'കാണണമെന്ന്' പറഞ്ഞ പ്രൊഡ്യൂസറുടെ ഭാര്യയെ പോയി കണ്ടു; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്നുപറഞ്ഞ് ഗാനരചയിതാവ് ശ്രേഷ്ഠ

'വെറും എഴുതാനുള്ള കഴിവുകൊണ്ടുമാത്രം ഈ മേഖലയിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് പലരും മുഖത്ത് നോക്കി പറഞ്ഞു'

കാണണമെന്ന് പറഞ്ഞ പ്രൊഡ്യൂസറുടെ ഭാര്യയെ പോയി കണ്ടു; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്നുപറഞ്ഞ് ഗാനരചയിതാവ് ശ്രേഷ്ഠ

തെലുഗു സിനിമയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ തുടരവേ തുറന്നു പറച്ചിലുമായി ഗാന രചയിതാവ് ശ്രേഷ്ഠ. തന്റെ കരിയറിന്റെ തുടക്കത്തിൽ, ഒരു പേര് ലഭിക്കാനായി പരിശ്രമിക്കുന്നതിനിടയിൽ നിരവധി കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ശ്രേഷ്ഠ വെളിപ്പെടുത്തിയിരിക്കുന്നത്.

'തിക്താനുഭാവങ്ങളെ തുടർന്ന് പല അവസരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. വെറും എഴുതാനുള്ള കഴിവുകൊണ്ടുമാത്രം ഈ മേഖലയിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് പലരും മുഖത്ത് നോക്കി പറഞ്ഞു. പുരുഷന്മാർ മാത്രമല്ല, ചില സ്ത്രീകളും ഇതിനു പിന്നിലുണ്ടെന്ന് ഇത്രയും വർഷത്തെ അനുഭവത്തിൽ നിന്നും തിരിച്ചറിയുന്നു' - ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ശ്രേഷ്ഠ പറയുന്നു.

ലൈംഗികമായ ആവശ്യങ്ങൾ നിറവേറ്റി തരണമെന്ന് ആവശ്യപ്പെട്ട ഒരു സിനിമാ നിർമാതാവിന്റെ ഭാര്യയെ നേരിൽ പോയി കണ്ട് പറയേണ്ടി വന്നിട്ടുണ്ടെന്ന് ശ്രേഷ്ഠ പറയുന്നു. ഒരിക്കൽ ഗോവയിൽ ഒരുക്കിയ ഒരു സ്‌പെഷ്യൽ പാർട്ടിയിൽ കൂടെപ്പോയി പങ്കെടുക്കാൻ തയ്യാറാകാതിരുന്നതിന് ഒരാൾ ഭീഷണിപ്പെടുത്തിയ കാര്യവും ശ്രേഷ്ഠ ഓർത്തെടുക്കുന്നു. താൻ അക്കാലത്ത് ദുർബലയായിരുന്നു. ഭയന്ന് കുറെ കാലത്തേക്ക് സിനിമാ മേഖലയിൽ നിന്നും മാറിനിന്നെന്നും ഇവർ പറഞ്ഞു.


Read More >>