ഈ വിധി വരുന്ന കാലത്തോളം ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ ആശ്വാസം, ആനന്ദം

ഹൈദരാബാദ് സർവകലാശാലയിൽ ഗവേഷകയും ആക്ടിവിസ്റ്റുമായ വൈഖരി ആര്യാട്ട് സുപ്രീം കോടതിയുടെ ചരിത്ര വിധിയോട് പ്രതികരിക്കുന്നു

ഈ വിധി വരുന്ന കാലത്തോളം ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ ആശ്വാസം, ആനന്ദം

"One word: freedom! Finally, freedom to love, live and be! ഈ വിധി വരുന്ന കാലത്തോളം ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ ആശ്വാസം, ആനന്ദം. ഈ ചരിത്രനിമിഷം വരെ പിടിച്ചു നിൽക്കാനാകാതെ കൊലപാതകങ്ങളിലും ഒറ്റ-ഇരട്ട ആത്മഹത്യകളിലും ഇല്ലാതായിപ്പോയവരെ 377 എന്ന കിരാതനിയമം കൊലപ്പെടുത്തിയതായിരുന്നു. ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് നൽകേണ്ടി വന്ന വലിയ വിലയാണ് ആ ജീവനുകൾ. അവരെയെല്ലാം ഈ നിമിഷം ഓർമിക്കുന്നു. ഇനിയുള്ളവരെങ്കിലും സാഭിമാനം, നിയമപിന്തുണയുടെ സുരക്ഷാ ബോധത്തോടെ ജീവിക്കുമെന്നതിൽ ആശ്വാസം, സന്തോഷം!"

പ്രതികരണം: വൈഖരി ആര്യാട്ട്

Read More >>