''വരുന്നു... കറുത്ത, ദ്രാവിഡ മാവേലി'': യുറീക്കയുടെ ഓണപ്പതിപ്പില്‍ വിപ്ലവം!

കവര്‍ രചിച്ച റോഷന്‍ കുര്യച്ചനാലിലാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്

വരുന്നു... കറുത്ത, ദ്രാവിഡ മാവേലി: യുറീക്കയുടെ ഓണപ്പതിപ്പില്‍ വിപ്ലവം!

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുടവയറുള്ള വെളുത്ത മാവേലിയെ സോഷ്യല്‍ മീഡിയ പുറത്താക്കുന്നുണ്ടെങ്കിലും ഇത്തവണ ഒരു മുഖ്യ പ്രസിദ്ധീകരണം മാവേലിയെ അവതരിപ്പിക്കുന്നത് രാഷ്ട്രീയമായി

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഓണത്തോട് അനുബന്ധിച്ച് മാവേലിയെ പ്രശ്‌നവല്‍ക്കരിക്കുകയാണ്. കുടവയറുള്ള വെളുത്ത മാവേലി എന്ന സങ്കല്‍പ്പത്തെയാണ് സാമൂഹ്യ മാധ്യമം ചോദ്യം ചെയ്തത്. രണ്ടു വര്‍ഷം നീണ്ട ആ ചര്‍ച്ചയ്ക്ക് ഇതാ ഒരു റിസല്‍റ്റ്- കേരളത്തിലെ ഏറ്റവും പ്രമുഖമായ ബാലപ്രസിദ്ധീകരണം അവരുടെ കവര്‍ ചിത്രമായി 'കറുത്ത, കുടവയറില്ലാത്ത ദ്രാവിഡ മാവേലിയെ' വീണ്ടെടുക്കുന്നു.


ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബാല പ്രസിദ്ധീകരണമായ യുറീക്കയുടെ ഓണം ലക്കത്തിലാണ് 'യഥാര്‍ത്ഥ' മാവേലിയെ അവതരിപ്പിക്കുന്നത്. കവര്‍ രചിച്ച റോഷന്‍ കുര്യച്ചനാലിലാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ''യൂറിക്ക ഓണം ലക്കം വരകഴിഞ്ഞു. ഇത്തവണ കുടവയറുള്ള വെളുത്തു തുടുത്ത മാവേലിക്കു വിശ്രമം കൊടുത്തു. നല്ല ദ്രാവിഡ തൊലി കറുപ്പുള്ള അസുര മുത്തായ കേരള മന്നന്റെ വരവ് ആഘോഷിക്കാന്‍ തീരുമാനിച്ചു''- റോഷന്‍ പറയുന്നു.

മാവേലി വന്നിറങ്ങുന്നത് മാലിന്യ കൂമ്പാരങ്ങള്‍ക്കു നടുവിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത


Read More >>