സ്ത്രീ-പുരുഷന്മാർക്ക് വെവ്വേറെ നേരം! സ്ത്രീകൾക്ക് കൂടുതൽ ലൈംഗികാഭിനിവേശം തോന്നുന്ന സമയം വെളിപ്പെടുത്തി പഠന റിപ്പോർട്ട്

സ്ത്രീകളുടെയും പുരുഷൻമാരുടെയും ലൈംഗികാഭിനിവേശം തോന്നുന്ന സമയം പഠനം വ്യക്തമാക്കുന്നു. ഇരുവരുടെയും ലൈംഗികാഭിനിവേശം കൂടുതൽ തോന്നുന്ന സമയം തികച്ചും വ്യത്യസ്തമാണ്.

സ്ത്രീ-പുരുഷന്മാർക്ക് വെവ്വേറെ നേരം! സ്ത്രീകൾക്ക് കൂടുതൽ ലൈംഗികാഭിനിവേശം തോന്നുന്ന സമയം വെളിപ്പെടുത്തി പഠന റിപ്പോർട്ട്

പൊതുസമൂഹം ലൈംഗിക ബന്ധം നടത്തുന്നതിന് അംഗീകരിക്കുന്ന സ്ഥലത്തും സമയത്തും മാത്രമേ ലൈംഗികത പാടുള്ളൂ എന്നതാണ് പരമ്പരാഗത രീതി. അങ്ങനെയെങ്കിൽ ദമ്പതികൾ കിടപ്പുമുറിയിൽ രാത്രിയിൽ ഉറക്കത്തിനു മുൻപ് ബന്ധപ്പെടേണം. ആ സമയമാണോ പുരുഷനും സ്ത്രീക്കും കൂടുതൽ ലൈംഗിക ഉണർവ് ഉണ്ടാകുന്നത്?

കിടപ്പു മുറിയിൽ ആണെങ്കിൽ നിങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത് ഒഴിവാക്കാനാകും. എങ്കിലും തീരെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പാക്കാൻ എന്ത് ചെയ്യും? മറ്റുള്ളവർ ഉറങ്ങുന്ന സമയം വരെ കാത്തിരിക്കും- എന്നാൽ മുതിർന്നവർ ഇല്ലാത്ത അണുകുടുംബങ്ങളിൽ ഇത് പ്രശ്നമാകാറില്ല കേട്ടോ. എന്നാൽ ഏറ്റവും കൂടുതല്‍ സ്‌ട്രെസ് അനുഭവിക്കുന്ന, അണുകുടുംബങ്ങൾ വർധിച്ചു വരുന്ന തലമുറയാണ് ഇന്ത്യയിൽ ഇന്ന് കാണുന്നത്.

സമയം ശരിയല്ലാത്തതിനാലും മൂഡ് ശരിയല്ലാത്തതിനാലും രതിമൂർച്ഛ ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. ഇതിനു കാരണമായി ഗവേഷകർ കണ്ടെത്തിയത് എന്താണ്? സ്വാസ്ഥ്യം ലഭിക്കുന്ന സമയത്ത് അല്ലെങ്കിൽ എത്ര ശ്രമിച്ചാലും ഇരു പങ്കാളിക്കും രതിമൂർച്ഛ ലഭിക്കുക ബുദ്ധിമുട്ടാണ്. ഇത് ജീവിത ശൈലിയും ശീലങ്ങളും തൊഴിലുമെല്ലാം ബന്ധപ്പെട്ടുള്ളതാണ്. തിരക്കുള്ള ജീവിതത്തിനിടയിൽ, ഒഴിവാക്കാനാകാത്ത കാര്യമായി സെക്സ് ഷെഡ്യൂൾ ചെയ്യപ്പെടുന്നില്ല എന്നതും കാരണമാണ്.

കിടന്നുറങ്ങാൻ തയ്യാറായാൽ പിറ്റേന്നുള്ള 'ബിസി ഷെഡ്യൂൾ' ആലോചിക്കുന്നവർ "അൽപ്പ സമയം മാത്രം, നിർബന്ധമാണെങ്കിൽ" സെക്സ് ഷെഡ്യൂൾ ചെയ്യപ്പെടുകയാണ് പതിവ്. ലൈംഗിക താൽപ്പര്യങ്ങളെ കുറിച്ച് പോളണ്ടിലെ ഗവേഷകർ നടത്തിയ പഠനം സ്ത്രീകളുടെയും പുരുഷൻമാരുടെയും ലൈംഗികാഭിനിവേശം തോന്നുന്ന സമയം വ്യക്തമാക്കുന്നു. ഇരുവരുടെയും ലൈംഗികാഭിനിവേശം കൂടുതൽ തോന്നുന്ന സമയം തികച്ചും വ്യത്യസ്തമാണ്.പുരുഷന്മാരിൽ പുലർച്ചെയാണ് കൂടുതൽ ലൈംഗിക ഉണർവ് ഉണ്ടാകുന്നത്. സ്ത്രീകളിൽ വൈകുന്നേരത്തിനു ശേഷവും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ രാത്രി ഒൻപതു കഴിഞ്ഞ നേരമാണ് ലൈംഗിക ഉണർവ് വർധിക്കുക. ഇത് പൊതുവെയുള്ള ശീലം കൊണ്ടാകാമെന്നാണ് നിഗമനം. എന്നാൽ മനസ്സും ശരീരവും ക്ഷീണിച്ച അവസ്ഥയിൽ ലൈംഗികബന്ധം വിരസമാകും. യൂണിവേഴ്സിറ്റി ഓഫ് വാഴ്‌സോയിലെ ഗവേഷകർ ആണ് ഈ വിഷയത്തിൽ പഠനം നടത്തിയത്.

ലൈംഗികതയെ മറ്റു കർമങ്ങളെ പോലെ സ്വാഭാവികതയോടെ കാണേണ്ടതുണ്ട്. ഒരു നേരം ഭക്ഷണം കഴിക്കാനായില്ലെങ്കിൽ പിന്നീട് അക്കാര്യം പാടെ മറക്കുകയില്ലല്ലോ? പക്ഷെ സെക്സിനു മാത്രം അത്തരം പരിഗണന ചില ദമ്പതികൾ നൽകാറില്ല. ഫ്രീ ടൈം കിട്ടിയാൽ മാത്രം സെക്സ് എന്നതാകരുത്, ഇണയ്ക്ക് കൂടുതൽ ലൈംഗിക ഉണർവ് ഉണ്ടാകുന്ന നേരം "നമ്മുടെതായ നേരമായി" ആസ്വദിക്കണം- പഠനം വ്യക്തമാക്കുന്നു.

സ്‌ട്രെസ് അനുഭവിക്കുകയും സ്വാസ്ഥ്യം ലഭിക്കാതിരിക്കുകയും ചെയ്യുന്ന വേളയിൽ, ലൈംഗികബന്ധം പുലർത്തുന്നത് ഒഴിവാക്കുകയും പകരം അത്യാവശ്യ കർമമായി കരുതി (ഇരുവരും ചേർന്ന് തീരുമാനിക്കുന്ന നേരത്ത്) താമസിയാതെ ആസ്വാദ്യകരമായി ബന്ധപ്പെടുകയും വേണമെന്ന് വിദഗ്‌ധർ നിർദ്ദേശിക്കുന്നു.