നഗ്നതാ പ്രദർശനവും ലൈംഗിക പ്രവൃത്തി അനുകരിക്കൽ മത്സരവും; ടാറ്റൂ പാർലർ വിവാദത്തിൽ

പരിപാടിക്കെതിരെ വിമർശനം ശക്തമാണ്

നഗ്നതാ പ്രദർശനവും ലൈംഗിക പ്രവൃത്തി അനുകരിക്കൽ മത്സരവും; ടാറ്റൂ പാർലർ വിവാദത്തിൽ

പരസ്യ നഗ്നതാ പ്രദർശനവും ലൈംഗിക പ്രവൃത്തി അനുകരിക്കലും നടത്താൻ നവാഗതരായ സർവകലാശാലാ വിദ്യാർത്ഥികൾക്ക് മത്സരം സംഘടിപ്പിച്ച റഷ്യയിലെ ഒരു ടാറ്റൂ പാർലർ വിവാദത്തിൽ. റഷ്യയിലെ ട്യൂമെനിൽ ബെയ്ക്കോണർ ക്ലബ്ബിൽ നടത്തിയ പരിപാടിയിൽ വെറും 950 റൂബിൾ (ഏകദേശം 1,049 രൂപ) സമ്മാനത്തുകയ്ക്കായി നഗ്നതാ പ്രദർശനം നടത്താൻ വിവിധ സർവകലാശാലയിൽ നിന്നും അനേകം വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് എത്തിയത്. പ്രത്യേകമായി വിളിച്ച അതിഥികൾക്ക് മുന്നിലായിരുന്നു നഗ്നതാ പ്രദർശനം നടത്തേണ്ടിയിരുന്നത്.കൂകി വിളിക്കുന്ന കാണികൾക്ക് മുന്നിൽ യുവതീയുവാക്കൾ വേദിയിൽ കയറി പൂർണ നഗ്നരായ ശേഷം ശേഷം ലൈംഗിക പ്രവർത്തി അനുകരിച്ചു കാട്ടി. പരിപാടിയുടെ വീഡിയോ ഇതിനകം യു ട്യൂബിൽ വൈറലായിട്ടുണ്ട്. വിസിലടിക്കുന്ന കാണികൾക്ക് മുന്നിൽ തവിട്ടു മുടിക്കാരിയായ യുവതി നഗ്നയാവുന്നതിന്റെ ദൃശ്യം ചിലർ ക്യാമറയിൽ പകർത്തുന്നത് വ്യക്തമാണ്.


പരിപാടിയുടെ അവസാനം സ്റ്റേജിൽ നിന്ന മത്സരാർത്ഥികൾ പൂർണ നഗ്നരായി. കൈകൾ കൊണ്ടു പൊത്തിയും മറ്റുള്ളവരുടെ മറയത്ത് നിന്നുമായിരുന്നു പലരും നാണം മറച്ചത്. അതേസമയം മത്സരം വൻ വിവാദമായിരിക്കുകയാണ്. ഓൺലൈനിൽ വീഡിയോ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ പല സർവ്വകലാശാലകളും അന്വേഷണവും പ്രഖ്യാപിച്ചു. പങ്കെടുത്തുവെന്ന് കണ്ടാൽ പുറത്താക്കുമെന്നാണ് അധികാരികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാൽ സ്വന്തം ഇഷ്ടത്തോടെ പങ്കെടുത്തതാണെന്നും അത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്.

Read More >>