ഇൻസ്റ്റാഗ്രാമിൽ തങ്ങളുടെ സൗന്ദര്യം ആഘോഷമാക്കി തമിഴ് ജനത

തമിഴ് പാരമ്പര്യത്തെ അഭിമാനത്തോടെ പങ്കുവെയ്ക്കുകയാണ് ബെര്‍ലിനില്‍ പ്രബന്ധകാരനും ഗവേഷകനുമായ സിന്തുജന്‍ വരദരാജ്

ഇൻസ്റ്റാഗ്രാമിൽ തങ്ങളുടെ സൗന്ദര്യം ആഘോഷമാക്കി തമിഴ് ജനത

ദക്ഷിണേന്ത്യയുടെയും ശ്രീലങ്കയുടെ ഭാഗമാണ് തമിഴ് ജനത. പലപ്പോഴും നിറത്തിന്റെ പേരില്‍ ഇവര്‍ക്ക് അവഹേളനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തമിഴ് പാരമ്പര്യത്തെ അഭിമാനത്തോടെ പങ്കുവെയ്ക്കുകയാണ് ബെര്‍ലിനില്‍ പ്രബന്ധകാരനും ഗവേഷകനുമായ സിന്തുജന്‍ വരദരാജ്.
സമുദായത്തിലെ വൈവിധ്യത്തിന്റെ സൗന്ദര്യവും തമിഴ് ജനത നേരിടുന്ന പ്രതിബന്ധങ്ങളുമാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുന്നത്. ' തമിഴ് സംസാരിക്കുന്ന ആളുകള്‍ കറുത്ത നിറക്കാരും ആര്യന്മാരുടെ മുഖസാദൃശ്യം ഇല്ലാത്തവരുമാണെന്നും അതിനാല്‍ അവര്‍ വിരൂപരാണെന്നും മറ്റുള്ളവര്‍ പ്രത്യേകിച്ച് ഏഷ്യക്കാര്‍ പറയുന്ന കേട്ടാണ് ഞാന്‍ വളര്‍ന്നത്. ' സിന്തുജന്‍ പറയുന്നു.'ശാപവാക്കുകള്‍, പരിഹാസം, അപമാനം എന്നിവ വളരെ പ്രബലമായിരുന്നു. തമിഴരെന്ന നിലയ്ക്ക് ഞങ്ങള്‍ക്കിതെല്ലാം ഉള്ളിലൊതുക്കേണ്ടി വന്നു. അടിസ്ഥാനപരമായി നോക്കിയാല്‍ തമിഴ് എന്ന് പറയുന്നത് അഭിമാന കൊള്ളാവുന്ന ഒന്നായിരുന്നില്ല, പലപ്പോഴും അങ്ങേയറ്റം അപമാനം തോന്നുന്ന ഒന്നായിരുന്നു. ഒരിക്കലും തമിഴിനെ ശ്രേഷ്ഠമായി പരിഗണിച്ചിട്ടില്ല. ' സിന്തുജ് വ്യക്തമാക്കുന്നു.


എന്നാല്‍ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ തുടങ്ങിവെച്ച ഫോട്ടോ സീരിസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ് ജനതയുടെ ഭാഗമായ നിരവധി പേരാണ് തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ബ്രിട്ടനില്‍ വളര്‍ന്ന സിന്തുജന് അവിടെ വെച്ച് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ കുറിച്ച് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ഒരു ചര്‍ച്ച തുടങ്ങിവെച്ചു. നിരവധിയാളുകള്‍ അതിനോട് പ്രതികരിക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

'ഒരുപക്ഷേ നിങ്ങള്‍ കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത ഇത്തരത്തിലുള്ള വര്‍ണ്ണ വിവേചന അനുഭവങ്ങളെ ഒന്നിച്ച് കൊണ്ടുവരാനുള്ള എന്റെ ശ്രമമായിരുന്നു അത്. തമിഴനായതിന്റെ പേരില്‍ ലജ്ജിക്കേണ്ടതില്ലെന്ന് എനിക്ക് മറ്റ് തമിഴരോട് പറയണമായിരുന്നു. നമുക്കും സൗന്ദര്യമുണ്ട്.്' സിന്തുജന്‍ പറയുന്നു.Read More >>