ആണ്‍കുട്ടികളുടെ ശ്രദ്ധ തിരിയുന്നു; മാറിടത്തില്‍ ബാന്‍ഡേജ് ഒട്ടിക്കാന്‍ വിദ്യാര്‍ഥിയോട് സ്കൂളിന്റെ നിര്‍ദ്ദേശം

സ്കൂള്‍ യൂണിഫോം കോഡില്‍ അടിവസ്ത്രങ്ങള്‍ ധരിച്ചെത്തണം എന്ന നിയമം കൂടി ചേര്‍ക്കുവാന്‍ ഒരുങ്ങുകയാണ് ഫ്ലോറിഡയിലെ ഈ സ്കൂള്‍ അധികൃതര്‍.

ആണ്‍കുട്ടികളുടെ ശ്രദ്ധ തിരിയുന്നു; മാറിടത്തില്‍  ബാന്‍ഡേജ് ഒട്ടിക്കാന്‍ വിദ്യാര്‍ഥിയോട്  സ്കൂളിന്റെ നിര്‍ദ്ദേശം

സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാണ്‌, മതിയായ കാരണങ്ങള്‍ ഇല്ലാതെ ഡ്രെസ് കോഡ് തെറ്റിക്കുവാനും കഴിയില്ല. എന്നാല്‍ പതിനേഴുകാരിയായ ഒരു പെണ്‍കുട്ടി അടിവസ്ത്രം ധരിക്കാതെ സ്കൂളില്‍ എത്തിയാല്‍ അധ്യാപകര്‍ എന്തു ചെയ്യും? അതറിയണമെങ്കില്‍ അമേരിക്കക്കാരിയായ ലിസ്സി മാര്‍ട്ടിന്‍ എന്ന പെണ്‍ക്കുട്ടിയുടെ അനുഭവം കേള്‍ക്കണം - ലിസിയുടെ അലസമായ മാറിടം ക്ലാസിലെ ആണ്‍കുട്ടികളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നു എന്ന താക്കീത് നല്‍കിയാണ് അധ്യാപകര്‍ വിചിത്രമായ കരുതല്‍ നടപടി സ്വീകരിച്ചത്. മാറിടത്തില്‍ ഒട്ടിക്കാന്‍ ബാന്‍ഡേജ് നല്‍കിയാണ് വനിതകളായ അധ്യാപകര്‍ അടക്കമുള്ളവര്‍ തന്നെ അപമാനിച്ചതായി ലിസി പറയുന്നത്.

ഗ്രേ നിറത്തിലുള്ള ബ്രാന്‍ഡഡ് ടീ ഷര്‍ട്ട് ധരിച്ചാണ് ലിസി തിങ്കളാഴ്ച സ്കൂളില്‍ എത്തിയത്. അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ഇറുക്കം ഒഴിവാക്കാനായി അവ ധരിച്ചില്ല. "ക്ലാസില്‍ അല്പനേരം ഇരുന്നു കഴിഞ്ഞപ്പോഴാണ് പ്രിന്‍സിപ്പല്‍ ഓഫീസ് മുറിയിലേക്ക് വിളിപ്പിക്കുന്നത്. പെണ്‍ക്കുട്ടി ബ്രാ ധരിച്ചിട്ടില്ല എന്ന് ഒരു അദ്ധ്യാപിക സംശയം പ്രകടിപ്പിച്ചത്രേ. ക്ലാസിലെ ആണ്‍കുട്ടികളുടെ ശ്രദ്ധ പതറുന്നത് കണ്ടാണ്‌ അദ്ധ്യാപികയക്ക് അങ്ങനെ ഒരു സംശയം ഉണ്ടായത്.

ഇല്ല എന്ന് ഞാനും സമ്മതിച്ചു. എന്താണ് കാരണം എന്നവര്‍ ചോദിച്ചപ്പോള്‍ സ്കൂള്‍ ഡ്രസ്സ്‌ കോഡില്‍ അങ്ങനെ പറയുന്നില്ല എന്നും നഗ്നത മറയ്ക്കാന്‍ വേണ്ട വസ്ത്രം ധരിച്ചിട്ടുണ്ട്. മറുപടി നല്‍കി " ലിസി പറയുന്നു.


തുടര്‍ന്നാണ്‌ പ്രിന്‍സിപ്പല്‍ ബാന്‍ഡേജ് എടുത്തു നല്‍കിയിട്ട് അതു മാറില്‍ ഒട്ടിക്കാന്‍ ആവശ്യപ്പെട്ടത്. താന്‍ വല്ലാതെ അപമാനിക്കപ്പെട്ടു എന്നും എന്നാല്‍ തന്റെ കണ്ണുനീര്‍ കാണാന്‍ അവിടെ ആരും ഉണ്ടായില്ല എന്നും ലിസി പരാതിപ്പെടുന്നു. "ആ ക്ലാസില്‍ എത്ര ആണ്‍കുട്ടികള്‍ അടിവസ്ത്രം ധരിച്ചിട്ടുണ്ട് എന്ന് ഈ അധ്യാപകര്‍ അന്വേഷിക്കുമോ? ഒരു പെണ്‍ക്കുട്ടിയോട് മാത്രമായി ഇങ്ങനെ നിര്‍ബന്ധപ്പൂര്‍വ്വം പെരുമാറുന്നത് ലിംഗവിവേചനമാണ്. ഇത് നിയമത്തിനു എതിരുമാണ്."

ഏതായാലും ലിസിയുടെ പരാതി ചര്‍ച്ചയായി ഉയര്‍ന്നതോടെ സ്കൂള്‍ യൂണിഫോം കോഡില്‍ അടിവസ്ത്രങ്ങള്‍ ധരിച്ചെത്തണം എന്ന നിയമം കൂടി ചേര്‍ക്കുവാന്‍ ഒരുങ്ങുകയാണ് ഫ്ലോറിഡയിലെ ഈ സ്കൂള്‍ അധികൃതര്‍.

Read More >>