തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സെന്‍സസ് കൂടി ജനിക്കുമ്പോള്‍ അറിയേണ്ടത്...

പലപ്പോഴും സെൻസസ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത് ചിലരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്‌ഷ്യമിട്ടുള്ളതാണോ എന്നും സംശയം തോന്നാം. മുസ്ലീം ജനസംഖ്യയുടെ വളര്‍ച്ചയെ പ്രതിപാദിക്കുന്ന 2011ലെ സെന്‍സസ് മുന്‍നിര്‍ത്തി പല ബിജെപി നേതാക്കളും പരസ്യമായി ഹൈന്ദവ സമുദായത്തെ അന്നും ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സെന്‍സസ് കൂടി ജനിക്കുമ്പോള്‍ അറിയേണ്ടത്...

മതാധിഷ്ഠിതമായ ഒരു ജനസംഖ്യാ റിപ്പോര്‍ട്ട് ഭാരത സര്‍ക്കാര്‍ 2011 സെന്‍സസിലൂടെ പ്രസിദ്ധീകരിച്ചത് ചെറുതല്ലാത്ത വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മുസ്ലീമുകളുടെ സാമൂഹ്യവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ നിലവാരത്തെ പരിശോധിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 'സചാര്‍ കമ്മിറ്റിയെ' ചുമതലപ്പെടുത്തിയതിന്റെ ഉദ്ദേശലക്ഷ്യത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഈ വിവാദങ്ങള്‍ അത്രയും. മുസ്ലീം ജനസംഖ്യാ വളർച്ച സംബന്ധിച്ച തെറ്റിദ്ധാരണകൾ പരത്തുന്നതിനും ഇവര്‍ സമൂഹത്തില്‍ ഭൂരിപക്ഷ തീവ്രവാദികളില്‍ നിന്നും ഒറ്റപ്പെടല്‍ നേരിടുന്നതിനും പ്രസ്തുത സചാര്‍ റിപ്പോര്‍ട്ട് വഴിതുറന്നു. ഇപ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല- ഇങ്ങനെയൊരു കണക്കെടുപ്പ് വഴി ഇന്ത്യയിലെ മുസ്ലീമുകള്‍ക്ക് എന്തു ഗുണമാണ് ലഭിച്ചത്?

പലപ്പോഴും സെൻസസ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത് ചിലരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്‌ഷ്യമിട്ടുള്ളതാണോ എന്നും സംശയം തോന്നാം. മുസ്ലീം ജനസംഖ്യയുടെ വളര്‍ച്ചയെ പ്രതിപാദിക്കുന്ന 2011ലെ സെന്‍സസ് മുന്‍നിര്‍ത്തി പല ബിജെപി നേതാക്കളും പരസ്യമായി ഹൈന്ദവ സമുദായത്തെ അന്നും ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങി. അതിനടിയില്‍, പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള നമ്മുടെ ജനപ്രതിനിധി സഭകളില്‍ 'അഹംഭാവം' മാത്രം കൈമുതലായുള്ള സന്യാസിമാര്‍ക്കും സാധ്വികള്‍ക്കും 'പൈതൃകത്തിന്റെ സംരക്ഷകര്‍ എന്ന മേല്‍വിലാസം നല്‍കി അനര്‍ഹമായ പ്രാധാന്യം സമ്മാനിക്കുകയും ചെയ്തു. മുസ്ളീം സമൂഹത്തിന്റെ ആചാരങ്ങളെ പൊതുവായി പരിഹസിച്ചുകൊണ്ട് - ഒരാള്‍ക്ക്‌ അഞ്ച് ഭാര്യമാരും അവരില്‍ ഇരുപത്തഞ്ചു മക്കളും എന്ന പരിഹാസവും പ്രചരിച്ചു.

2050 ൽ 311 ദശലക്ഷം മുസ്ലീമുകള്‍ (ആഗോളതലത്തിലെ 11 ശതമാനം) രാജ്യത്തുണ്ടാകുമെന്നും അങ്ങനെവന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും പ്രചരിക്കപ്പെട്ടു. ബൻവാരി ലാൽ സിംഗാൾ, 2018 ജനുവരിയിൽ പ്രസംഗിച്ചത് ഇങ്ങനെയാണ്-

"മുസ്ലീം ജനസംഖ്യ വർധിക്കുകയാണ്, അതു ഹിന്ദുക്കളുടെ നിലനിൽപ്പ് അപകടത്തിലാക്കും. ഇനി നമ്മുടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഭരണവുമെല്ലാം പിടിച്ചടുക്കാനുള്ള ഗൂഡതന്ത്രങ്ങള്‍ അവര്‍ മെനയുന്നു. ഇതിനേക്കാള്‍ അപമാനകരമായ മറ്റെന്തുണ്ട്?"

ഇത്തരം അപകടകരമായ ഭീഷണികളെ പ്രചരിപ്പിക്കുന്നതിന് അധികാരവും അവര്‍ ഉപയോഗിച്ചു. ഇത്തരത്തിലുള്ള പല പ്രസ്താവനകളും 2011 ലെ സെൻസസിലെ സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ അതാണോ ഇപ്പോഴും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യം? മതസ്പര്‍ധകളെ കുറിച്ചു ഗവേഷണം നടത്തുന്ന പ്യൂ റിസർച്ച് സെന്റർ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ മതവുമായി ബന്ധപ്പെട്ടു ഏറ്റവുമധുകം അസഹിഷ്ണുത നേരിടുന്ന രാജ്യമായി ഇന്ത്യയെ കണ്ടെത്തിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ ഇനിയൊരു അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ വളര്‍ച്ചാനിരക്ക് ഉയര്ച്ചയുള്ള ഭൂരിപക്ഷ/ന്യൂനപക്ഷ മതങ്ങള്‍ ഏതെന്നു നോക്കാം-

1. ആകെ ജനസംഖ്യാ വളർച്ചാ നിരക്ക് 21.5 ശതമാനത്തിൽ നിന്നും ഇപ്പോള്‍ 17.7 ശതമാനമായി കുറഞ്ഞു. 1981 മുതല്‍ എല്ലാ മതങ്ങളുടെയും ജനസംഖ്യ കുറയുന്നതിന്റെ തുടർച്ചയാണ് ഈ ഇടിവ്. ഈ മേഖലയിലെ വിദഗ്ദ്ധർ പ്രതീക്ഷിച്ചതിനേക്കാൾ വളരെ വേഗത്തിലാണ് ഇത്തരത്തില്‍ വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടായിരിക്കുന്നത്.

2. മുസ്ലീം ജനസംഖ്യ 13.4 ശതമാനത്തിൽ 0.8 ശതമാനം ഉയർന്നു 14.2 ശതമാനമായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദശകങ്ങളെ അപേക്ഷിച്ചു ഈ വളർച്ചാനിരക്ക് വളരെ കുറവാണ്. മറ്റു മതസ്ഥരെ അപേക്ഷിച്ചു കുറഞ്ഞ വന്ധ്യതാ നിരക്കും വിവാഹപ്രായവും ഈ ജനസംഖ്യാ വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. 2010-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യൻ മുസ്ലിംകളുടെ ശരാശരി വിവാഹപ്രായം 22 ആയിരിക്കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് ഇത് 26 ഉം ക്രിസ്ത്യാനികൾക്ക് ഇത് 28 മായിരുന്നു.

സ്ത്രീകളുടെ ഗര്‍ഭധാരണ നിരക്ക് ആളൊന്നുക്ക് മുസ്ലിം സ്ത്രീകളില്‍ ശരാശരി 3.1 ഹിന്ദു സ്ത്രീകളില്‍ 2.7 ക്രിസ്ത്യന്‍ സ്ത്രീകളില്‍ 2.3 എന്നിങ്ങനെയാണ് കണ്ടെത്തിയിരുന്നത്.

3.


4. 2001 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഇടിവുണ്ടായ വളര്‍ച്ചാനിരക്ക് പരിശോധിച്ചാല്‍ മുസ്ലിമുകള്‍ക്ക് ഹിന്ദുക്കളേക്കാൾ 50 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കാണാന്‍ കഴിയും. 1981 മുതലുള്ള കാലയളവ്‌ മുതല്‍ ഇത്തരത്തില്‍, ഹിന്ദുക്കളോട് താരതമ്യപ്പെടുത്തുമ്പോൾ ഈ മുസ്ലിം സമുദായത്തിലെ വളര്‍ച്ചാനിരക്കിനു വലിയ കുറവ് സംഭവിച്ചുവരുന്നു. അതിനാല്‍ തന്നെ ഏറെ വൈകാതെ മുസ്ലീമുകളുടെ ജനസംഖ്യാവര്ധനവിന്റെ അനുപാതവും വൈകാതെ ഹിന്ദുക്കൾക്ക് സമാനമായിരിക്കും എന്നും കരുതപ്പെടുന്നു.

5. ഗർഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന അനുപാതം 1980-കളുടെ പകുതി മുതൽ മുസ്ലീമുകള്‍ കൂടുതല്‍ സ്വീകരിച്ചു വരുന്നതായും ആയതിനാല്‍ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തില്‍ ദേശീയ ശരാശരിയോളമെത്താന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും മുസ്ലീമുകള്‍ക്കിടയിലെ ഗർഭനിരോധന നിരക്ക് വർധിച്ചിട്ടുണ്ട്.

ഉപസംഹാരം:

സാക്ഷരതാ നിരക്ക് സാക്ഷരതാ നിലവാരം തൊഴിലിൻറെ ലഭ്യത സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം എന്നീ വസ്തുതകളെ മുന്‍നിര്‍ത്തിയുള്ള മതാധിഷ്ഠിതമായ സെന്‍സസ് എന്തുകൊണ്ട് ഇന്ത്യയില്‍ ഇക്കാലത്ത് പ്രസിദ്ധീകരിച്ചിട്ടില്ല എന്ന ചോദ്യം ബാക്കിയാവുകയാണ്. ദേശീയ സംസ്ഥാന സർക്കാരുകളിൽ പൊതു തൊഴിൽ. രാജ്യത്തെ അവസരങ്ങൾ കൂടുതല്‍ ലഭ്യമാക്കുന്ന വിഭാഗത്തെ കണ്ടെത്തുവാനും നിഷ്പക്ഷമായ ഒരു പൌരത്വസേവനം ചെയ്യുവാനും ഒരു പക്ഷെ ഇത്തരം സെന്‍സസിന് സാധിക്കുമായിരുന്നു.

Read More >>