്തില്‍ കയറിയ ശേഷം ഭയന്നുവിറച്ച് ഒരടി പോലും മുന്നോട്ടുവയ്ക്കാനാവാതെ ഒരു യുവാവ് നിലത്തിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഭയം കൊണ്ട് ഇയാള്‍ പാലം ഉറപ്പിച്ചിരിക്കുന്ന കല്ലുകളില്‍ മുറുകെ പിടിച്ചിരിക്കുമ്പോള്‍ ഒപ്പമുള്ള മൂന്നു വയസുകാരനായ മകന്‍ ഇയാളെ വലിച്ചിഴയ്ക്കാന്‍ തുടങ്ങുന്നു. ദയനീയ ശബ്ദത്തില്‍ പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന ഇയാളെ മുന്നോട്ടുവരാൻ ക്ഷണിച്ച് 'ധീരനായ' മകന്‍ കൈയില്‍ നിന്നു പിടിവിടാതെ വലിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

മകന്റെ വലിയുടെ ശക്തി കൊണ്ടാണോ കൈയയച്ചിട്ടാണോ എന്നറിയില്ല 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിലത്തിരുന്നിട്ടായാലും ഇയാള്‍ കുറച്ചുദൂരം മുന്നോട്ടുവരുന്നതു കാണാം. വാന്‍ഷന്‍ പാര്‍ക്കില്‍ പര്‍വതത്തിനു സമാന്തരമായി നിര്‍മിച്ച പാലത്തിലാണ് സംഭവം നടന്നത്.

Read More >>