ദയാബായിയുടെ ജീവിതം സിനിമയാകുന്നു

മേഴ്സിമാത്യുവെന്ന മലയാളി പെണ്ണിൽനിന്നും ദയാബായിയെന്ന കരുത്തയായ സ്ത്രീയിലേയ്ക്കുള്ള പരിണാമമാണ് ചിത്രത്തിന്റെ പ്രമേയം.

ദയാബായിയുടെ ജീവിതം സിനിമയാകുന്നു

കെഎസ്ആർടിസി ബസിൽനിന്നും ഇറക്കിവിട്ടതിൽപ്പിനെയാകും മലയാളികൾ ദയാബായിയെക്കുറിച്ച് അറിഞ്ഞുതുടങ്ങിയത്. അതേ ദയാബായിയുടെ ജീവിതം സിനിമയാകുന്നു. മേഴ്സി മാത്യുവെന്ന മലയാളി വനിതയിൽനിന്നും ദയാബായിയിലേക്കുള്ള പരിണാമമാണ് സിനിമയുടെ പ്രമേയം. ആലപ്പുഴക്കാരനായ ശ്രീവരുണാണ് സംവിധായകൻ.


ദയാബായിയായി ബിഡിറ്റാബാഗ് വേഷമിട്ടപ്പോൾ


മദ്ധ്യപ്രദേശിലെ ആ​ദിവാസികളുടെ ജീവിതത്തിൽ സൗമ്യമായി ഇടപെടുകയും അവർക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ദയാബായിയെന്ന കരുത്തയായ വനിതയുടെ ജീവിതം 'ദയാബായി' എന്നപേരിൽത്തന്നെയാകും പ്രദർശ്ശനത്തിനെത്തുക. സിനിമാ താരവും മോഡലുമായ ബിഡിറ്റാ ബാ​ഗാണ് ദയാബായിയുടെ ജീവിതം സിനിമയിൽ അവതരിപ്പിക്കുന്നത്.


ദയാബായി സിനിമയുടെ പിന്നണിപ്രവർത്തകർ

77കാരിയായ ദയാബായിയുടെ ജീവിത ശൈലി മനസിലാക്കി അത് സിനിമയിൽ അവതരിപ്പിക്കാനുമാണ് താൻ ശ്രമിക്കുന്നത്. ദയാബായിയുടെ സംസാരശൈലിയും ജീവിതത്തോടുള്ള ആവേശവും അതുപോലെ സിനിമയിൽ അവതരിപ്പിക്കാൻ കഴിയുന്നത്ര ശ്രമിക്കും. ഹിന്ദി പത്രമായ ഹിറ്റവാഡയോഡ് ബിഡിറ്റാബാഗ് പറഞ്ഞു.


ദയാബായിയും ബിഡിറ്റാ ബാഗും ചിത്രീകരണവേളയിൽ കണ്ടുമുട്ടിയപ്പോൾ


ദയാബായുടെ ജീവിതത്തിലെ 35 വർഷത്തോളം മദ്ധ്യപ്രദേശിലാണ് ചിലവഴിച്ചത്. ദയാബായി താമസിക്കുന്ന മദ്ധ്യപ്രദേശിലെ ചിന്ദാവാര ജില്ലയിലെ ബറുൽ ​ഗ്രാമത്തിലും മുംബൈ, കൊൽക്കത്ത, ജന്മദേശമായ കോട്ടത്തത്തുമായാണ് സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുന്നത്. ഹിന്ദിയിലാണ് ചിത്രത്തിന്റെ നിർമ്മാണം. സംവിധായകൻ ശ്രീവരുൺ നാരദാ ന്യൂസിനോട് പറഞ്ഞു.