ക്ലിക്കായ തീപ്പെട്ടിക്കോലുകൾ - മാച്ച് സ്റ്റിക്ക് ഫോട്ടോഗ്രഫിയെക്കുറിച്ച് ബിവിൻ ലാല്‍

ഒരിക്കൽ ഒരു ട്രെയിൻ യാത്രയിലാണ് തീപ്പെട്ടിക്കോലുകളുടെ സാധ്യതയെക്കുറിച്ച് ആലോചിച്ചത്. പണ്ട് ദിവസം രണ്ടു ഫോട്ടോകളൊക്കെ ഫേസ്ബുക്കിലിടുന്ന ശീലം എനിക്കുണ്ടായാരുന്നു. മോൾടെ ട്രീറ്റ്മെന്റുമായി ബന്ധപ്പെട്ട അലച്ചിൽ കാരണം ഫോട്ടോ ഇടാൻ പറ്റുന്നുണ്ടായിരുന്നില്ല. അതു എങ്ങനെ കോംപൻസേറ്റ് ചെയ്യുമെന്ന ആലോചനയിൽ യാദൃശ്ചികമായി തീപ്പെട്ടിക്കോൽ കയറിവരികയായിരുന്നു.

ക്ലിക്കായ തീപ്പെട്ടിക്കോലുകൾ - മാച്ച് സ്റ്റിക്ക് ഫോട്ടോഗ്രഫിയെക്കുറിച്ച് ബിവിൻ ലാല്‍

കത്തിക്കഴിഞ്ഞാൽ വലിച്ചെറിയുന്ന തീപ്പെട്ടിക്കൊള്ളികളെയാണ് നമുക്കൊക്കെ പരിചയം. ഈ തീപ്പെട്ടിക്കോലിനുള്ളിൽ ഒരുപാട് മനുഷ്യരൂപങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് എത്ര പേർക്കറിയാം? ഓരോ ദിവസവും നാം കണ്ടുമുട്ടുന്ന മനുഷ്യരെ തീപ്പെട്ടിക്കൊളളിയിലൂടെ അവതരിപ്പിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ബിവിൻലാൽ. ബിവിന്റെ നിർമ്മിതിയിൽ തെയ്യവും ടീച്ചറും കുട്ടികളും വൃദ്ധരും ക്രിസ്മസ് അപ്പൂപ്പനും കളരിപ്പയറ്റുമൊക്കെ കുഞ്ഞൻരൂപങ്ങളായി നമുക്ക് മുന്നിലെത്തുന്നുണ്ട്. വ്യത്യസ്തവും അതേസമയം കൗതുകം നിറഞ്ഞതുമായ ഈ നിർമ്മിതിയെക്കുറിച്ച് ബിവിൻലാൽ പറയുന്നു.

Image Title

ഫേസ്ബുക്കിൽ നിന്നാണ് ബിവിൻ ലാലിന് ഈ ആശയം ലഭിച്ചത്. - ഫേസ്ബുക്കിലെ ഒരു ഫോട്ടോ​ഗ്രാഫി ​ ഗ്രൂപ്പില്‍ പൊടിമോൻ എന്നൊരു പ്രൊഫൈൽ ഉണ്ടായിരുന്നു. തീപ്പെട്ടിക്കോലു കൊണ്ട് ബഞ്ചും ഡസ്കുമൊക്കെ പൊടിമോൻ ഉണ്ടാക്കിയിടുമായിരുന്നു. ആ ചിത്രങ്ങൾ എന്നെ സ്ട്രൈക്ക് ചെയ്തിരുന്നു. ഒരിക്കൽ ഒരു ട്രെയിൻ യാത്രയിലാണ് തീപ്പെട്ടിക്കോലുകളുടെ സാധ്യതയെക്കുറിച്ച് ആലോചിച്ചത്. പണ്ട് ദിവസം രണ്ടു ഫോട്ടോകളൊക്കെ ഫേസ്ബുക്കിലിടുന്ന ശീലം എനിക്കുണ്ടായാരുന്നു. മോൾടെ ട്രീറ്റ്മെന്റുമായി ബന്ധപ്പെട്ട അലച്ചിൽ കാരണം ഫോട്ടോ ഇടാൻ പറ്റുന്നുണ്ടായിരുന്നില്ല. അതു എങ്ങനെ കോംപൻസേറ്റ് ചെയ്യുമെന്ന ആലോചനയിൽ യാദൃശ്ചികമായി തീപ്പെട്ടിക്കോൽ കയറിവരികയായിരുന്നു.

അരിമണിയും തീപ്പെട്ടിക്കോലും ഉപയോഗിച്ചുള്ള ചിത്രം


പുരുഷു എന്നെ അനു​​ഗ്രഹിക്കണം എന്ന മീശമാധവനിലെ ഡയലോ​ഗ് വെച്ചാണ് ആദ്യ തീപ്പെട്ടിക്കോൽ പടം ഉണ്ടാക്കുന്നത്. അതത്ര ക്ലിക്കായില്ല. ജില്ലാ പ‍ഞ്ചായത്തിൽ ക്ല‍ർക്കായി ജോലി ചെയ്യുന്ന കാലത്താണത്. ഒരു ലക്ഷം മഴക്കുഴി നി‍ർമിക്കുന്ന പ്രോജക്ടിന് വേണ്ടി തീപ്പെട്ടിക്കോൽ പരീക്ഷണം നടത്തി നോക്കി. അതു നല്ല അഭിപ്രായം കേട്ട വർക്കായിരുന്നു. സഹപ്രവർത്തകനായ അനീഷാണ് കൊറിയക് ​ഗ്രഫി പരിചയപ്പെടുത്തുന്നത്. ഇൻഡോനേഷ്യൻ ഭാഷയിൽ തീപ്പെട്ടിക്ക് കൊറിയക് എന്നാണ് പറയുന്നത്. തീപ്പെട്ടിക്കോൽ ചിത്രങ്ങളെടുക്കുന്ന രീതിയ്ക്ക് ഇൻഡോനേഷ്യക്കാ‍ർ വിളിക്കുന്ന പേരാണ് കൊറിയക്​ഗ്രഫി. അവരുടെ ആൽബങ്ങൾ കണ്ടതോടെയാണ് ഈ സംഭവത്തിന്റെ സാധ്യത എനിക്ക് മനസ്സിലായത്.

Image Title


അവരുടെ നി‍ർമാണ രീതിക്ക് പരിമിതികളുണ്ടായിരുന്നു. തീപ്പെട്ടിക്കോൽ രൂപങ്ങൾക്ക് തോളുകൾ ഇല്ലായിരുന്നു. അതിനോട് എനിക്ക് താൽപ്പര്യം തോന്നിയില്ല. ആ രൂപം എനിക്ക് ഫോളോ ചെയ്യാൻ തോന്നിയില്ല. ത്രീഡി ആനിമേഷനിൽ രൂപങ്ങളുണ്ടാക്കുന്നത് പഠിച്ച ശേഷമാണ് വസ്ത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കയറു പിരിക്കുന്ന തൊഴിലാളികളുടെ ചിത്രമാണ് ആദ്യമായി ഡ്രസ്സൊക്കെ ഡിസൈൻ ചെയ്ത് ചെയ്തത്. മനസിൽ വരുന്ന സിറ്റുവേഷനുകൾ ചെയ്യാനായിരുന്നു ആദ്യം ശ്രമിച്ചത്. കുറച്ചു ഫോട്ടോകൾ എടുത്തു കഴിഞ്ഞതോടെ ആത്മവിശ്വാസമായി. പിന്നെ ഞാൻ മിസ് ചെയ്ത സിറ്റുവേഷനുകൾ പുനസൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

Image Title


മനുഷ്യൻ വലിക്കുന്ന റിക്ഷയുടെ ചിത്രം കൽക്കത്ത യാത്രയിൽ മിസ് ചെയ്തൊരു സംഭവമായിരുന്നു. നമ്മളിത്രയൊക്കെ ഡവലപ്ഡ് ആയിട്ടും മനുഷ്യൻ മനുഷ്യനെ വലിച്ചുകൊണ്ടു പോയി ജീവിക്കുന്ന അവസ്ഥ. അതെന്നെ ഹോണ്ട് ചെയ്തൊരു സംഭവമായിരുന്നു. എനിക്കത് വീണ്ടും ഉണ്ടാക്കണമെന്ന് തോന്നി. അങ്ങനെ മിസ് ചെയ്ത കാര്യങ്ങൾ റിക്രിയേറ്റ് ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് തെരുവ് സ‍ർക്കസും ​ഗ്രേറ്റ് ഇൻഡ്യൻ റോപ്പ് ട്രിക്കുമൊക്കെ തീപ്പെട്ടിക്കോലുകളെ ഫ്രെയിമാകുന്നത്.

Image Title


ബേസിക്കലി ഞാനൊരു മജീഷ്യനാണ്. ​ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിൽ ​ഗസ്റ്റ് ഫാക്കൽറ്റിയാണ്. 2010 മുതലാണ് ഞാൻ ഫോട്ടോ​ഗ്രാഫറാകുന്നത്. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നു ട്രാൻസ്ഫർ ലഭിച്ചതോടെ മാജിക് ഡെയ്ലി പ്രാക്ടീസ് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടു. അങ്ങനെയാണ് ‍ഫോട്ടോ​ഗ്രാഫി സീരിയസ് ആയി ചെയ്തു തുടങ്ങുന്നത്.

Image Title


ഡി​ഗ്രി പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അച്ഛൻ സർവീസിലിരുന്ന് മരിച്ചത്. ആ സമയത്ത് അത്യാവശ്യം നാടക പ്രവർത്തനങ്ങളും ആ‍ർട്ട് വർക്കുമൊക്കെയായി ജീവിക്കുകയായിരുന്നു. അച്ഛൻ മരിച്ചതോടെ അദ്ദേഹത്തിന്റെ ജോലിയും കുടുംബ ഭാരവും ഏറ്റെടുക്കേണ്ടി വന്നു. കല്യാണം കഴിച്ചു. ബാം​ഗ്ലൂരിൽ ടീച്ചറായിരുന്ന സുമലതയാണ് ഭാര്യ. മകൾ അക്ഷര.

Image Title


ഫേസ്ബുക്കാണ് എന്നെ ഒരു ഫോട്ടോ​ഗ്രാഫറാക്കിയതെന്ന് വേണേൽ പറയാം. മാജിക് പോലൊരു കല നേരിട്ട് കാണേണ്ടതാണ്. അതിന്റെ വീഡിയോ കണ്ടിട്ടും കാര്യമില്ല. എന്നാൽ ഫോട്ടോ​ഗ്രഫിക്ക് പറ്റിയ മീഡിയം ഡിജിറ്റലാണ്. നമ്മളൊരു നല്ല ഫോട്ടോയെടത്താൽ ലോകത്തെവിടെ ഇരുനനുവേണേലും ആളുകൾക്ക് ആസ്വദിക്കാൻ പറ്റും. അതുകൊണ്ട് തന്നെ ഞാൻ മജീഷ്യനായി നിന്നതിനേക്കാൾ റെസ്പോൺസ് കിട്ടിയിട്ടുള്ളത് ഫോട്ടോ​ഗ്രാഫറായി നിന്നപ്പോഴാണ്. ആ ഒരു പ്രോത്സാഹനം തന്നത് എന്റെ ഓൺലൈൻ സുഹൃത്തുക്കളാണ്. ഞാൻ ഇന്നു ചെയ്യുന്നതിന്റെ ക്രെഡിറ്റും അവരുടെ പ്രതികരണത്തിന് നൽകുന്നു.

Image Title


ഇത്രയും നാളും സാധാരണ തീപ്പെട്ടിയിലായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ കുറച്ചൂടെ മൈക്രോ ആയി ചെയ്യാനുള്ള ശ്രമത്തിലാണ്. അങ്ങനെ രണ്ടു പരീക്ഷണങ്ങൾ ചെയ്തു. അരിമണിയിലുടെ മുകളിൽ നിൽക്കുന്ന തീപ്പെട്ടി സ്ട്രക്ചർ അതിലൊന്നാണ്. പിന്നെ കടുകിന്റെ മുകളിൽ നിൽക്കുന്ന തീപ്പെട്ടിക്കോൽ രൂപം. രണ്ടും വിജയമാണെന്നാണ് കരുതുന്നത്. ഇനിയും ഇത്തരം പരീക്ഷണങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് എന്റെ ആ​ഗ്രഹം.

Image Title


അരിമണിയിലെ രൂപം


കടുകുമണി ഉപയോഗിച്ച് നിർമിച്ചത്


Read More >>