തോട്ടിപ്പണിയില്‍ നിന്നും കാവ്യലോകത്തേക്ക്: രണ്ട് ദളിത് കവയത്രികളുടെ വിജയഗാഥ

"ദിവസങ്ങളോളം ഞാന്‍ ഛര്‍ദ്ദിച്ചു. മലത്തിന്റെ ദുര്‍ഗന്ധം എന്റെ ശരീരത്തെയോ വസ്ത്രത്തെയോ വിട്ടുമാറിയില്ല. ഇതുമായി ഒന്നോ രണ്ടോ മൈല്‍ നടക്കുമ്പോഴേക്കും കുട്ടയില്‍ നിന്ന് ചോര്‍ന്ന് നമ്മുടെ മുഖത്തേക്ക് ഒലിച്ചിറങ്ങും. മുടിയിലും മറ്റു പറ്റിപ്പിടിക്കും. ഞാന്‍ കരയാത്ത ദിവസങ്ങളില്ല. മരണത്തേക്കാള്‍ മോശമായ ജീവിതം തന്നെ.''

തോട്ടിപ്പണിയില്‍ നിന്നും കാവ്യലോകത്തേക്ക്: രണ്ട് ദളിത് കവയത്രികളുടെ വിജയഗാഥ


അര്‍ഷ് ബെഹാള്‍മനുഷ്യരെന്ന നിലയില്‍ മാനവിക ജീവിതവിപത്തുകളെ കുറിച്ച് നമ്മള്‍ സംസാരിക്കാറുണ്ട്. കയറിക്കിടക്കാനൊരിടം, സഹായങ്ങള്‍, പ്രശ്നപരിഹാരങ്ങള്‍, എന്തിനേറെ പരിഷ്‌കരണങ്ങള്‍ പോലും ഇത്തരം തടസങ്ങളെ മറികടക്കാനായി നമ്മള്‍ അന്വേഷിക്കാറുണ്ട്. എന്നാല്‍ വളരെ വിരളമായി മാത്രമേ നമ്മള്‍ ചിലയാള്‍ക്കാരെ കണ്ടുമുട്ടാറുള്ളു, വഴിമാറ്റിവെട്ടി പ്രചോദനം നല്‍കുന്നവരെ.

മഞ്ഞ ചുരിദാറും മഞ്ഞ സാരിയുമുടുത്ത് ഹാന്റ് ബാഗുകളുമായി കയ്യില്‍ വാച്ചും രാജസ്ഥാനി വളകളുമണിഞ്ഞായിരുന്നു അവരെ കണ്ടത്; പൂജ ചന്ദ്രനെയും അനു തമോലിയെയും. രണ്ടുപരും വ്യത്യസ്തരായി കാണപ്പെട്ടു. ഒരു മേക്കപ്പും മുഖത്തുണ്ടായിരുന്നില്ല, മറിച്ച് നിശ്ചയദാര്‍ഢ്യമല്ലാതെ. രണ്ടുപേരും ചണ്ഡിഗഡില്‍ അഖിലേന്ത്യാ കവിസമ്മേളനത്തിന് പങ്കെടുക്കാന്‍ വന്നവരാണ്. ജെയ്പൂറില്‍ നിന്നു നൂറു കിലോമീറ്ററുകള്‍ക്കപ്പുറമുള്ള തോങ്ക് എന്ന നഗരത്തില്‍ നിന്നാണ് അവര്‍ എത്തിയിരിക്കുന്നത്. സാമൂഹിക സേവന സംഘടനയായ സുലഭ് ഇന്റര്‍നാഷണല്‍ അഭയം കൊടുക്കുന്നതിനു മുമ്പ് അവര്‍ മറ്റൊരു ജീവിതമായിരുന്നു ജീവിച്ചു തീര്‍ത്തത്, അങ്ങേയറ്റം ബുദ്ധിമുട്ടേറിയ ജീവിതം. അന്നവര്‍ തോട്ടിപ്പണി ചെയ്യുന്നവരായിരുന്നു; മനുഷ്യമലം ചുമന്നവര്‍.

''ഞാന്‍ ജനിച്ചത് തോട്ടിപ്പണി ചെയ്യുന്ന കുടുംബത്തിലാണ്. എന്റെ ദാദിയെയും (പിതാവിന്റെ അമ്മ) നാനിയെയും (മാതാവിന്റെ അമ്മ) നോക്കിയാണ് വളര്‍ന്നത്, ജീവിച്ചത്. ഞങ്ങളുടെ കുടുംബത്തിലെ മറ്റ് സ്ത്രീകള്‍ കുട്ടയുമായി വീടുവീടാന്തരം പോകുമായിരുന്നു, മനുഷ്യമലം തലയില്‍ ചുമന്ന് നീക്കുന്നതിനായി.''

പ്രതീകാത്മക ചിത്രം: കടപ്പാട്: ഹൂമന്റൈറ്റ്‌സ് വാച്ച്‌

തോട്ടിപ്പണി ചെയ്തുവന്നിരുന്ന സമുദായത്തിലാണ് പൂജ (22) ജനിച്ചത്. അനു(31)വാകട്ടെ വിവാഹത്തിനു ശേഷമാണ് ഈ തൊഴിലിലേയ്ക്ക് എത്തപ്പെട്ടത്.

''ഞാന്‍ ജനിച്ചത് തോട്ടിപ്പണി ചെയ്യുന്ന കുടുംബത്തിലാണ്. എന്റെ ദാദിയെയും (പിതാവിന്റെ അമ്മ) നാനിയെയും (മാതാവിന്റെ അമ്മ) നോക്കിയാണ് വളര്‍ന്നത്, ജീവിച്ചത്. ഞങ്ങളുടെ കുടുംബത്തിലെ മറ്റ് സ്ത്രീകള്‍ കുട്ടയുമായി വീടുവീടാന്തരം പോകുമായിരുന്നു, മനുഷ്യമലം തലയില്‍ ചുമന്ന് നീക്കുന്നതിനായി.'' പൂജ നിറകണ്ണുകളോടെ വിവരിച്ചു.

ബഹിഷ്‌കൃത ജീവിതാന്തരീക്ഷത്തിലാണ് പൂജയും അനുവും ജീവിച്ചത്. അതും അങ്ങേയറ്റം അപമാനവികതയെ അഭിമുഖീകരിച്ചുകൊണ്ട്. ''അങ്ങേയറ്റം ദാരിദ്ര്യം നിറഞ്ഞ കുടുംബാന്തരാക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്. എന്റെ രക്ഷകര്‍ത്താക്കള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികളായിരുന്നു. എനിക്ക് രണ്ട് അനുജന്‍മാരുണ്ട്. ഞാനായിരുന്നു ഏറ്റവും മൂത്തത്. പലപ്പോഴും കഴിക്കാന്‍ ആഹാരം പോലുമില്ലാതിരുന്ന അവസ്ഥകളുണ്ടായിട്ടുണ്ട്.'' അനു ഓര്‍മ്മിക്കുന്നു.

പൊള്ളുന്ന സാമൂഹിക സാഹചര്യങ്ങളെയും അയിത്തങ്ങളെയും തോട്ടിപ്പണിയല്ലാതെ മറ്റൊരു വരുമാനമാര്‍ഗവുമില്ലാത്ത വര്‍ഷങ്ങളോളമുള്ള മാനസിക അടിച്ചമര്‍ത്തലുകളെയും അനുഭവിച്ചുകൊണ്ടാണ് ഇന്ത്യയില്‍ പൂജയും അനുവുമടക്കമുള്ള നൂറുകണക്കിന് മനുഷ്യര്‍ ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത്.

''എന്റെ വീടുണരുന്നതിനു മുമ്പേ എനിക്ക് യജമാനന്റെ (ഉടമസ്ഥന്റെ) വീട്ടിലേയ്ക്ക് പോകണം, മലം വാരാന്‍. ഇങ്ങനെയൊരു മനുഷ്യജന്മം തന്നതിന് ഞാന്‍ ദൈവത്തെ പ്രാകുമായിരുന്നു.'' പൂജ കൂട്ടിച്ചേര്‍ത്തു.

''അയിത്തം വളരെ വലുതായിരുന്നു. ഒരു സ്ത്രീ തോട്ടിപ്പണി ചെയ്താല്‍ മതി എന്റെ സഹോദരന്മാര്‍ക്കോ ആണുങ്ങളായ മറ്റ് കുടുംബാംഗങ്ങള്‍ക്കൊ ആരും തൊഴില്‍ നല്‍കില്ല. മിക്കപ്പോഴും ഞങ്ങള്‍ക്ക് വയറിളക്കവും വയറുവേദനയും തലവേദനയുമായിരിക്കും. കാരണം എന്നും ഞങ്ങള്‍ ഇതിന്റെ കീടാണുക്കള്‍ക്കുള്ളിലല്ലേ.''


പൂജയില്‍ നിന്നും വ്യത്യസ്തമായി അനു കല്യാണം കഴിയുന്നതുവരെ ഇത്തരമൊരു ജീവിതം ജീവിച്ചിട്ടില്ല.

''ഈ വൃത്തികെട്ട പണി ചെയ്യിക്കില്ല എന്നായിരുന്നു എന്റെ ഭര്‍തൃവീട്ടുകാര്‍ എന്റെ വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ കല്യാണം കഴിഞ്ഞ് മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ എന്റെ അമ്മായിയും നാത്തൂനും എന്നെ ഗ്രാമത്തിലെ 15-20 വീടുകളിലേയ്ക്ക് ഈ പണി ചെയ്യാനായി നിര്‍ബന്ധിച്ച് കൊണ്ടുപോയി. ദിവസങ്ങളോളം ഞാന്‍ ഛര്‍ദ്ദിച്ചു. അതിന്റെ ദുര്‍ഗന്ധം എന്റെ ശരീരത്തെയോ വസ്ത്രത്തെയോ വിട്ടുമാറിയില്ല. ഇതുമായി ഒന്നോ രണ്ടോ മൈല്‍ നടക്കുമ്പോഴേക്കും കുട്ടയില്‍ നിന്ന് ചോര്‍ന്ന് നമ്മുടെ മുഖത്തേക്ക് ഒലിച്ചിറങ്ങും. മുടിയിലും മറ്റു പറ്റിപ്പിടിക്കും. ഞാന്‍ കരയാത്ത ദിവസങ്ങളില്ല. മരണത്തേക്കാള്‍ മോശമായ ജീവിതം തന്നെ.''

അനുവും പൂജയും 'അയിത്തജാതി'ക്കാരാണ്. മാസത്തില്‍ ഈ പണി ചെയ്യുന്നതിന് മേല്‍ജാതിക്കാര്‍ പത്തോ പതിനഞ്ചോരൂപയും പഴയവസ്ത്രങ്ങളും പഴകിയ ഭക്ഷണവും അവര്‍ക്ക് നല്‍കും.

''അയിത്തം വളരെ വലുതായിരുന്നു. ഒരു സ്ത്രീ തോട്ടിപ്പണി ചെയ്താല്‍ മതി എന്റെ സഹോദരന്മാര്‍ക്കോ ആണുങ്ങളായ മറ്റ് കുടുംബാംഗങ്ങള്‍ക്കൊ ആരും തൊഴില്‍ നല്‍കില്ല. മിക്കപ്പോഴും ഞങ്ങള്‍ക്ക് വയറിളക്കവും വയറുവേദനയും തലവേദനയുമായിരിക്കും. കാരണം എന്നും ഞങ്ങള്‍ ഇതിന്റെ കീടാണുക്കള്‍ക്കുള്ളിലല്ലേ.'' അനു വിവരിക്കുന്നു.

അനുവിന്റെയും പൂജയുടെയും അഭിപ്രായത്തില്‍ സെപ്റ്റിക് ടാങ്കും ക്ലോസെറ്റും ഉള്ള ഡ്രെയിനേജ് സംവിധാനം കൊണ്ടുവരാത്തത് നിസ്സഹാമായ യാഥാര്‍ത്ഥ്യത്തെക്കാള്‍ ഉദാസീനതയോടെയുള്ള ഒഴിവുകഴിവുകള്‍ മാത്രമാണ്.

''ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ദിവസവും പത്തോ പതിനഞ്ചോ വീടുകളില്‍ പോണം, തോട്ടിപ്പണിക്കായി. അടുത്തുള്ള ടൗണിലും അയല്‍ നാട്ടിലുമൊക്കെ ഫ്ളഷ് ചെയ്യാവുന്ന ടോയ്ലറ്റുകള്‍ ലഭ്യമാണ്. 2003-ലെ കാര്യമാണ് ഞാന്‍ പറയുന്നത്. എന്നാല്‍ ഒരിക്കല്‍ ഇത് ഞങ്ങളുപേക്ഷിച്ചു. അപ്പോള്‍ വേറാരും 'ഇത്' കോരായനായി എത്തിയില്ല. അപ്പോള്‍ ഈ 'മോശം' ടോയ്ലറ്റുകള്‍ക്ക് പകരം സ്വിച്ചിട്ടപോലെ മോഡേണ്‍ ടോയിലെറ്റിലേയ്ക്ക് അവരെല്ലാം മാറി, മറ്റ് സംഘടനകളുടെയൊക്കെ സഹായത്തോടെ.'' അനു വിശദീകരിക്കുന്നു.

തോട്ടിപ്പണിയില്‍ നിന്നും മുക്തമായ ഇന്ത്യയ്ക്കാണ് സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത് ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല.


ഡോ. വിന്ദേശ്വര്‍ പതക് സ്ഥാപിച്ചത സുലഫ് എന്ന മനുഷ്യാവകാശ സംഘടനയുടെ 'നയേ ദിശ' സെന്ററില്‍ പേര് എന്റോള്‍ ചെയ്തതിനു ശേഷമാണ് ഇരുവരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. 2008-ലാണ് പൂജ പ്രാദേശിക നയേ ദിശാ സെന്ററില്‍ പേര് ചേര്‍ക്കുന്നത്. അനു 2010-11 കാലങ്ങളിലും.

''ഇപ്പോള്‍ ഞങ്ങളുടെ ജീവിതം ആകെ മാറിയിരിക്കുകയാണ്. ഞങ്ങളിപ്പോള്‍ സന്തോഷത്തിലാണ്. ആളുകള്‍ക്ക് ഞങ്ങള്‍ മനുഷ്യര്‍ പോലുമായിരുന്നില്ല. പതക് സാറും സുലഭും ഞങ്ങളുടെ ജീവിതം മാറ്റി,. '' പുഞ്ചിരിയോടെ പൂജ പറയുന്നു.

തുന്നല്‍, ആടുവളര്‍ത്തല്‍, കളിപ്പാട്ട നിര്‍മ്മാണം മുതല്‍ ബ്യൂട്ടിപാര്‍ലര്‍വരെയുള്ള തൊഴില്‍ പരിശീലനങ്ങള്‍ നല്‍കിക്കൊണ്ടും വിദ്യാഭ്യാസം നല്‍കികൊണ്ടുമാണ് പൂജയും അനുവുമുള്‍പ്പെടെയുള്ള നിരവധി സ്ത്രീകളെ സുലഭ് സ്വയം പര്യാപതയിലേയ്ക്ക് കൊണ്ടുവന്നിട്ടുള്ളത്.

''വ്യത്യസ്ത നഗരങ്ങളില്‍ വിമാനത്തിലൊക്കെ കയറി ബ്രാഹ്മണരുടെയൊക്കെ അടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്യുകയും ആഹാരം കഴിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ എന്റെ കുടുംബാംഗങ്ങള്‍ക്ക് ഒത്തിരി സന്തോഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം എനിക്കിത് സ്വപ്നം പോലും കാണാന്‍ സാധിക്കുമായിരുന്നില്ല. സുലഭ് കാരണമാണ് ഇതൊക്കെയും സംഭവിച്ചത്'' അനുവും പൂജയും പറയുന്നു. തോട്ടിപ്പണി ചെയ്തവരുടെ വീടുകളിലും സുലഭ് ടോയ്ലറ്റുകള്‍ സ്ഥാപിച്ചു നല്‍കുന്നുണ്ട്.

''തോട്ടിപ്പണിയില്‍ നിന്നും മുക്തമായ ഇന്ത്യയ്ക്കാണ് സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത് ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ആള്‍വാരില്‍ നിന്നും നാന്നൂറ് സ്ത്രീകളെയും തോങ്കില്‍ നിന്ന് ഏതാണ്ട് ഇരുന്നൂര് സ്ത്രീകളെയും നെക്പൂരില്‍ നിന്ന് അറുപതുപേരെയും ഞങ്ങള്‍ ഈ അവസ്ഥയില്‍ നിന്നും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഒപ്പം വൃന്ദാവനിലും വാരണാസിയിലും സ്ത്രീ ശാക്തീരകരണപ്രവര്‍ത്തനങ്ങളും അതുപോലെ വിധവകളുടെ വിഷയങ്ങളിലുള്ള ഇടപെടലുകളും നടത്തുന്നുണ്ട്. സുലഭിന്റെ അഡൈ്വസര്‍ ആയ അശോക് കുമാര്‍ ജ്യോതി പറഞ്ഞു.

തന്റെ ഡയറിയിലെ ആദ്യ കവിത സുലഭിനാണ് അനു മാറ്റിവെച്ചിരിക്കുന്നത്. അനു നിഞ്ഞ കണ്ണുകള്‍ തുടച്ചു. ''സുലഭ്, നിനക്ക് നൂറു പ്രണാമം. നീ ചെയ്ത നന്മകള്‍ ഒരിക്കലും വിസ്മരിക്കില്ല. ഞങ്ങള്‍ക്ക് നീ വഴി കാട്ടിത്തന്നു. ആ വഴി ഞങ്ങള്‍ വ്യതിചലിക്കില്ല.''

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ


Story by
Read More >>