മകൾക്ക് ഭക്ഷണം നൽകാനായി ഈ അമ്മ സഞ്ചരിക്കുന്നത് രണ്ട് മണിക്കൂർ

നിരവധി തവണ തന്റെ മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മകൾ അതിന് തയ്യാറായിട്ടില്ല

മകൾക്ക് ഭക്ഷണം നൽകാനായി ഈ അമ്മ സഞ്ചരിക്കുന്നത് രണ്ട് മണിക്കൂർ

അമ്മയുടെ സ്‌നേഹം ഒരിക്കലും വേര്‍പിരിക്കാനാവാത്ത ഒരു ബന്ധത്തിന്റെ തുടക്കമുണ്ട്. ഒരു അമ്മ മകളെ മനസിലാക്കുന്നത് സ്നേഹ ബന്ധത്തിന്റെ മാന്ത്രികത കൊണ്ട് തന്നെയാണ്. അമ്മയുടെ പരിലാളനകള്‍ മക്കൾക്ക് ഒരിക്കലും മതിയാവാറില്ല. ആ കുഞ്ഞ് വളർന്ന് വലുതായാലും ആ സ്നേഹത്തിന് കുറവും വരാറില്ല. അത്തരത്തിലുള്ള മാതൃസ്നേഹ​ത്തിനുദാഹരണമാണ് ഈ അമ്മ.തന്റെ മകൾക്ക് ഭക്ഷണവുമായി ഈ അമ്മ സഞ്ചരിക്കുന്നത് രണ്ട് മണിക്കൂറിലധികം വരുന്ന യാത്ര. സിം​ഗപ്പൂർ ബഡോക്കിലാണ് സംഭവം. ഭർത്താവ് മരിച്ചതിന് ശേഷം വീട്ടിൽ ഒറ്റപ്പെട്ട് ഇരിക്കുന്ന മകളെ കാണാനും അവൾക്ക് ഭക്ഷണം നൽകാനുമാണ് ഇവിടേക്ക് എത്തുന്നത്. വെെകിട്ട് നാല് മണിക്ക് എത്തുന്ന അമ്മ ആറ് മണിയോടെ വീട്ടിലേക്ക് മടങ്ങും. നിരവധി തവണ തന്റെ മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മകൾ അതിന് തയ്യാറായിട്ടില്ല. ഭർത്താവിന്റെ വിയോ​ഗത്തിന് ശേഷമാണ് മകൾ വീട്ടിൽ തനിച്ച് താമസിക്കുന്നതും മറ്റുള്ളവരെ കാണാൻ യുവതി ശ്രമിക്കാതതും. ഇപ്പോൾ മൂന്ന് വർഷമായി ഈ അമ്മ തന്റെ മകൾക്ക് ഭക്ഷണവുമായി രണ്ട് മണിക്കൂർ യാത്ര ചെയ്ത് എത്തുന്നത്. എന്റെ മകൾ തിരിച്ച് വീട്ടിലേക്ക് എത്തുമെന്നും മറ്റുള്ളവരെപോലെ എന്റെ മകളും സന്തോഷത്തോടെ ജീവിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് അമ്മ പറഞ്ഞു.

Read More >>