ട്രോളന്മാർക്കു വിരുന്നൊരുക്കി തലശ്ശേരി ഡി വൈ എസ് പി പ്രിൻസ് എബ്രഹാം; വീഡിയോ വൈറല്‍

ഒരു ഡിവൈഎസ്പിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുവാൻ പാടില്ലാത്ത തരം പ്രസംഗം ആണിതെന്നും ബീച്ചുകളിലും പാർക്കിലും പിങ്ക് പോലീസ് സദാചാര പണിയാണ് ചെയ്യുന്നത് എന്നുമുള്ള ആക്ഷേപങ്ങളും ഉയർന്നു വന്നിട്ടുണ്ട്.

ട്രോളന്മാർക്കു വിരുന്നൊരുക്കി തലശ്ശേരി ഡി വൈ എസ് പി പ്രിൻസ് എബ്രഹാം; വീഡിയോ വൈറല്‍

"എന്റമ്മേ ഞാനെന്റെ പിള്ളാരേം കൊണ്ട് ആ ചാത്തോട്ടം ബീച്ചിലൊന്നു പോയി. ഹോ ജൂഹു ബീച്ചിലെങ്ങാനും ചെന്ന് പെട്ടപോലെ ആയന്നേ ഞാൻ".

"അമ്പതും അറുപതും വയസ്സുള്ള കിളവന്മാർ കളസവും ഇട്ട് ബീച്ചിലൂടെ നടക്കുകയാണെന്നേ"

"ഈ പോക്കിമോൻ ഗെയിം ഒക്കെ എന്തിനെന്നറിയുമോ? നമ്മുടെ സംസ്ക്കാരം തകർക്കാൻ"

സ്കൂൾകുട്ടികളും രക്ഷതിതാക്കളുമടങ്ങിയ ചടങ്ങിനെ അഭിസംബോധന ചെയ്ത് തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം നടത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ചാത്തോട്ടം ബീച്ച് ജൂഹു ബീച്ചിനെ പോലെ ആയെന്നും ഇച്ചിരിയില്ലാത്ത സ്കൂൾ കുട്ടികൾ യൂണിഫോമിന്റെ ഉള്ളിൽ വല്ലവനെയും പിടിച്ചു മറിയുകയാണെന്നും ഇയാൾ പ്രസംഗത്തിൽ പറയുന്നു. നമ്മുടെ സംസ്ക്കാരത്തെ തകർക്കുവാൻ വേണ്ടിയാണ് പോക്കിമോൻ, ബ്ലൂവെയിൽ പോലുള്ള ഗെയിമുകൾ അമേരിക്കക്കാർ ഉണ്ടാക്കി ഇങ്ങോട്ട് വിടുന്നതെന്നും, അമേരിക്കൻ സംസ്ക്കാരം കണ്ടു ഇവിടുത്തെ കുട്ടികളാരും പഠിക്കേണ്ട എന്നും ഇയാൾ പ്രസംഗത്തിൽ പറയുന്നു.

അതേ സമയം ഒരു ഡിവൈഎസ്പിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുവാൻ പാടില്ലാത്ത തരം പ്രസംഗം ആണിതെന്നും ബീച്ചുകളിലും പാർക്കിലും പിങ്ക് പോലീസ് സദാചാര പണിയാണ് ചെയ്യുന്നത് എന്നുമുള്ള ആക്ഷേപങ്ങളും ഉയർന്നു വന്നിട്ടുണ്ട്.

വീഡിയോ ഇവിടെ കാണാം.Read More >>