നിഖാബ് ധരിച്ച് സമരമുഖത്ത് വന്ന അമീറയെ അഭിനന്ദിച്ച് ചിന്ത ജെറോം

ഞാന്‍ അവള്‍ക്കൊപ്പമാണ്. അവള്‍ എടുത്ത നിലപാടിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. അവളിട്ട വസ്ത്രത്തെക്കുറിച്ചാണ് നാം ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത്- യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം വ്യക്തമാക്കി.

നിഖാബ് ധരിച്ച് സമരമുഖത്ത് വന്ന അമീറയെ അഭിനന്ദിച്ച് ചിന്ത ജെറോം

നിഖാബ് ധരിച്ച എസ്എഫ്‌ഐ വനിതാ നേതാവ് അമീറ അല്‍ അഫീഫാ ഖാനൊപ്പമാണ് താനെന്ന് ചിന്താ ജെറോം. വളര്‍ന്നുവന്ന ചുറ്റുപാടിന്റെയും കാഴ്ചപ്പാടിന്റെയും വിശ്വാസത്തിന്റെയും ഭാഗമായിട്ടാണ് എന്ത് വസ്ത്രം ധരിക്കണം എന്ന് നാം തീരുമാനി ക്കുന്നത്. വസ്ത്ര സ്വാതന്ത്യം എന്നത് മനുഷ്യാവകാശത്തിന്റെ ഭാഗമാണ്. നാമെന്ത് വസ്ത്രം ധരിക്കണം, ഏത് പുസ്തകം വായിക്കണം, എന്ത് കഴിക്കണം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളില്‍ സംഘടിതമായ ഇടപെടല്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇത്തരം ചര്‍ച്ചകള്‍ പോലും നിഷ്‌കളങ്കമല്ല എന്നാണ് തോന്നുന്നത്'- യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണും എസ്എഫ്‌ഐ മുന്‍ സംസ്ഥാനവെസ് പ്രസിഡന്റുമായ ചിന്താ ജെറോം നാരദ ന്യൂസിനോട് പറഞ്ഞു.

എസ്എഫ്‌ഐ കായംകുളം ഏരിയക്കമ്മറ്റി അംഗമായ 'ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ സമരത്തില്‍ ഒരു പെണ്‍കുട്ടി അവള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രം ധരിച്ച് വന്നതില്‍ പ്രത്യേകിച്ച് അദ്ഭുതം ഒന്നും തോന്നിയിട്ടില്ല. വസ്ത്ര സ്വാതന്ത്യവും വിശ്വാസവും തികച്ചും വ്യക്തിപരമായ ഒന്നാണ്'.

എസ്എഫ്‌ഐ കായംകുളം ഏരിയ കമ്മറ്റി അംഗമാണ് അമീറ. സംഘടന പ്രവര്‍ത്തനത്തില്‍ ശക്തമായ സാന്നിധ്യമാണ് ഈ പെൺകുട്ടി. പര്‍ദ്ദയ്‌ക്കൊപ്പം മുഖം മറയ്ക്കുന്ന നിഖാബും അമീറ ധരിക്കുന്നു. ഇത് 'ഇഷ്ടം കൊണ്ടാണ്' എന്ന് അമീറ നാരദ ന്യൂസില്‍ എഴുതിയിരുന്നു. പുരോഗമ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയില്‍ മതവേഷം ധരിച്ച് ഒരാള്‍ പങ്കെടുക്കുന്നത് അന്യായമാണെന്ന വാദവുമായി ഒരുവിഭാഗം എത്തിയതോടെ വിവാദം തുടരുകയാണ്. ഈ വിഷയത്തില്‍ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം അഭിപ്രായം പറഞ്ഞിട്ടില്ല.

വ്യക്തികള്‍ക്ക് വസ്ത്ര സ്വാതന്ത്ര്യമുണ്ടെന്നും അതൊന്നും ഒരാളെ എസ്എഫ്‌ഐ അംഗമാകുന്നതിലും നേതാവാകുന്നതിലും വിലക്കുന്ന ഘടകങ്ങളല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നതിനിടയിലാണ് ചിന്തയുടെ പ്രസ്താവന. 'ഈ വിഷയത്തില്‍ ഞാന്‍ അവള്‍ക്കൊപ്പമാണ്. നിഖാബ് ധരിച്ച് സമരമുഖത്തേക്ക് കടന്നുവന്ന പെണ്‍കുട്ടിയെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്. അവള്‍ എടുത്ത നിലപാടിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. അവളിട്ട വസ്ത്രത്തെക്കുറിച്ചാണ് നാം ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത്'- ചിന്ത പറഞ്ഞു.

Read More >>