യക്ഷി ചോദിക്കുന്നു- സണ്ണിയുടെ മാതൃത്വ ശൈലിയില്‍ നമുക്ക് എന്താണ് പ്രശ്നം?

സണ്ണി ലിയോൺ ബോളിവുഡിലേക്ക് പ്രവേശിച്ചതുമുതൽ, പോണ്‍ ഇന്ടസ്ട്രിയിലെ അവരുടെ മുൻകാല ജീവിതം പരിഹസിക്കപ്പെടുന്നുണ്ട്. എന്നിരുന്നാല്‍ പോലും ബോളിവുഡിലെ ജനപ്രിയതയിൽ ഇവര്‍ക്ക് ഒരു കുറവുണ്ടായതുമില്ല. കാരണം, സണ്ണിയെ പരസ്യമായി അപമാനിക്കുന്ന അതേ ആളുകൾ തന്നെയായിരിക്കും തീയറ്ററുകളിൽ ഇവരുടെ സിനിമ റിലീസ് ചെയ്യുന്ന അതേ നിമിഷങ്ങളില്‍ കാണുന്നത്.

യക്ഷി ചോദിക്കുന്നു- സണ്ണിയുടെ മാതൃത്വ ശൈലിയില്‍ നമുക്ക് എന്താണ് പ്രശ്നം?

സണ്ണി ലിയോണിന്‍റെ ഒരു കുടുംബ ഫോട്ടോയാണ് ഇന്റര്‍നെറ്റിലെ ഇപ്പോഴത്തെ 'ചൂടന്‍ 'വാര്‍ത്ത. ഫാദര്‍സ് ഡേയുമായി ബന്ധപ്പെട്ടു സണ്ണി ലിയോണിന്‍റെ ഭര്‍ത്താവ് ഡാനിയൽ വെബര്‍ തന്റെ ഭാര്യയും ഒപ്പം വളർത്തുമകളായ മകൾ നിഷ കൗറുമൊത്തുള്ള ഒരു കുടുംബചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഈ ചിത്രമാണ് ആഗോളസദാചാര കമ്മിറ്റിക്കാരെ ഇപ്പോള്‍ ചൊടിപ്പിക്കുന്നത്. ചിത്രത്തില്‍ സണ്ണി ലിയോണ്‍ നഗ്നയാണ് എന്നു തോന്നിപ്പിക്കുന്നതായി ഇവര്‍ കണ്ടെത്തിയിരിക്കുന്നു. മാറിടം കാണാന്‍ കഴിയില്ല എങ്കിലും മാറിടം മറച്ചിട്ടില്ല എന്നിവര്‍ ഉറപ്പിച്ചു. അങ്ങനെ ഭര്‍ത്താവ് എടുത്ത ചിത്രത്തില്‍ മകളെ താലോലിക്കുന്ന രീതിയില്‍ കാണപ്പെടുന്ന സണ്ണിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറയെ അസഭ്യങ്ങളും ഉപദേശങ്ങളുമാണ്.

മകളെ തന്റെ പാരമ്പര്യം പിന്തുടരാന്‍ ശീലിപ്പിക്കുകയാണോ സണ്ണി ചെയ്യുന്നത് എന്നാണ് ഇവരുടെ ചോദ്യം. അങ്ങനെയെങ്കില്‍, മകള്‍ക്കും ഭാവിയില്‍ പോണ്‍ ഇന്ടസ്ട്രിയില്‍ ഇടമുണ്ടാകും എന്ന് പരിഹസിക്കുക വഴി സണ്ണിയുടെ തൊഴിലിനെ തന്നെ ഇവര്‍ അപമാനിക്കുകയും ചെയ്യുന്നു.

സണ്ണി ലിയോൺ ബോളിവുഡിലേക്ക് പ്രവേശിച്ചതുമുതൽ, പോണ്‍ ഇന്ടസ്ട്രിയിലെ അവരുടെ മുൻകാല ജീവിതം പരിഹസിക്കപ്പെടുന്നുണ്ട്. എന്നിരുന്നാല്‍ പോലും ബോളിവുഡിലെ ജനപ്രിയതയിൽ ഇവര്‍ക്ക് ഒരു കുറവുണ്ടായതുമില്ല. കാരണം, സണ്ണിയെ പരസ്യമായി അപമാനിക്കുന്ന അതേ ആളുകൾ തന്നെയായിരിക്കും തീയറ്ററുകളിൽ ഇവരുടെ സിനിമ റിലീസ് ചെയ്യുന്ന അതേ നിമിഷങ്ങളില്‍ കാണുന്നത്.

ഇനി ചിലത് ചോദിക്കാനുള്ളത്-

മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാവുന്ന തീരുമാനങ്ങളെ തന്റെ ജീവിതത്തിനു അനുയോജ്യമായ രീതിയില്‍ നടപ്പിലാക്കിയ സ്ത്രീയാണ് സണ്ണി ലിയോണ്‍. ഒരു പോണ്‍ സ്റ്റാര്‍ ആയിരുന്നത് അവര്‍ ഒരിക്കലും ഖേദത്തോടെ കണ്ടിട്ടില്ല. തനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വിധത്തിൽ മറ്റുള്ളവരെ ബാധിക്കാതെ ജീവിക്കാനുള്ള അവകാശം സണ്ണിക്കും ഉണ്ട്. അവളെ വിധിക്കാൻ സമൂഹത്തിന് എന്താണ് ഇത്ര അധികാരമുള്ളത്?

സമൂഹത്തെ ഭയക്കാതെയിരിക്കുകയും സ്വന്തം തീരുമാനങ്ങളില്‍ ഖേദം തോന്നാതിരിക്കുന്ന സ്ത്രീകളെ പക്ഷെ സമൂഹം ഭയപ്പെടുത്തുന്നതെന്തുകൊണ്ട്?

അവളുടെ തിരഞ്ഞെടുപ്പുകളിൽ അവൾക്ക് അഭിമാനം തോന്നാന്‍ അർഹതയില്ലാത്തത് എന്തുകൊണ്ട്?

സണ്ണിയുടെ അശ്ലീലതയുടെ 'മൂല്യനിർണ്ണയത്തിനുള്ള ലൈസൻസ് പൊതുസമൂഹത്തിന് ലഭിക്കുന്നത് എങ്ങനെയാണ്?

ഇപ്പോൾ സണ്ണി മൂന്ന് കുട്ടികളുടെ അമ്മയാണ്, ഒരു കൂട്ടം ആളുകൾ അവര്‍ എന്തുതരം അമ്മയാകും എന്ന് ചിന്തിച്ചു ഉറക്കം നഷ്ടപ്പെടുത്തുന്നു. സണ്ണിയുടെ 'മാതൃത്വ' നിലവാരത്തിന്റെ സൂക്ഷ്മപരിശോധനയിലാണ് അവര്‍. ബോളിവുഡ് ഉപേക്ഷിച്ചു പോണ്‍ ഇന്ടസ്ട്രിയിലേക്ക് മടങ്ങി പോകൂ എന്ന് ആജ്ഞാപിക്കുന്നവരെയും കമന്റുകളില്‍ കാണാം. ബോളിവുഡില്‍ വിജയിക്കുന്ന സിനിമയുടെ നായികയോടാണ് ഇവരുടെ ഈ കല്പനകള്‍ എന്നുള്ളതാണ് രസകരം! അങ്ങനെയായിരുന്നില്ല എങ്കില്‍ ബോളിവുഡ് തന്നെ അവളെ പുറത്താക്കുമായിരുന്നല്ലോ?

ഒരു കുടുംബം സോഷ്യൽ മീഡിയയിൽ അത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇത് ആദ്യമല്ല. എല്ലാത്തിനുമുപരി, ഇതില്‍ പ്രദർശിപ്പിക്കപ്പെടുന്ന നഗ്നതയുമില്ല. മറ്റൊരു ബോളിവുഡ് സെലിബ്രിറ്റി പോസ്റ്റ്‌ ചെയ്ത ചിത്രമായിരുന്നു എങ്കില്‍ 'സന്തോഷകരമായ കുടുംബ ജീവിതം ആശംസിച്ചുകൊണ്ടുള്ള ആശംസകള്‍ നിറയുമായിരുന്നിടത്തു സണ്ണിക്ക് മാത്രമായി എന്താണ് ഇത്രയധികം വിമര്‍ശനങ്ങള്‍ ഉയരുന്നത്? ആളുകൾക്ക് അനായാസകരമായി അസഭ്യം പറയാന്‍ കഴിയുന്നത് അവള്‍ ധീരമായി എടുക്കുന്ന നിലപാടുകള്‍ കാരണമാണോ?

എങ്കില്‍ സണ്ണി ലിയോണ്‍ വിജയിക്കുകയാണ്. സ്ത്രീയെന്ന പരിമിതിയില്‍ നിങ്ങള്‍ ചൊരിയുന്ന അസഭ്യങ്ങള്‍ അവളില്‍ ഏശുന്നതേ ഇല്ല. എല്ലാവരെയും പോലെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള എല്ലാ അവകാശങ്ങളും സണ്ണിക്കും ഉണ്ട്. തന്റെ മക്കള്‍ക്ക്‌ സ്നേഹം നല്‍കുന്ന അമ്മയായും ബഹുമാനിക്കാന്‍ കഴിയുന്ന വ്യക്തിത്വമായും അവര്‍ മാറിയിട്ടുണ്ട് എങ്കില്‍... സദാചാരവാദികളെ, നമുക്ക് ഇതില്‍ എന്തു കാര്യം?


Read More >>