"അര്‍ണബ്, ഇന്ത്യയിലെ ജനങ്ങളോട് ഇക്കാര്യങ്ങള്‍ തുറന്നു പറയുക" വൈറലാകുന്ന കത്ത് വായിക്കാം

'പുതിയ ചാനലിന്റെ നിക്ഷേപകര്‍ ആരാണ് ചോദ്യം' ഉണ്ടാകരുതെന്ന് ഒരു മാസികയ്ക്കു അഭിമുഖം നല്‍കും മുന്‍പ് അര്‍ണബിന്റെ പി.ആര്‍ ടീം നിഷ്കര്‍ഷിച്ചിരുന്നു. ഇതോടെയാണ് പൊതുസമൂഹത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും സംശയങ്ങളും ഉയര്‍ന്നത്.

അര്‍ണബ്, ഇന്ത്യയിലെ ജനങ്ങളോട് ഇക്കാര്യങ്ങള്‍ തുറന്നു പറയുക വൈറലാകുന്ന കത്ത് വായിക്കാം

തന്റെ പുതിയ സംരംഭമായ റിപബ്ലിക് ന്യൂസ്‌ ചാനലില്‍ നിന്നും രാഷ്ട്രീയ നേതാക്കന്മാരുടെയും കോര്‍പ്പറേറ്റ് മുതലാളിമാരെയും പുറത്താക്കി അത് വൃത്തിയാക്കൂ എന്ന് അര്‍ണബ് ഗോസ്വാമിക്ക് സാമൂഹ്യപ്രവര്‍ത്തകനായ ടെഹ്സീന്‍ പൂനാവാലയുടെ തുറന്ന കത്ത്.

ദേശീയതക്കുവേണ്ടി ഗർജിച്ച് വാര്‍ത്താവതരണത്തിനു പുതിയ തലം സൃഷ്ടിച്ച അർണാബ് ഗോസ്വാമി ഏഷ്യാനെറ്റ്‌ ഉടമയായ രാജീവ് ചന്ദ്രശേഖരനും വ്യവസായ പങ്കാളിയായ ബഹുരാഷ്ട്ര കുത്തക റൂപർട്ട് മർഡോക്കുമൊത്ത് 'റിപ്പബ്ലിക്' എന്ന പേരിൽ പുതുതായി ചാനൽ തുടങ്ങുന്നത് സംബന്ധിച്ച അഭ്യൂഹം പൊതുചര്‍ച്ചകളില്‍ സജീവമാകുന്നതിനിടെയാണ് ഈ പോസ്റ്റ്‌.


ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത ടെഹ്സീന്‍ പൂനാവാലയുടെ കത്തിന്റെ വിവര്‍ത്തനം:

അര്‍ണബ്, ദയവായി ഇന്ത്യയിലെ ജനങ്ങളോട് ഇക്കാര്യങ്ങള്‍ തുറന്നു പറയുക-

1) ഏതെങ്കിലും എം.പി ഏതെങ്കിലും തരത്തില്‍ നിങ്ങളുടെ പുതിയ സംരംഭത്തില്‍ പണം മുടക്കിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ഈ എം.പി ഏതു രാഷ്ട്രീയപാര്‍ട്ടിയുമായി ചേര്‍ന്നു നില്‍ക്കുന്നു?

2) അങ്ങനെയെങ്കില്‍ താങ്കളുടെ ഈ പാര്‍ട്ട്‌ണര്‍/പ്രമോട്ടര്‍/ നിക്ഷേപകന്‍ പാര്‍ലമെന്റിലെ ഏതു കമ്മിറ്റിയംഗമാണ്?

3) ഈ കൂട്ടുവ്യവസായി ഏതെങ്കിലും തരത്തില്‍ ആയുധ കമ്പനികളുമായി ബന്ധപ്പെട്ട വ്യക്തിയാണോ?

4) അതോ ഈ കൂട്ടുവ്യവസായി പാര്‍ലമെന്റിലെ ഏതെങ്കിലും ആയുധ ഇടപാടുമായി ബന്ധപ്പെട്ട കമ്മിറ്റി അംഗമാണോ?

കൂടാതെ ഏതെങ്കിലും ആയുധനിര്‍മ്മാണ കമ്പനികളുമായി ബന്ധപ്പെട്ടു ഈ കൂട്ടുവ്യവസായി യുദ്ധത്തില്‍ നിന്നും ആദായം നേടുന്നുണ്ടോ എന്നും പൂനാവാല ചോദിക്കുന്നു.

ഇന്ത്യ-പാക്‌ ബന്ധത്തില്‍ താങ്കളുടെ നിലപാട് വ്യക്തമാണ്. പക്ഷെ യുദ്ധത്തില്‍ നിന്നും ആദായമുണ്ടാക്കുന്ന ഒരാളുടെ സാമ്പത്തിക പിന്തുണ സ്വീകരിക്കുന്നത് വഴി താങ്കളുടെ മാധ്യമപ്രവര്‍ത്തനത്തില്‍ എങ്ങനെ ഈ നിലപാടുകള്‍ തുടരാന്‍ കഴിയുമെന്നാണ് കരുതുന്നത്?

കുറിക്കു കൊള്ളുന്ന പൂനാവാലയുടെ ചോദ്യങ്ങള്‍ ട്വിറ്ററില്‍ തരംഗമായിക്കഴിഞ്ഞു.

സ്വതന്ത്ര വാര്‍ത്താ ചാനല്‍ എന്ന വിളമ്പരത്തോടെ ശ്രദ്ധയാകര്‍ഷിച്ചതിന് ശേഷം ചില താത്പര്യങ്ങള്‍ ഉള്ളവരുമായി അര്‍ണബ് കൈകോര്‍ക്കുന്നതാണ് തങ്ങള്‍ സംശയിക്കുന്നതെന്ന് ട്വീറ്റിന് മറുപടിയായി ചിലര്‍ കുറിക്കുന്നു. ടൈംസ് നവിന്റെ എഡിറ്റര്‍-ഇന്‍ ചീഫ് പദവി ഉപേക്ഷിച്ചാണ് റിപബ്ലിക് എന്ന സ്വതന്ത്ര ടി.വി ചാനല്‍ സംരംഭവുമായി അര്‍ണബ് എത്തുന്നത്.

'പുതിയ ചാനലിന്റെ നിക്ഷേപകര്‍ ആരാണ് ചോദ്യം' ഉണ്ടാകരുതെന്ന് ഒരു മാസികയ്ക്കു അഭിമുഖം നല്‍കും മുന്‍പ് അര്‍ണബിന്റെ പി.ആര്‍ ടീം നിഷ്കര്‍ഷിച്ചിരുന്നു. ഇതോടെയാണ് പൊതുസമൂഹത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും സംശയങ്ങളും ഉയര്‍ന്നത്.

പ്രതിരോധത്തിനും പ്രതിരോധ കമ്പനികളിലെ നിക്ഷേപത്തിനുമുള്ള പാർലമെൻററികാര്യ സ്ഥിരംസമിതി അംഗവുമാണ് രാജീവ് ചന്ദ്രശേഖരന്‍. 2006 മുതല്‍ കര്‍ണാടകത്തില്‍നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍, കേരളത്തിലെ എന്‍.ഡി.എയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ്.

തുടര്‍ന്ന്,ഏഷ്യാനെറ്റ്‌ ന്യൂസ്‌ തന്റെ പുതിയ ചാനലില്‍ നിക്ഷേപം നടത്തുന്നുവെന്ന് അര്‍ണബ് ഇന്ന് റീഡീഫിന് നല്‍കിയ അഭിമുഖത്തില്‍ സമ്മതിച്ചു.

എന്റെ ജേര്‍ണലിസത്തില്‍ അവര്‍ക്ക് വിശ്വാസമുണ്ട്‌. ഏഷ്യാനെറ്റ്‌ നിക്ഷേപം നടത്തുന്നതില്‍ എനിക്ക് അഭിമാനം ഉണ്ട്. ഇന്ത്യയുടെ ഏറ്റവും ആദ്യത്തെ സ്വകാര്യവാര്‍ത്താ ചാനലാണിത്. രാജീവ് ഒരു ദേശീയവാദിയാണ് മാത്രമല്ല, ഞങ്ങള്‍ തമ്മില്‍ മികച്ച ഐക്യതയുമുണ്ട്. അര്‍ണബ് പറയുന്നു