സോഷ്യൽ മീഡിയയിൽ താരമായി വിയറ്റ്നാമിന്റെ സ്വന്തം 'ചോ'; ചിത്രങ്ങൾ കാണാം

'ചോ' എന്ന് വിളിപ്പേരുള്ള പൂച്ചയ്ക്ക് വിയറ്റ്നാം ഭാഷയില്‍ 'നായ' എന്നാണ് അര്‍ഥം. നായയുടെ സ്വഭാവസവിശേഷതയാണ് ഇവനുള്ളതെന്ന് ലി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ താരമായി വിയറ്റ്നാമിന്റെ സ്വന്തം ചോ; ചിത്രങ്ങൾ കാണാം

തെരുവില്‍ തന്റെ യജമാനനോടൊപ്പം രാജകീയ വേഷവും കൂളിംഗ് ഗ്ലാസുമൊക്കെ വെച്ച് സ്റ്റൈലിൽ നടക്കുന്ന പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ചോ എന്ന് വിളിപ്പേരുള്ള പൂച്ചയ്ക്ക് വിയറ്റ്നാം ഭാഷയില്‍ നായ എന്നാണ് അര്‍ഥം. നായയുടെ സ്വഭാവസവിശേഷതയാണ് ഇവനുള്ളതെന്ന് ലി പറഞ്ഞു.ആളുകളെ കണ്ടാലോ ഫോട്ടോയ്ക്ക് മുന്നില്‍ പോസ് ചെയ്യാനോ ചോയ്ക്ക് മടിയില്ലെന്ന് ഉടമ പറയുന്നു. വസ്ത്രങ്ങള്‍ ധരിക്കാനും യാത്ര ചെയ്യുന്നതും അവന്റെ ഇഷ്ടവിനോദങ്ങളാണ്. ചോയ്ക്ക് വേണ്ടി 30ഓളം വ്യത്യസ്ത വസ്ത്രങ്ങളും പല തരത്തിലുള്ള ഗ്ലാസുകളും ലീ വാങ്ങിയിട്ടുണ്ട്. മാര്‍ക്കറ്റിലെ സ്ഥിര സാന്നിധ്യമായ ചോയ്ക്ക് ആരാധകരും കൂട്ടുകാരുമുണ്ട്. അവനോടൊപ്പം ഫോട്ടോയെടുക്കാനൊക്കെ നിരവധി പേരാണ് എന്നും മാര്‍ക്കറ്റിലെത്തുന്നത്.

ചിത്രങ്ങൾ കാണാം

Story by
Read More >>