പരീക്ഷണം വിജയിച്ചു; ഇനി കുഞ്ഞ് ജനിക്കാൻ ആണും പെണ്ണും വേണ്ട, പെണ്ണും പെണ്ണും മതി!

ഭാവിയിലേക്ക് ഇത് ഗുണം ചെയ്യുമെന്നും സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ആരോഗ്യമുള്ള സ്വന്തം കുട്ടികളെ ഉണ്ടാക്കാന്‍ കഴിയുമെന്നും ശാസ്ത്രഞ്ജന്മാർ അഭിപ്രായപ്പെട്ടു

പരീക്ഷണം വിജയിച്ചു; ഇനി കുഞ്ഞ് ജനിക്കാൻ ആണും പെണ്ണും വേണ്ട, പെണ്ണും പെണ്ണും മതി!

ആണും പെണ്ണും ഇണചേർന്നാലേ കുഞ്ഞുണ്ടാകൂ എന്ന ധാരണയെ തകിടം മറിക്കുന്നതാണ് ചൈനീസ് ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ. ഇതാ പെണ്ണും പെണ്ണും ചേർന്ന് ആരോഗ്യമുള്ള രണ്ടു കുഞ്ഞുങ്ങൾ ജനിച്ചിരിക്കുന്നു!

ആരോഗ്യമുള്ള രണ്ട് പെൺ എലികളിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്. ചൈനീസ് അക്കാദമിയുടെ ഗവേഷണ കേന്ദ്രത്തിലാണ് ആണ്‍ എലിയുടെ സഹായമില്ലാതെ പെണ്‍എലികള്‍ക്ക് കുഞ്ഞുങ്ങൾ പിറന്നത്.

എന്തു കൊണ്ട് സസ്തനികള്‍ രണ്ട് ലിംഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന ഗവേഷണത്തിന് ഇടയിലാണ് ഗവേഷകര്‍ നിര്‍ണായക നേട്ടം കൈവരിച്ചത്. ബീജത്തിന്‍റെ സഹായം ഇല്ലാതെ കുഞ്ഞുങ്ങള്‍ ഉണ്ടാവുമോയെന്ന പരീക്ഷണമാണ് വിജയത്തിലെത്തിയതെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. ഒരു പെണ്‍ എലിയില്‍ നിന്നുള്ള അണ്ഡവും മറ്റൊരു പെണ്‍ എലിയില്‍ നിന്നുള്ള മൂലകോശവുമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഇവ കൂട്ടിചേര്‍ത്തതിന് ശേഷം ചില ജീന്‍ എഡിറ്റിംഗും നടത്തിയതിന് ശേഷമാണ് കുഞ്ഞെലികള്‍ ഉണ്ടായത്

അതേ സമയം ആൺ എലികളിൽ നടത്തിയ പരീക്ഷണം പരാജയമായിരുന്നു.

സാധാരണയായി ചില ഉരഗങ്ങളിലും മീനുകളിലും ഇണ ചേരാതെ തന്നെ പ്രത്യുല്‍പാദനം നടക്കാറുണ്ട്. ഈ പ്രതിഭാസം പാര്‍ത്തെനോജെനസിസ് എന്നാണ് അറിയപ്പെടുന്നത്. അതേ രീതി ആർട്ടിഫിഷലായി ഉണ്ടാക്കുകയായിരുന്നു ശാസ്ത്രഞ്ജന്മാർ.

ഭാവിയിലേക്ക് ഇത് ഗുണം ചെയ്യുമെന്നും സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ആരോഗ്യമുള്ള സ്വന്തം കുട്ടികളെ ഉണ്ടാക്കാന്‍ കഴിയുമെന്നും ശാസ്ത്രഞ്ജന്മാർ അഭിപ്രായപ്പെട്ടു. എങ്കിലും ഇത്തരം ഒരു ശാസ്ത്രീയ വഴിയുടെ വിജയശതമാനം ഇപ്പോഴും സംശയത്തിലാണ് എന്നാണ് ഒരു ഗവേഷകനായ ഡോ. ലോവല്‍ ബാഡ്ജ് ബിബിസിയോട് പറഞ്ഞത്.

Read More >>