ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല; മകനൊപ്പം പുറത്തിറങ്ങിയാല്‍ ഗേള്‍ഫ്രണ്ടാണോ എന്ന്‌ ചോദ്യം

എയറോബിക്‌സും നീന്തലും സുംബാ ഡാന്‍സും ബാഡ്മിന്റണും കൂടിയാണ് തന്റെ സൗന്ദര്യ രഹസ്യമെന്നും പുഷ്പദേവി കൂട്ടിച്ചേര്‍ക്കുന്നു...

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല; മകനൊപ്പം പുറത്തിറങ്ങിയാല്‍ ഗേള്‍ഫ്രണ്ടാണോ എന്ന്‌  ചോദ്യം

ഒട്ടുമിക്ക വ്യക്തികളുടെയും പ്രായം നമുക്ക് ഏകദേശം ഊഹിക്കാന്‍ സാധിക്കും. എന്നാല്‍ ജക്കാര്‍ത്തയിലെ പുഷ്പാ ദേവിയുടെ വയസ്സ് ഊഹിക്കാന്‍ പറഞ്ഞാല്‍ തോറ്റുപോകുകയേയുള്ളൂ. അമ്പതു വയസ്സുള്ള പുഷ്പ ദേവിയെ കണ്ടാല്‍ ഇരുപത്തഞ്ച് വയസ്സുപോലും തോന്നിക്കില്ല എന്നതാണ് സത്യം. പ്രായക്കുറവ് കൊണ്ട് തന്നെയാണ് പുഷ്പാ ദേവി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്.

വനിതാ വ്യവസായി കൂടിയാണ് പുഷ്പാ ദേവി. ഹാന്‍ഡിജനറ്റിക്‌സ് എന്ന യൂട്യൂബ് ചാനലില്‍ 250,000 ഫോളേവേഴ്‌സുമുണ്ട് ഇവര്‍ക്ക്. ഇന്‍ഡോനേഷ്യയിലെ സംസാരവിഷയം തന്നെ പുഷ്പാ ദേവിയും അവരുടെ പ്രായവുമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പുഷ്പ ദേവിയുടെ ചിത്രങ്ങള്‍ വൈറലായതോടെയാണ് ഇവരെ പരിചയപ്പെടാനും കാണാനുമായി നിരവധി പേര്‍ എത്തിയത്. എന്നാല്‍ ഒരാള്‍ പോലും തന്റെ പ്രായത്തെ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് പുഷ്പ പറയുന്നു. ആണ്‍മക്കള്‍ക്കൊപ്പം പുറത്തുപോകുമ്പോള്‍ ഗേള്‍ഫ്രണ്ടാണോ എന്ന് മക്കളോട് ചോദിക്കാറുണ്ടെന്നു അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ സൗന്ദര്യ രഹസ്യം ഒരു അഭിമുഖത്തില്‍ പുഷ്പ ദേവി പങ്ക് വച്ചിരുന്നു. ''എന്റെ യഥാര്‍ത്ഥ പ്രായം എന്നെക്കണ്ടാല്‍ തോന്നില്ല എന്ന സത്യം എനിക്കറിയാം. ഞാന്‍ എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തിയാണ്. കുട്ടികള്‍ വളര്‍ന്നതിന് ശേഷമാണ് ഞാന്‍ ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്'' പുഷ്പ ദേവി പറയുന്നു. മാത്രമല്ല, എയറോബിക്‌സും നീന്തലും സുംബാ ഡാന്‍സും ബാഡ്മിന്റണും കൂടിയാണ് തന്റെ സൗന്ദര്യ രഹസ്യമെന്നും പുഷ്പദേവി കൂട്ടിച്ചേര്‍ക്കുന്നു.

Read More >>