ഹര്‍ഭജന്‍ സിംഗ്; മരിച്ചിട്ടും വിരമിക്കാത്ത സൈനികന്‍

1986 ല്‍ വീരമൃത്യു വരിച്ച അദ്ദേഹം ഇപ്പോഴും രാജ്യത്തിന്റെ അതിര്‍ത്തിയും ആയുധങ്ങള്‍ക്കും സൈനികരുടെ ജീവനും കാവലായി ഇപ്പോഴുമുണ്ട്.

ഹര്‍ഭജന്‍ സിംഗ്; മരിച്ചിട്ടും വിരമിക്കാത്ത സൈനികന്‍

രാജ്യത്തെ സേവിക്കുന്നതിനിടയില്‍ സൈനികര്‍ ഒരിക്കലും മരിക്കുന്നില്ല. കാരണം, ഈ പറഞ്ഞു വരുന്നത് ബാബ ഹര്‍ഭജന്‍ സിങ് എന്ന ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെ കഥയാണ്. 1968 ല്‍ ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടല്‍ കാലത്ത് 22 ആം വയസില്‍ അന്തരിച്ച അദ്ദേഹം ഇപ്പോഴും രാജ്യത്തിന്റെ അതിര്‍ത്തിക്കും ആയുധങ്ങള്‍ക്കും സൈനികരുടെ ജീവനും കാവലായി ഇപ്പോഴും ഉണ്ട് എന്നാണ് വിശ്വാസം.

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യും ചൈനയും പ്രതിരോധകോട്ടകള്‍ ശക്തമാക്കുമ്പോഴാണ് ബാബ ഹര്‍ബജന്‍റെ കഥ ഒരിക്കല്‍ കൂടി പറയപ്പെടുന്നത്. അതിര്‍ത്തി പ്രശ്‌നം നിലവിലുണ്ടെങ്കിലും ഇരു സൈന്യവും ഒരേപോലെ ബഹുമാനിക്കുന്ന സൈനികനാണ് ബാബ ഹര്‍ഭജന്‍ സിങ്. 1946 ല്‍ പഞ്ചാബിലാണ് ഹര്‍ഭജന്‍ സിങ് ജനിക്കുന്നത്. വിദ്യാഭ്യാസത്തിനുശേഷം 1956 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. അതേ വര്‍ഷം 14 രജ്പുത് റെജിമെന്റില്‍ സേവനമനുഷ്ഠിച്ചു. 1968 ല്‍ നാഥു ലാ അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ യുദ്ധമുഖത്തുള്ള സൈനികര്‍ക്ക് സാമഗ്രികളുമായി പോകവെയാണ് ശക്തമായ ഹിമപാതത്തില്‍ അദ്ദേഹം കണ്‍മറഞ്ഞുപോയത്. മൂന്ന് ദിവസത്തെ തിരച്ചിലിനു ശേഷം മൃതശരീരം കിട്ടിയെങ്കിലും അദ്ദേഹം ഇപ്പോഴും അതിര്‍ത്തിയില്‍ ജീവിക്കുന്നുണ്ടെന്നാണ് വിശ്വാസം.

തന്റെ ശരീരം തിരയുന്നതിനിടയില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയത് ഹര്‍ഭജന്‍ സിങിന്റെ ആത്മാവായിരുന്നു എന്നാണ് ഒരു വിഭാഗം സൈനികര്‍ വിശ്വസിക്കുന്നത്. ക്യാമ്പിലെ സുഹൃത്തുകള്‍ക്ക് മുന്നില്‍ വീണ്ടും സിങിന്റെ ആത്മാവ് വന്ന് തന്റെ സ്മരണക്കായി ഒരു ക്ഷേത്രം പണിയാന്‍ ആവശ്യപ്പെട്ടുവെന്നാണ് കഥകള്‍. തുടര്‍ന്ന് സിങിന് വേണ്ടി ഇന്ത്യന്‍ സേന ക്ഷേത്രം പണികഴിപ്പിച്ചു. ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്യുന്നതും സൈനികര്‍ തന്നെ. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഇപ്പോഴും സൂക്ഷിച്ചുപോരുന്നു. സദാസമയം ക്ഷേത്രത്തിനുമുന്നില്‍ സൈനികര്‍ കാവലായി ഉണ്ടാകും. അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ ഓരോ ദൗത്യത്തിനുമുമ്പും ബാബയുടെ വിഗ്രഹത്തിനുമുമ്പില്‍ തൊഴുത ശേഷം മാത്രമാണ് യാത്ര തിരിക്കുന്നത്.


Image Title

ക്ഷേത്രത്തില്‍ നിന്നും കിട്ടുന്ന ജലം രോഗങ്ങളെ ശമിപ്പിക്കും എന്നാണ് സൈനികരുടെ വിശ്വാസം. കൊടും തണുപ്പിലും കൂരിരുട്ടിലും എതിരാളികളില്‍ നിന്നും രക്ഷിക്കുന്നത് സിങാണെന്നാണ് ഇവരുടെ വിശ്വാസം. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് സൈനികര്‍ പറയുന്നത്. ബാബ എന്നാണ് ഹര്‍ഭജന്‍ സിങിനെ സൈനികര്‍ വിശേഷിപ്പിക്കുന്നത്. നാഥുലയില്‍ സേവനമനുഷ്ഠിക്കുന്ന ജവാന്മാര്‍ക്ക് ബാബ സംരക്ഷണം നല്‍കുകയും എതിരാളികള്‍ ആക്രമിക്കുന്നതിന് മൂന്ന് ദിവസം മൂമ്പ് ഇന്ത്യന്‍ സൈനികരെ അക്കാര്യം അറിയിക്കുമെന്നുമാണ് സൈനികരുടെ വിശ്വാസം. അതിര്‍ത്തിയില്‍ എന്നും ബാബ സഞ്ചരിക്കുന്നതായി ചൈനിസ് സൈനികര്‍ ഇന്ത്യയോട് പറയുമത്രേ.


Image Title

ദിവസേന രാവിലെ പൂജയ്ക്കായി ക്ഷേത്രത്തില്‍ എത്തുന്ന സൈനികര്‍ ബാബയുടെ യൂണിഫോം, ബൂട്ട് എന്നിവ വൃത്തിയായി സൂക്ഷിക്കുന്നു. രാത്രിയില്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന ബാബയുടെ ആത്മാവ് എല്ലാവരേയും സാന്നിദ്ധ്യം അറിയച്ചശേഷം അതിര്‍ത്തി കാവലിനായി പോകുന്നുമാണ് വിശ്വാസം.

എല്ലാവര്‍ഷവും സെപ്റ്റംബര്‍ 11 ബാബയുടെ ജന്മനാട്ടിലേക്ക് പോകുന്ന ട്രെയിനില്‍ സൈനികര്‍ അദ്ദേഹത്തിന്റെ വസ്തുവവകള്‍ കയറ്റി സല്യുട്ട് ചെയ്ത് 'വീട്ടിലേക്ക് യാത്രയാക്കും' . അവധിയ്ക്ക് ശേഷം തിരികെ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന 'ബാബയുടെ വസ്തുകള്‍' സൈനികര്‍ തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന ആചാരവും ഇവിടെ നിലനില്‍ക്കുന്നു.

ബാബയ്ക്കായി ഒരു വാഹനവും സൈന്യം അനുവദിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ തയ്യാറായി നില്‍ക്കുന്ന ജീപ്പില്‍ കുലുക്കം അനുഭവിക്കുന്നതോടെ ഡ്രൈവര്‍ സല്യുട്ട് നല്‍കി മുന്നോട്ട് പോകുന്നു. അതിര്‍ത്തിയില്‍ നടക്കുന്ന ഇരു രാജ്യത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങുകളില്‍ ബാബയ്ക്കായി ഇരിപ്പിടവും സൈനികര്‍ തയ്യാറാക്കും. .

Read More >>