പോണ്‍സൈറ്റുകളുടെ നിരോധനം ആവശ്യപ്പെട്ടു പതിനാറുകാരന്‍ സുപ്രീംകോടതിയില്‍

ഇന്‍ഡോറില്‍ നിന്നുള്ള അഭിഭാഷകന്‍ കമലേഷ് വാസ്വനി പോണ്‍സൈറ്റുകള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ തന്നെ കക്ഷി ചേരാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു ആകാശ് കഴിഞ്ഞ ആഴ്ചയില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പോണ്‍സൈറ്റുകളുടെ നിരോധനം ആവശ്യപ്പെട്ടു പതിനാറുകാരന്‍ സുപ്രീംകോടതിയില്‍

പോണ്‍ സൈറ്റുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടു രാജസ്ഥാനില്‍ നിന്നുള്ള 16 വയസ്സുകാരന്‍ ആകാശ് നര്‍വാലാ സുപ്രീംകോടതിയെ സമീപിച്ചു. തന്റെ സുഹൃത്തുക്കളില്‍ പലരും ലൈംഗിക സൈറ്റുകള്‍ക്ക് അടിമപ്പെടുന്നതും ഒടുവില്‍ പഠനകാര്യങ്ങളില്‍ പിന്നോട്ട് പോകുന്നതും നേരിട്ടു മനസിലാക്കിയപ്പോളാണ് ഇത്തരമൊരു നീക്കത്തിന് താന്‍ മുന്നിട്ടിറങ്ങിയതെന്നു ഈ കൗമാരക്കാരന്‍ പറയുന്നു.

ഇന്‍ഡോറില്‍ നിന്നുള്ള അഭിഭാഷകന്‍ കമലേഷ് വാസ്വനി പോണ്‍സൈറ്റുകള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ തന്നെ കക്ഷി ചേരാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു ആകാശ് കഴിഞ്ഞ ആഴ്ചയില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സാമൂഹികപ്രവര്‍ത്തകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആകാശ് ലൈംഗികാക്രമണത്തിനെതിരെ തെരുവുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്ന 'റേപ് ഫ്രീ ഇന്ത്യ. എന്ന സംഘടനയുടെ പ്രധാനഭാരവാഹി കൂടിയാണ്.

പോണ്‍ വീഡിയോകളില്‍ സ്ത്രീകളെ എങ്ങനെ ഉപയോഗിക്കാം എന്നാണ് പ്രധാനമായി കാണിക്കുന്നത്. ഒരു നിയന്ത്രണവുമില്ലാതെ ഇത്തരം സൈറ്റുകള്‍ ആര്‍ക്കും ലഭ്യമാണ്. എന്റെ സമപ്രായക്കാരായ പല സുഹൃത്തുക്കളും ഇത്തരം സൈറ്റുകളുടെ അടിമകളാണ്. ഫലമോ, ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്ന പ്രായപൂര്‍ത്തിയാക്കാത്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു.

എന്നു ഹര്‍ജിയില്‍ ആകാശ് ചൂണ്ടികാണിക്കുന്നു.

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാക്രമണം തടയുക മാത്രമല്ല തന്റെ ലക്ഷ്യം, കൗമാരക്കാരില്‍ വികലമായ ലൈംഗിക അറിവുകള്‍ ഉറപ്പിക്കുന്നതിനും മാറ്റമുണ്ടാകണം. ഇന്റര്‍നെറ്റില്‍ കൂടി എളുപ്പത്തില്‍ പോണ്‍സൈറ്റുകള്‍ ലഭ്യമാകുന്ന സാഹചര്യവും ഒഴിവാക്കപ്പെടണം. ഇത് രാജ്യത്തിന്റെ പുരോഗമനത്തെ തന്നെ ബാധിക്കുന്ന ഒരു പ്രധാന വിഷയമാണ്. പോണ്‍സൈറ്റുകളുടെ ഈ ജനകീയത, യുവതലമുറയില്‍ സാംസ്കാരിക മൂല്യങ്ങള്‍, കുടുംബ ബന്ധങ്ങള്‍, ആത്മീയ ചിന്തകള്‍ എന്നിവയ്ക്കു വിലയില്ലാതാക്കുകയും ചെയ്യും എന്ന് ഈ കൗമാരക്കാരന്‍ ആശങ്കപ്പെടുന്നു.

Read More >>