'എന്നോട് നേരിട്ടു ചോദിക്കൂ'; സിനിമയിൽ വൈബ്രേറ്റർ ഉപയോഗിച്ചതിനെപ്പറ്റി അച്ഛനോട് ചോദിച്ചയാൾക്ക് സ്വരയുടെ മറുപടി

ചിത്രത്തിലെ ഈ പ്രത്യേക രംഗം ചൂണ്ടിക്കാട്ടി സ്വരയുടെ അച്ഛനോട് 'സര്‍, ആരാണീ നടി? എന്താണിവര്‍ ചെയ്യുന്നത്?' എന്നു ചോദിച്ചയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് കൈയ്യടി വാങ്ങിയിരിക്കുകയാണ് സ്വര.

എന്നോട് നേരിട്ടു ചോദിക്കൂ; സിനിമയിൽ വൈബ്രേറ്റർ ഉപയോഗിച്ചതിനെപ്പറ്റി അച്ഛനോട് ചോദിച്ചയാൾക്ക് സ്വരയുടെ മറുപടി

സിനിമയിലെ അസാമാന്യമായ പ്രകടനങ്ങളിലൂടെ മാത്രമല്ല, ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും സ്വരാ ഭാസ്‌കര്‍ എന്ന നടി ബോളിവുഡിലെ വേറിട്ട ശബ്ദം തന്നെയാണ്. വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലെ വൈബ്രേറ്റര്‍ ഉപയോഗിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിന് നിരവധി വിമര്‍ശനങ്ങളാണ് സ്വരയ്ക്ക് നേരിടേണ്ടി വന്നത്. ഇതിനെല്ലാം കുറിക്കു കൊള്ളുന്ന മറുപടി തന്നെ താരം നല്‍കിയിട്ടുമുണ്ട്.

ചിത്രത്തിലെ ഈ പ്രത്യേക രംഗം ചൂണ്ടിക്കാട്ടി സ്വരയുടെ അച്ഛനോട് 'സര്‍, ആരാണീ നടി? എന്താണിവര്‍ ചെയ്യുന്നത്?' എന്നു ചോദിച്ചയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് കൈയ്യടി വാങ്ങിയിരിക്കുകയാണ് സ്വര. അഗ്നിവീര്‍ എന്ന ആള്‍ക്കാണ് സ്വര മറുപടി നല്‍കിയിരിക്കുന്നത്.

'ഞാന്‍ ഒരു അഭിനേത്രിയാണ്. ഒരു വൈബ്രേറ്റര്‍ ഉപയോഗിക്കുന്നതായാണ് ഞാന്‍ അഭിനയിക്കുന്നത്. എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല, അടുത്ത തവണ നിങ്ങള്‍ക്കെന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ എന്നോടു നേരിട്ടു ചോദിക്കാം. ഒന്നുകൂടി, നിങ്ങളുടെ പേരിനൊപ്പമുള്ള 'വീര്‍' എടുത്തുമാറ്റൂ. ഇത്തരം ചീപ്പായ മാര്‍ഗങ്ങളിലൂടെ പ്രായമായവരെ അധിക്ഷേപിക്കുന്നവര്‍ അത്ര ധൈര്യശാലികളല്ല. ചിയേഴ്‌സ്,' സ്വര മറുപടി നല്‍കി.

ആദ്യമായല്ല സ്വര ഇത്തരത്തില്‍ മറുപടി നല്‍കുന്നത്. എന്നാല്‍ എപ്പോഴത്തേയുമെന്ന പോലെ ഇത്തവണയും സ്വരയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.


Read More >>