നെറുകയില്‍ തേങ്ങയുടയ്ക്കും സ്വാമി; ഭക്തരെ ചോരയില്‍ കുളിപ്പിക്കുന്ന അനാചാരത്തിന് പൊലീസ് കാവല്‍

കാര്യമായി പരുക്കേല്‍പ്പിക്കാതെ തേങ്ങയുടയ്ക്കുന്നതില്‍ പ്രഗല്‍ഭനായതുകൊണ്ടാണെന്ന് തോന്നുന്നു തേങ്ങയുടയ്ക്കുന്നത് പ്രധാനമായും ഒരു 'സ്വാമി' മാത്രമാണ്. തലപൊട്ടി ചോരയൊലിക്കുന്ന ഭക്തര്‍ക്ക് മുറിവ് തുന്നിക്കെട്ടാനും മരുന്നുവെക്കാനുമൊക്കെ ഡോക്ടര്‍മാരുടെ സംഘവും സമീപത്തുണ്ട്.

നെറുകയില്‍ തേങ്ങയുടയ്ക്കും സ്വാമി; ഭക്തരെ ചോരയില്‍ കുളിപ്പിക്കുന്ന അനാചാരത്തിന് പൊലീസ് കാവല്‍

മിഥുനം എന്ന മലയാള സിനിമയില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം മന്ത്രവാദത്തിന്റെ ഭാഗമായി തേങ്ങയുടയ്ക്കുന്ന ഒരു രംഗമുണ്ട്. ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തല പൊട്ടിത്തെറിപ്പിക്കാനാണ് സിനിമയില്‍ തേങ്ങയുടയ്ക്കുന്നതെങ്കില്‍ നെറുകം തലയില്‍ തേങ്ങയുടച്ച് ദൈവത്തിനെ പ്രീതിപ്പെടുത്തുന്ന ഒരു ആചാരം തമിഴ്‌നാട്ടിലുണ്ട്. കാര്യമായി പരുക്കേല്‍പ്പിക്കാതെ തേങ്ങയുടയ്ക്കുന്നതില്‍ പ്രഗല്‍ഭനായതുകൊണ്ടാണെന്ന് തോന്നുന്നു തേങ്ങയുടയ്ക്കുന്നത് ്ര്രപധാനമായും ഒരു 'സ്വാമി' മാത്രമാണ്. ദേവപ്രീതിയ്ക്കാണെന്ന് പറഞ്ഞ് നടക്കുന്ന ആചാരത്തില്‍ സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന ഭക്തരാണ് പങ്കെടുക്കുന്നത്. ഭക്തരുടെ തല തേങ്ങ പൊട്ടിക്കാന്‍ പാകത്തില്‍ വെച്ചുകൊടുക്കാന്‍ സ്വാമിക്ക് 'സഹായികളു'മുണ്ട്.വലിയ ആവേശത്തോടെയാണ് 'സ്വാമി' സഹായികളില്‍ നിന്ന് തേങ്ങ സ്വീകരിച്ച് ഭക്തരുടെ നെറുകം തല നോക്കി അടിക്കുന്നത്. പരിപാടിയുടെ വിജയത്തിന് സഹായവുമായി നില്‍ക്കുന്ന പോലീസുകാരെയും വീഡിയോയില്‍ കാണാം. അവസാനം പരുക്കേറ്റ ചിലരുടെ തലയില്‍ ഡോക്ടര്‍മാര്‍ മരുന്ന് വെയ്ക്കുന്നതും കാണാം.

Read More >>