ഒടുവില്‍ ക്യാമറച്ചേട്ടനെക്കാണാന്‍ ശിവന്യക്കുട്ടിയെത്തി; തന്നെ സോഷ്യല്‍മീഡിയയില്‍ ഹിറ്റാക്കിയ ചേട്ടന് പാട്ടുപാടിക്കൊടുത്ത് മനംനിറച്ചു അവള്‍ മടങ്ങി

'ചതിച്ചാതാ, എന്നെ കാമറാമാന്‍ ചതിച്ചതാ' എന്ന അടിക്കുറിപ്പോടെ കൃതേഷ് കാമറയില്‍ പകര്‍ത്തിയ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. നിമിഷനേരം കൊണ്ടു ദൃശ്യങ്ങള്‍ വൈറലായി മാറുകയായിരുന്നു. കൃതേഷ് മനസ്സില്‍ പോലും കരുതാത്ത തലത്തിലേക്കാണ് ദൃശ്യങ്ങള്‍ ജനമനസ്സുകളില്‍ പതിഞ്ഞത്...

ഒടുവില്‍ ക്യാമറച്ചേട്ടനെക്കാണാന്‍ ശിവന്യക്കുട്ടിയെത്തി; തന്നെ സോഷ്യല്‍മീഡിയയില്‍ ഹിറ്റാക്കിയ ചേട്ടന് പാട്ടുപാടിക്കൊടുത്ത് മനംനിറച്ചു അവള്‍ മടങ്ങി

ഒടുവില്‍ ക്യാമറാമാനെക്കാണാന്‍ കൊച്ചു മോഡല്‍ നേരിട്ടെത്തി. സോഷ്യല്‍മീഡിയയില്‍ തരംഗം തീര്‍ത്ത ദൃശ്യങ്ങളുടെ ഉടമ ശിവന്യയെന്ന കൊച്ചുമിടുക്കി തന്റെ ഫ്രയിമിലാക്കിയ ക്യാമറാമാന്‍ കൃതേഷിനെക്കാണാന്‍ എത്തി. കഴിഞ്ഞ ദിവസം കോഴിക്കോടുള്ള എസിവി സ്റ്റുഡിയോയിലെത്തിയാണ് ശിവന്യ കൃതേഷിനെ കണ്ടത്. ക്യാമറച്ചേട്ടനു പാട്ടു പാടി നല്‍കി മനം നിറച്ചാണ് ആ കൊച്ചുകുറുമ്പി മടങ്ങിയത്.


കോഴിക്കോട് ബിജെപിയുടെ ദേശീയ സമ്മേളനം നടക്കുന്ന സമയത്താണ് ശിവന്യയുടെ വീഡിയോ അവിചാരിതമായി കൃതേഷിന്റെ ക്യാമറയില്‍ പതിഞ്ഞത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ 2016 സെപ്തംബറില്‍ ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പതാക ജാഥാ സമാപനം നടക്കുമ്പോള്‍ അവിടെയെത്തിയതായിരുന്നു ശിവന്യയും കുടുംബവും. അവിടെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന ഗാനത്തിനനുസരിച്ച് ശിവന്യയുടെ ഭാവങ്ങള്‍ അവിചാരിതമായി കൃതേഷ് തന്റെ ക്യാമറയിലാക്കുകയായിരുന്നു.


'ചതിച്ചാതാ, എന്നെ കാമറാമാന്‍ ചതിച്ചതാ' എന്ന അടിക്കുറിപ്പോടെ കൃതേഷ് കാമറയില്‍ പകര്‍ത്തിയ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. നിമിഷനേരം കൊണ്ടു ദൃശ്യങ്ങള്‍ വൈറലായി മാറുകയായിരുന്നു. കൃതേഷ് മനസ്സില്‍ പോലും കരുതാത്ത തലത്തിലേക്കാണ് ദൃശ്യങ്ങള്‍ ജനമനസ്സുകളില്‍ പതിഞ്ഞത്.

ആദ്യം വീഡിയോയിലുള്ള കുട്ടിആരെണെന്നറിയാതെ സോഷ്യല്‍ മീഡിയ വലിയ അന്വേഷണമാണു നടത്തിയത്. ഒടുവില്‍മാസങ്ങള്‍ക്കു ശേഷമാണ് ശിവന്യയെ കണ്ടെത്തിയത്. തലശ്ശേരി കലായി മാക്കൂട്ടത്തെ വിജേഷിന്റെയും ഷീജയുടെയും മകളാണ് ശിവന്യ. തലിശ്ശേരി അമൃത സ്‌കൂളില്‍ പഠിക്കുന്ന ശിവന്യയ്ക്ക് ഒരു സഹോദരി കൂടിയുണ്ട്.

എന്നോടൊപ്പം രണ്ടര മണിക്കൂര്‍ ചെലവഴിച്ചിട്ടാണ് ശിവന്യ എസിവി സ്റ്റുഡിയോയില്‍ നിന്നും പോയത്. അത്രയും സമയം കളിയും ചിരിയും ബഹളവുമായിരുന്നു. ദൃശ്യങ്ങളില്‍ കാണുന്നതുപോലെ തന്നെ. ഒത്തിരി പാട്ടുകളും പാടിത്തന്നിട്ടാണ് ശിവന്യ പോയത്- കൃതേഷ് പറയുന്നു.


Read More >>