ഓണ്‍ലൈന്‍ വിമര്‍ശകര്‍ക്ക് സൂപ്പര്‍ സ്റ്റാറിന്‌റെ സാരോപദേശകഥ

'വിമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകളും ശരിയായിരിക്കണം. വീട്ടിലേയ്ക്ക ഊണിന് ക്ഷണിച്ചിട്ട് തിന്ന് തിന്ന് എന്ന് പറയുന്നതും നന്നായി കഴിക്ക് എന്ന് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്,' രജനി പറഞ്ഞു. തുടര്‍ന്ന് ഒരു കഥയും പറഞ്ഞു.

ഓണ്‍ലൈന്‍ വിമര്‍ശകര്‍ക്ക് സൂപ്പര്‍ സ്റ്റാറിന്‌റെ സാരോപദേശകഥ

ഓണ്‍ലൈന്‍ വിമര്‍ശകര്‍ക്ക് 'നെരുപ്പുഡാ' സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങില്‍ വച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‌റെ സാരോപദേശകഥ.

'വിമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകളും ശരിയായിരിക്കണം. വീട്ടിലേയ്ക്ക ഊണിന് ക്ഷണിച്ചിട്ട് തിന്ന് തിന്ന് എന്ന് പറയുന്നതും നന്നായി കഴിക്ക് എന്ന് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്,' രജനി പറഞ്ഞു. തുടര്‍ന്ന് ഒരു കഥയും പറഞ്ഞു.

രജനി പറഞ്ഞ കഥ:

ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം പോകാത്ത അമ്പലങ്ങളില്ല. വണങ്ങാത്ത ദൈവങ്ങളില്ല. ഒരു 20, 30 വര്‍ഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹത്തിന് ഒരു ആണ്‍കുഞ്ഞ് പിറന്നു. വളരെ സന്തോഷവാനായ രാജാവ് എല്ലാ ജ്യോതിഷന്മാരേയും വിളിച്ച് കുഞ്ഞിന്‌റെ ഭാവി നോക്കാന്‍ ആജ്ഞാപിച്ചു.

'അങ്ങയുടെ മകന്‍ കാരണമായിരിക്കും അങ്ങയുടെ മരണം എന്ന് എല്ലാ ജ്യോതിഷികളും പറഞ്ഞു.

ദേഷ്യം വന്ന രാജാവ് അവരെയെല്ലാം തുറുങ്കിലടച്ചു. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവരുടേയും തല വെട്ടണമെന്ന് ആജ്ഞാപിച്ചു.

അപ്പോള്‍ പുതിയൊരു ജ്യോത്സ്യന്‍ വന്നു. അയാള്‍ക്ക് നടന്ന സംഭവങ്ങള്‍ എല്ലാം അറിയാമായിരുന്നു.

കുട്ടിയുടെ ജാതകം നോക്കി അയാള്‍ പറഞ്ഞു, 'നിങ്ങളൊന്നും വലിയ രാജാവേയല്ല. നിങ്ങളുടെ മകനാണ് നിങ്ങളേക്കാള്‍ പത്ത് മടങ്ങ് വലിയ രാജാവ്. നിങ്ങളേക്കാള്‍ നൂറ് മടങ്ങ് പ്രശസ്തി ഉണ്ടാകും അവന്. ഇങ്ങനെയൊരു ജാതകം ഞാന്‍ കണ്ടിട്ടേയില്ല'.

രാജാവിന് സന്തോഷമായി. എന്ത് സമ്മാനം വേണമെന്ന് ആ ജ്യോത്സ്യനോട് ചോദിച്ചു.

തടവിലുള്ള എല്ലാ ജ്യോതിഷന്മാരേയും വിട്ടയ്ക്കണമെന്ന് അയാള്‍ അപേക്ഷിച്ചു.

എന്ത് പറയണമോ അത് പറയണം. ഓണ്‍ലൈന്‍ വിമര്‍ശകരും പറയേണ്ടത് മാത്രം പറയുന്നതാണ് നല്ലത്, രജനി കഥ അവസാനിപ്പിച്ചു.

Story by