യുവതി വിരൽ മുറിച്ചു നെക്‌ലേസാക്കി ; ചിത്രങ്ങൾ കാണാം

2012 ൽ കാമുകനുമായി വേർപിരിഞ്ഞപ്പോൾ കെെത്തണ്ടയിലുള്ള ടാറ്റു ഉൾപ്പെട്ട ഭാ​ഗത്തെ തൊലി ചീന്തികളഞ്ഞിരുന്നു, അതിന് ശേഷമാണ് ചെറുവിരൽ പകുതി മുറിച്ച് നെക്ലസായി ഉപയോ​ഗിക്കുന്നത് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്.

യുവതി വിരൽ മുറിച്ചു നെക്‌ലേസാക്കി ; ചിത്രങ്ങൾ കാണാം

ചടങ്ങുകളിൽ പോകുമ്പോഴാണ് മിക്കവാറും സ്ത്രീകൾ ഡയമണ്ട് നെക്‌ലസുകള്‍ ധരിച്ച് സുന്ദരിമാരായി എത്തുന്നത്. വിവിധ രൂപത്തിലുള്ളതും തിളക്കമേറിയതും. എന്നാൽ ഈ നെക്ലസിന് ഒരു വ്യത്യാസമുണ്ട്. ഡയമണ്ടിന് പകരം ഈ യുവതി ഉപയോ​ഗിക്കുന്നത് സ്വന്തം ചെറുവിരലാണ്. കേട്ടാൽ ഞെട്ടുമെങ്കിലും, സംഭവം കാര്യമാണ്. ചെറുവിരലിന്റെ പകുതി മുറിച്ച് കുപ്പിയിലാക്കി നെക്‌ലസാക്കിയിരിക്കുകയാണ്.

ടോർസ് റെയ്നോൾഡ് എന്ന യുവതിയാണ് തന്റെ സ്വന്തം വിരൽ മുറിച്ച് കുപ്പിയിലാക്കി നെക്ലസായി ഉപയോ​ഗിക്കുന്നത്. നാളുകൾക്ക് മുമ്പാണ് യുവതി ചെറുവിരൽ പകുതി മുറിച്ച് കുപ്പിക്കുള്ളിൽ സൂക്ഷിക്കുന്നത്. കുപ്പിക്കുള്ളിൽ നിറച്ചിരിക്കുന്ന ലായനിയിൽ സൂക്ഷിക്കുന്നതിനാൽ പെട്ടെന്ന് നശിക്കില്ലെന്നുള്ളത് സവിശേഷതയാണ്.


തന്റെ സുഹ‍ൃത്ത് ചെയ്തതിനു ശേഷമാണ് തനിക്കും ഇത്തരത്തിൽ ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് യുവതി പറഞ്ഞു. വിരൽ മുറിക്കാൻ തയ്യാറെടുമ്പോൾ താൻ എത്രത്തോളം പകുതി വിരലുമായി ജീവിക്കും എന്ന് ഞാൻ ആലോചിച്ചിരുന്നു, എന്നാൽ, അതിനെകുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും. ഞാൻ സന്തോഷവതിയാണെന്നും ടോർസ് പറഞ്ഞു.


ടോർസിന് ഒരു ചരിത്രമുണ്ട്. 2012 ൽ കാമുകനുമായി വേർപിരിഞ്ഞപ്പോൾ കെെത്തണ്ടയിലുള്ള ടാറ്റു ഉൾപ്പെട്ട ഭാ​ഗത്തെ തൊലി ചീന്തികളഞ്ഞിരുന്നു, അതിന് ശേഷമാണ് ചെറുവിരൽ പകുതി മുറിച്ച് നെക്ലസായി ഉപയോ​ഗിക്കുന്നത് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്.


Read More >>