മൂന്നാംലിംഗമെന്നു പരിഹസിക്കാതെ തമിഴ്: ലൈംഗിക ന്യൂനപക്ഷങ്ങളെ തമിഴ് ഭാഷ പേരിട്ട് അംഗീകരിച്ചു

ജനനേന്ദ്രിയത്തിന് പരസ്യമായി പറയാന്‍ വാക്കില്ലാത്ത മലയാളികള്‍ അറിയുക; ലൈംഗിക ന്യൂനപക്ഷങ്ങളെ മൂന്നാം ലിംഗം എന്നു പരിഹസിക്കാന്‍ തമിഴര്‍ ഒരുക്കമല്ല. അഗനള്‍, അഗനന്‍, ഈറര്‍, തിരുനര്‍- എ.ജിബിടിക്ക് തമിഴ് പേരുകളായി.

മൂന്നാംലിംഗമെന്നു പരിഹസിക്കാതെ തമിഴ്: ലൈംഗിക ന്യൂനപക്ഷങ്ങളെ തമിഴ് ഭാഷ പേരിട്ട് അംഗീകരിച്ചു

ട്രാന്‍സ്‌ജന്‌ററിനു മലയാളം വാക്കെന്താണ്? ബുദ്ധിമുട്ടിക്കുന്ന ചോദ്യമാണെന്ന് മാത്രമല്ല അതിനെക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം പുരോഗമിക്കുന്നുമുണ്ട്. ഭിന്നലിംഗം, മൂന്നാംലിംഗം തുടങ്ങിയ വാക്കുകള്‍ തങ്ങളെ അപമാനിക്കുന്ന വിധത്തിലാണുള്ളതെ് എ.ജിബിടി സമൂഹം പരാതിയും പറയുന്നു. മലയാള ഭാഷ രാഷ്ട്രീയമായ ശരിപ്പദം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല.

മൊബൈലിന് കൈപ്പേച്ചിയെും ലാപ്‌ടോപ്പിന് മടിക്കണിനിയെും ഇമെയിലിന് മിന്നഞ്ചലെന്നും പേരിട്ട തമിഴ്ഭാഷ ലെസ്ബിയനും ഗേയ്ക്കുമടക്കം ശരിപ്പദമിട്ട് അംഗീകരിച്ചു. ചാന്തുപൊട്ടെന്നും ഒന്‍പതെന്നും പരിഹസിച്ച മലയാളിക്ക് അയലത്തു നടന്ന ഭാഷാ വിപ്ലവം കാണാതെ പോകാനാവില്ല.

പുരുഷ- സ്ത്രീ ലിംഗപദങ്ങള്‍ മാത്രമാണ് മലയാള ഭാഷയിലുള്ളത്. ന്യൂട്രലായ പദങ്ങള്‍ പോലും പലപ്പോഴുമില്ല. പൗരന്‍ പോലുള്ള പദങ്ങളടക്കം പുരുഷാധിപത്യ പ്രവണതയുടെ ഉദാഹരണങ്ങളാണ്. ദ്വന്ദപദങ്ങള്‍ മാത്രമായി ഭാഷയ്ക്കിനി നിലനിൽക്കാന്‍ ഒരിടത്തുമാകില്ല. ന്യൂട്രലായ വാക്കുകളിലേയ്ക്ക് ലോകത്താകമാനം ഭാഷാന്വേഷണങ്ങള്‍ നടക്കുകയാണ്. എന്തിനും സ്വന്തമായി വാക്കുണ്ടാക്കുക എന്ന നയമുള്ള തമിഴര്‍ ഈ പ്രശ്‌നമെല്ലാം നിസ്സാരമായി തരണം ചെയ്തു എന്നു തന്നെ പറയാം.

എ.ജിബിടി: തമിഴ് പേരുകള്‍:

ലെസ്ബിയന്‍- അഗനള്‍

ഗേ- അഗനന്‍

ബൈസെക്ഷ്വൽ- ഈറര്‍

ട്രാന്‍സ്ജന്‌റര്‍ - തിരുനര്‍

ഇതിൽ തിരുനര്‍ എന്നാൽ ലിംഗമാറ്റം ചെയ്തവര്‍ ആണ്. ആണ് പെണ്ണാകുന്നതും പെണ്ണ് ആണാകുന്നതും എല്ലാം തിരുനര്‍ എന്ന പേരിൽ അറിയപ്പെടുന്നു. അപ്പോള്‍ അങ്ങിനെയുള്ള ആൺ/പെൺ വിഭാഗങ്ങളെ എങ്ങിനെയാണ് അഭിസംഭോധന ചെയ്യുക? തമിഴര്‍ക്ക് അതിനും പരിഹാരം ഉണ്ട്. തിരുനങ്കൈ എന്നാൽ. ആണായി ജനിച്ച് പെൺ രൂപം സ്വീകരിക്കുവരെ വിളിക്കുന്ന പേരാണ്. പെണ്ണായി ജനിച്ച് ആൺ രൂപം സ്വീകരിക്കുകയാണെങ്കിൽ അവരെ തിരുനമ്പി എന്നും വിളിക്കും.

നങ്കൈ എന്നാൽ. മകള്‍, മരുമകള്‍, ചേടത്തി എന്നെല്ലാം അര്‍ഥം വരും. നമ്പി എന്നാൽ യുവാവ്, മാന്യന്‍, ആണുങ്ങളിൽ മികച്ചവന്‍ എന്നെല്ലാം അര്‍ഥം വരുന്ന വാക്കാണ്. ട്രാന്‍സ്ജന്‌റര്‍ എന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്ന മലയാളത്തിന് ഇങ്ങനെ സ്‌നേഹവും ബഹുമാനവും നൽകുന്ന വാക്കുകള്‍ സൃഷ്ടിക്കാന്‍ കഴിയുമോയെന്നത് സംശയമാണ്. പ്രത്യേകിച്ചും ജനനേന്ദ്രിയങ്ങളെ മടി കൂടാതെ സൂചിപ്പിക്കാന്‍ പറ്റിയ വാക്കില്ലാത്ത അവസ്ഥയിൽ.

വിക്കിപീഡിയയിലും സ്ഥാനം പിടിച്ചു കഴിഞ്ഞ ഈ വാക്കുകള്‍ തമിഴ് മാധ്യമങ്ങളും ഉപയോഗത്തിൽ വരുത്തിക്കഴിഞ്ഞു. മലയാളമാകട്ടെ ഇപ്പോഴും വാക്കന്വേഷിച്ച് അലയുകയാണ്.

Story by